Saturday, November 24, 2007

അപ്പൊ ശരി ......

എന്റെ കഷ്ടകാലത്തിനാണ് ഒമാനിലേക്കുള്ള പ്രോജക്റ്റില്‍ കേറി തല വച്ചത്.വല്ല ഗുജറാത്തിലാ..രാജസ്ഥാനിലാ കെടന്ന് കറങിയാ മത്യായിരുന്നു...
മസ്കറ്റ് എന്നൊക്കെ കേട്ടപ്പോ എന്തോ ആനേ കുതിരേ ആണെന്നാ ഞാന്‍ വിചാരിച്ചേ....ഇതിലും ഭേദം കൊച്ചിയാ...
പിന്നെന്താ....കള്ള് കിട്ടും...നല്ല വ്യാജന്‍...
ഒറിജിനലിന് കാശ് കൂടും...
നമുക്കെന്തൂട്ടിനാ ഒറിജിനല്‍...അടിച്ചാല്‍ ബോധം പോയി വല്ലോടത്തും ചുരുളണം....
അതിനു വ്യാജന്‍ തന്നെ ധാരാളം...
ഇവിടെ എത്തിയ അന്ന് തന്നെ വ്യാജന്‍‍ ലഭികുന്നതിനുള്ള നമ്പര്‍ ഞാന്‍ ഒപ്പിച്ചു..
വിളിച്ചപ്പഴാണ് ചിരിച്ച് പോയത്...
അപ്പുറത്ത് ഫോണ്‍ എടുത്തത് മലയാളി...
എവിടെ വ്യാജനുണ്ടോ...അവിടെ മലയാളീമുണ്ട്...
ഇവിടുത്തെ പണിസമയങള്‍ വല്യ കുരിശ് തന്നേണ്....
നാട്ടിലെ പോലെ വാട്ടീസുമടിച്ച് കെടന്നൊറങീട്ട് നട്ടുച്ചക്ക് കേറിച്ചെല്ലല്‍ നടക്കൂല്ലാ..
രാവിലെ എഴുമണിക്ക് ബസ്സ് വന്ന് ഹോണടിക്കും...
നാട്ടില്‍ വച്ച് രാവിലത്തെ ഏഴുമണിയൊന്നും ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാ...

എന്നാല്‍ പിന്നെ ബോറഡി മാറ്റാന്‍ വല്ല പെമ്പിള്ളേരടേം വായില്‍ നോക്കി ഇരിക്കാന്ന് വച്ചാല്‍..മഷിയിട്ട് നോക്കീട്ട് അഫീസ്സില്‍ ഒരെണ്ണമില്ല...
പിന്നെ മെക്കാനിക്കല്‍ സൈറ്റുകളുടെ കാര്യം പറയേം വേണ്ടല്ലോ...
ഒരു മദാമ്മ കുട്ടിനിക്കറുമിട്ട് ഇവിടെകെടന്ന് ഓടണത് കാണാം...
അതിന്റെ ആരോഗ്യം കണ്ടിട്ട് ഞാന്‍ ഭാഗത്തേക്ക് നോക്കാറുമില്ലാ..
എന്തിനാ വല്ല നാട്ടിലും കെടന്ന് മദാമ്മേടെ തല്ലു കൊണ്ട് ചാകണത്...

ബ്ലോഗിലൊക്കെ കേറീട്ട് കുറച്ചായി...
അടിയൊക്കെ മെനക്ക് നടക്കുന്നുണ്ടെ‍ന്ന് കരുതുന്നു...
ഇക്കാസ് കല്യാണം കഴിഞ്ഞട്ട് ബ്ലുമൂണ്‍ തുറന്നിട്ടില്ലാന്നാ കേട്ടേ...
അതിനിടക്ക് ചാത്തനും കെട്ടാന്‍ പോണെന്ന് ഒരു കിം തന്തി കേട്ടിരുന്നു..
എന്തായോ എതോ....
താലികെട്ടാന്‍ നേരത്ത് കുന്തം എവിടെ വയ്ക്കുമോ ആവോ...

അപ്പൊ ശരി..പറഞ്ഞ പോലെ...
ഞാനിവിടേക്കെ തന്നെ കാണൂട്ടാ...

26 comments:

Ziya said...

ഹഹഹ...
ഒമാനിലെ ആദ്യത്തെ തേങ്ങ മ്മഡെ ബകയാബട്ട് സാന്‍ഡോപ്പിശാശേ..ഠോ!

“എവിടെ വ്യാജനുണ്ടോ...അവിടെ മലയാളീമുണ്ട്...”
അലക്ക് തൊടങ്ങിക്കാള ട്ടാ :)

വല്യമ്മായി said...

:)

Mubarak Merchant said...

എവിടെ സാന്‍ഡോസുണ്ടോ, അവിടെ വ്യാജനുണ്ട്. :)

സഹയാത്രികന്‍ said...

“വ്യാജനില്ലതെ സാന്‍ഡൊക്കെന്ത് ഒമാന്‍“
:)

RR said...

അതു ശരി.... ഇവിടുന്നു സ്ഥലം കാലി ആക്കിയോ? :)

കുഞ്ഞന്‍ said...

സാന്‍ഡോസില്ലാത്തെ ബൂലോകം എന്തു ബൂലോകം, ഇനി അതുപോലെ സാന്‍ഡോസില്ലാത്ത ഒമാന്‍ എന്തു ഒമാന്‍.. എന്നു പറയിപ്പിക്കണം..!

ഒരു ചാക്കു നിറയെ ഒമാന്‍ ദിനാറുമായി തലച്ചുമടായിട്ടെ നാട്ടില്‍ ലാന്റു ചെയ്യാവൂട്ടോ..!

മന്‍സുര്‍ said...

സാന്‍ഡോസ്‌...

ഒമാനില്‍ അല്‍കുവൈറില്‍ ഫെസ്റ്റിവലിന്‌ വന്നിരുന്നു..പിന്നെ കരീഫ്‌ സലാല...നല്ല രസമായിരുന്നു..സലാല..ഒരു കൊച്ചു കേരളം തന്നെ....പിന്നെ ഒമാനിന്റെ എല്ലാ ഭാഗങ്ങളിലും ഞങ്ങള്‍ പ്രോഗ്രമുമായി കറങ്ങിയിരുന്നു......പക്ഷേ...വേറെ ഒരു വ്യജനുമുണ്ടല്ലോ....പന്ത്‌ എന്നറിയപ്പെടുന്ന ആ കൊച്ചു കുപ്പി....ഹഹാഹഹാഹഹാ
ശരിക്കും ഒരു പന്ത്‌ തന്നെ......ഓര്‍ക്കാന്‍ വയ്യാ....

നന്‍മകള്‍ നേരുന്നു

പ്രയാസി said...

ഒമാനില്‍ ഒരു ദുരന്തം കഴിഞ്ഞതെ ഉള്ളു..
ഈ സാധനത്തിനെക്കുറിച്ചു കേട്ടറിഞ്ഞ സ്ഥിതിക്കു വീണ്ടുമൊരു ദുരന്തം താങ്ങാനുള്ള മനസ്സു ഒമാനീസ്സിനു കൊടുക്കണേ.. എന്റെ ബ്ലോഗു ബ്ലുണ്യാളാ..

എന്നെ തല്ലൂലാ‍ന്നു എഴുതിതന്നാ..ഒരുകുപ്പി അല്‍‌വതൈന്‍ അയച്ചു തരാം..:)

Satheesh said...

ഇത്രയൊക്കെ കഷ്ടപ്പാടാണെങ്കില്‍ ഒന്ന് നന്നാവാന്‍ നോക്കാവുന്നതാണ്‍! :)

അലിഫ് /alif said...

അതിനിടയ്ക്ക് ഒമാനിലും എത്തിയോ..?
അപ്പോ ഇനി അവിടുത്തെ വിശേഷങ്ങള്‍ കൂടിയായിക്കോട്ടെ.
ആശംസകള്‍..

ദിവാസ്വപ്നം said...

ഗുഡ് ലക്ക് ഇന്‍ ഒമാന്‍, മാന്‍.

ദിലീപ് വിശ്വനാഥ് said...

ഇവിടെയൊക്കെത്തന്നെ കാണുമല്ലോ അല്ലേ?

ഏ.ആര്‍. നജീം said...

:)

കൊച്ചുത്രേസ്യ said...

അപ്പോ ശരി..ഇനി ഒമാന്‍ കുട്ടിച്ചോറാക്കീട്ട്‌ ഇങ്ങു വന്നാല്‍ മതി കേട്ടോ.

പിന്നെ സതീഷ് പറഞ്ഞ അഭിപ്രായവും ഒന്നു പരിഗണിക്കാവുന്നതാണ് :-)

അനംഗാരി said...

ഓഫടി:വ്യാജനടിക്കാനാടേ നിനക്ക് യോഗം.ബോധം പോകാന്‍ ആ സാധനം നിന്റെ തലക്കകത്ത് അത് ഉണ്ടായിട്ട് വേണ്ടേ.

ഓഫ്:കുട്ടിച്ചാത്തന്കല്യാണം കഴിഞ്ഞാല്‍ “കുന്തം” എവിടെയാ വെക്കേണ്ടത് എന്ന് നന്നായി അറിയാം.അതിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട.

സാജന്‍| SAJAN said...

സാന്‍ഡോസെ, അപ്പൊ നാടു വിട്ടു അല്ലേ? അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു, പത്ത് കശൊണ്ടോക്കിയിട്ട് തിരിച്ച് വന്ന് ഇക്കാസിന്റേയും ചാത്തന്റേയും വഴിയേ നോക്കാവുന്നതാണ്:)

ശെഫി said...

നാടു വിട്ടതോ അതോ. നാട്ടാര്‌....

ആ ന്തായാലും ഗുഡ്‌ ലക്ക്‌ ഇന്‍ ഒമാന്‍

ഉപാസന || Upasana said...

സാന്റോയേ,
അപ്പ്പം ഒമാനിലെത്തി അല്ലെ..?
ഇനിയെങ്കിലും ഇതൊക്കെ ഒന്ന് കൊറച്ച് നല്ല ഡീസന്റ് ആവെന്ന്...
;)
ഉപാസന

myexperimentsandme said...

Oh! Man...

ശാശംശകള്‍... ഒമാന്‍‌ കാര്‍ ‍ക്ക്

അഭിനന്ദനങ്ങള്‍... നാട്ടു കാര്‍ ‍ക്ക്

:)

Kaithamullu said...

സാന്‍ഡോസിനെ കാണാനില്ലെന്ന് വിചാരിച്ചാകെ വെഷമിച്ചിരിക്യാരുന്നു.
എത്തീത് ഒമാനിലാ?
നല്ല കാര്യം. കാലത്തെ എണീറ്റ് ആപ്പീസീ പോയി ഓവര്‍ടൈം ചെയ്ത് നാല് കാശൊണ്ടാക്ക് മോനേ...
(വിസ അടിച്ച് കിട്യാ അടുത്ത് ഈദിന് ദുബായ്ക്ക് പോരെ....)

G.MANU said...

ingOttu pOrennE

Midhu said...

Sandochaayo ...evidanna paranje??..Omanilo???... njan.aa pazhe midhun..ivide muscatil unde...number onnu mail cheyyavo??.. midhunav@gmail.com..ok??

ഉണ്ണിക്കുട്ടന്‍ said...

ഒമാനിലെ മദ്യ വ്യവസായം വന്‍ കുതിച്ചു ചാട്ടം നടത്തീന്നു കേട്ടല്ലോ സാന്റോ.. :) ഇങ്ങടു പോരു മോനേ നുമ്മക്കു കൊച്ചി തന്നെ മതീന്നേ..

sandoz said...

testing..testing..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാന്‍ഡോ ആ ടെസ്റ്റിങ് ടെസ്റ്റിങിനു ഡാങ്ക്സ്. ഞാന്‍ തിരിച്ചു വന്നൂട്ടാ. ക്ലബ്ബീന്ന് രാജീം വച്ചു.

മൂര്‍ത്തി said...

സാന്‍ഡോസ് സാന്‍ഡ് ഉള്ള സ്ഥലത്ത് തന്നെ എത്തിയല്ലോ..അത് മതി..:)