അയാള്‍ പാവമായിരുന്നു......
എന്ന് വച്ചാല്‍ ബ്ലോഗ് അക്കാദമിയെക്കുറിച്ച് അയാള്‍ കേട്ടിട്ടുപോലുമില്ല.
വായനാലിസ്റ്റ് എന്താണെന്നറിയില്ല....
സ്വതന്ത്രനാണോ എന്ന് ചോദിച്ചാല്‍...
ഉറങ്ങുമ്പോഴും....പിന്നെ ചൂടുകാലത്തും..
[ശ്ശെ പറഞ്ഞും പോയല്ലോ..]
************************
എന്ന് വച്ചാല്‍ പാവമായ ഒരുത്തന്റെ ...
പെഴപ്പിന്റെ....അര്‍മ്മാദത്തിന്റെ...
രണ്ടാം ബ്ലോഗ് വാര്‍ഷികം കടന്ന് വരുന്നു...
വായനക്കാരെ എഴുതിയും...
എഴുതുന്നവനെ കമന്റിയും ഉപദ്രവിച്ചതിന് കണക്കില്ല്ല ഈ പാവത്താന്‍...
[ഇതൊരു സൈബര്‍ കുറ്റമാണോ.. ഡോക്ടര്‍]
************************
ഈ വര്‍ഷം ഞാന്‍ പോസ്റ്റിയത് ഒന്നോ രണ്ടോ പോസ്റ്റുകള്‍...
കമന്റും അതേ നിലവാരത്തില്‍...
പക്ഷേ കഴിഞ്ഞ വര്‍ഷം ഇതേ സമയം..
പന്നി പെറുന്നത് മാതിരി കമന്റുകളും പോസ്റ്റുകളും...
എന്ന് വച്ചാല്‍ ഒരിക്കല്‍ ഏത് വിവിയന്‍ റിച്ചാഡ്സിനും സമാധാനം ലഭിക്കുമെന്നര്‍ഥം..
[നീനാ ഗുപ്ത വേറെ കെട്ടി..]
************************
കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ശ്രീരാമനെ കുറിച്ചെഴുതിയത്.
കഴിഞ്ഞ ദിവസം കേട്ടു...ബജിയുടെ അടിയുടെ പാടെല്ലാം തേച്ച് കളഞ്ഞ്...
രാമന്‍..മന്ദിരാ ബേഡിയോടൊത്ത് ഡാന്‍സ് ചെയ്യാന്‍ പോണത്രേ...
മന്ദിരാ ബേഡീടെ പുതിയ ടോക്ക് ഷോയില്‍...
[പാവം മന്ദിരാ ബോഡി..സോറി..ബേഡി...]
************************
ഈ വര്‍ഷത്തെ....മഞ്ഞുമ്മലിലെ എന്റെ ആദ്യ പോസ്റ്റായ പാപ്പച്ചന്‍ സിംഗിനെ
ജനം തല്ലീല്ലാ എന്നേയുള്ളൂ...
നിനക്കൂല്ലേടാ അമ്മേം പെങ്ങളും എന്നാണ് ജനം എന്നോട് ചോദിച്ചത്.
അമ്മയുണ്ട്..അച്ഛനുണ്ട്..സഹോദരനുണ്ട്..
പക്ഷേ പെങ്ങള്‍ മാത്രമില്ലായെന്ന് ഞാന്‍ അവരോട് തുറന്ന്പറഞ്ഞു....
പെങ്ങള്‍ ഇല്ലാത്തതിനു ഞാന്‍ എന്ത് പിഴച്ചു...
[പെങ്ങള്‍ ഇല്ലാത്തത് ഒരു സൈബര്‍ കുറ്റമാണോ ഡോക്ടര്‍....]
************************
ബാച്ചിലേഴ്സ് ക്ലബില്‍ ഇനി നീ മാത്രേ കാണൂ...
ഇക്കാസ് പോയി..ചാത്തന്‍ പോയി..സിജു പോയി..
ഷെഫി പോയി...എന്നും പറഞ്ഞ് കുറേ നാളായി ചില
വിവാഹിതര്‍ ക്ലബ് അംഗങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു...
എനിക്ക് അവരോട് ചോദിക്കാന്‍ ഒന്നേയുള്ളൂ..
ദില്‍ബനോ...ശ്രീജിയോ..പച്ചുവോ..ലോനയോ...
ബാച്ചി ക്ലബ് കീ ജെയ്...
അറ്റ കൈക്ക് കൊച്ച് ത്രേസ്യയെ വരെ ബാച്ചി ക്ലബ്ബിലെടുത്ത് ഞങ്ങള്‍
ശക്തി തെളിയിക്കും....
***********************
അവര്‍ണ്ണനായ ചിത്രകാരാ...താനൊന്ന് നന്നാവടോ...നന്നാവ്..
[നന്നായാല്‍ തനിക്കൊരു 8 പി.എം പയിന്റ് വാങ്ങിച്ച് തരാം..]
***********************
കഴിഞ്ഞ ദിവസം ഇഞ്ചി ആരെയോ ചീത്തവിളിച്ചത്രെ....
അതും നല്ല പുളിച്ച ചീത്ത..
കേട്ടറിവാണേ..കണ്ടറിവല്ലാ....
[അതിന് കാണാന്‍ എവിടെയാ ചാന്‍സ്...]
അത്കേട്ട് ആരോ ചോദിച്ചത്രേ..
ഈ ഇഞ്ചിയും ചിത്രകാരനും ഒരാള്‍ ആണോന്ന്...
ചിത്രകാരന്‍ ഈ സംഭവത്തോട് പ്രതികരിച്ചത് എങ്ങനെയാണെന്നോ...
‘എന്നെ സാന്റോസെന്നോ സവര്‍ണ്ണനെന്നോ വിളിച്ചാല്‍ വരെ ഞാന്‍ ക്ഷമിക്കും...
പക്ഷേ ഇഞ്ചീയെന്നുള്ള ഈ വിളി ഞാന്‍ ചത്താലും ക്ഷമിക്കില്ലാ....
ഇതിലും ഭേദം എന്നെയങ്ങട് കൊല്ലെടാ...’
അഡ്വ:രാമന്‍ നമ്പൂതിരിപ്പാടിന്റെ അടുത്ത് മാന നഷ്ട കേസ് നടത്താന്‍ വക്കാലത്ത് കൊടുത്തിരിക്കുകയാണത്രെ ചിത്രകാരന്‍...
[ഈ നമ്പൂരി ഒരു സൈബര്‍ അഡ്വക്കേറ്റാണോ...]
************************
മന്‍സ്കറ്റ് അധ്യായം കഴിഞ്ഞു...
ഇപ്പോള്‍ സില്‍ വാസ്സയില്‍...
യൂണിയന്‍ ടെറിറ്ററിയാ...
അതായത് നമ്മുടെ മാഹീം...ഗോവേം..പോണ്ടീം പോലെ
കള്ളിനു വിലകുറവുള്ള സ്ഥലം..
ആനന്ദലബ്ദിക്കിനിയെന്ത് വേണം..
**********************
സ്നേഹിച്ചവര്‍ക്ക്..വെറുത്തവര്‍ക്ക്..
ഇനി സ്നേഹിക്കാന്‍ തുടങുന്നവര്‍ക്ക്...
വെറുക്കാന്‍ തുടങുന്നവര്‍ക്ക്..
ഗുരുക്കന്മാര്‍ക്ക്..വഴികാട്ടികള്‍ക്ക്...
പ്രോത്സാഹിപ്പിച്ചവര്‍ക്ക്..
കളഞ്ഞിട്ട് പോടായെന്ന് പറഞ്ഞവര്‍ക്ക്...
ചങ്കൊന്നായി കൂടെ നിന്നവര്‍ക്ക്...
സാന്റോസ് ഗോണ്‍സാല്‍ വസ് പെരേരയുടെ...
സ്നേഹം...സന്തോഷം....സമാധാനം...നന്ദി....
*********************************
ഒരു കാര്യം കൂടി....
ആഴ്ചയില്‍ പത്തെന്ന് പറഞ്ഞ് ആക്കാദമികളും..
അരിവറുത്താദമികളും തുടങ്ങുന്നവര്‍
ദയവായി ഒരു കാര്യ ശ്രദ്ധിക്കുക...
സംഭവം രെജിസ്റ്റര്‍ ചെയ്യുമ്പോള്‍...
തൊഴിലാളി വകുപ്പിലോ..ട്രേഡ് യൂണിയന്‍ വകുപ്പിലോ..
രെജിസ്റ്റര്‍ ചെയ്താല്‍ നന്നായിരുന്നു.
എങ്കില്‍ പാവം ബ്ലോഗെഴുത്ത് തൊഴിലാളിക്ക് ..
പി.എഫ്..
ഇ.എസ്.ഐ..
ഗ്രാറ്റ്യൂറ്റി...
വിധവാ വിധവന്‍ പെന്‍ഷന്‍...
വികലാംഗ..
അശരണ..അരണ..ഓന്ത്...
അങ്ങനെ അങ്ങനെ...
ബാച്ചി പെന്‍ഷന് വകുപ്പുണ്ടോ ആവോ.....
ഒരിക്കല്‍ കൂടി സന്തോഷം ...സ്നേഹം... സമാധാനം...നന്ദി...
Tuesday, August 5, 2008
Friday, December 21, 2007
ക്രിസ്തുമസ്-ന്യൂ ഈയര്‍ ആശംസകള്‍
ഡിസംബര്‍...
ആഘോഷങ്ങളുടെ മാസം...
ഒരു വര്‍ഷത്തിന്റെ വിളവെടുപ്പ് മാസം...
പുത്തന്‍ പ്രതീക്ഷകളുമായി പുതു വര്‍ഷം പുറകേയെന്നറിയിക്കുന്ന മാസം...
എനിക്കേറ്റവും ഇഷ്ടപ്പെട്ട മാസം...
**********
ഡിസംബര്‍ 2 മുതല്‍ 8 വരെയാണ് മഞ്ഞുമ്മല്‍ അമലോത്ഭവ മാതാവിന്റെ പള്ളിയിലെ തിരുന്നാള്‍.
അതിന്റെ അര്‍മാദം...
തിരക്ക്...തംബോല കളി...
വായ് നോട്ടം...
ഏഴാം തീയതിയിലെ ഘോഷയാത്ര സമയത്ത് നാട്ടിലെ നസ്രാണി പെമ്പിള്ളേരടെ കണക്കെടുപ്പ്...
തിരുന്നാളിന്റെ അവസാന ദിനമായ എഴാംതീയതി നടത്തപ്പെടാറുള്ള ഗാനമേള...
തുടര്‍ന്ന് നടക്കാറുള്ള പൊരിഞ്ഞ അടി...
എല്ലാം സര്‍ക്കാര്‍ പാനീയത്തിന്റെ ബലത്തില്‍.
പാതി ബോധത്തില്‍...
തിരുന്നാളിന്റെ കെട്ട് വിട്ട് വരുമ്പോഴേക്കും ദാ വരുന്നൂ ക്രിസ്തുമസ്.
തീറ്റ.. കുടി..കരോള്‍..ക്രിസ്തുമസ് അപ്പൂപ്പന്‍..നക്ഷത്രം...
ബിവറേജസ് കോര്‍പ്പറേഷനെ ലാഭത്തിലാക്കിക്കൊണ്ടുള്ള ന്യൂ ഈയര്‍ രാവ് പുറകേ...
പുറകേ അടി..ഇടി..പോലീസ് സ്‌റ്റേഷന്‍...
പിന്നെ എന്നെപ്പോലൊരാള്‍ ഡിസംബറിനെ എങനെ സ്‌നേഹിക്കാതിരിക്കും.
പോരാത്തതിന് നല്ല തണുപ്പും.
എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ എല്ലാ ഡിസംബറും ആഘോഷിച്ചിട്ടുള്ളത് നാട്ടില്‍ തന്നെയാണ്.
അലച്ചില്‍ തുടങ്ങിയതിന് ശേഷവും ...നോര്‍ത്തിലെ ഡാലിന്റേയും ഉണക്കറൊട്ടിയുടേയും പാക്കറ്റ് ചാരായത്തിന്റെയും ഇടയില്‍ നിന്ന്..
എത്ര വലിയ പ്രൊജക്റ്റായാലും കല്ലീവല്ലിയടിച്ച്...
ഡിസംബര്‍ എന്ന എന്റെ പ്രിയപ്പെട്ട മാസം തകര്‍ക്കാന്‍ ഞാന്‍ മഞ്ഞുമ്മലെത്തും...
പക്ഷേ..ഇപ്രാവശ്യം മാത്രം അത് നടന്നില്ല.
ഉം...സാരമില്ല ...
ഒരു ചെയിഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്...യേത്..
******************
ക്രിസ്തുമസിനെ പറയുമ്പോള്‍ എനിക്കേറ്റവും കൂടുതല്‍ വിസ്തരിക്കാനുണ്ടാവുക കരോളിനെക്കുറിച്ചായിരിക്കും.
വളരെ ചെറുപ്പത്തില്‍...
രണ്ടുരൂപക്കോ മൂന്ന് രൂപക്കോ കിട്ടുന്ന പപ്പാഞ്ഞി മുഖം മൂടിയും ധരിച്ച്..
തകരപ്പാട്ടയില്‍ പൊട്ടിയ ബലൂണ്‍ കഷ്നങ്ങല്‍ വലിച്ച്കെട്ടി ചെണ്ടയാക്കി..
ഹാപ്പിക്രിസ്തുമസ് വിളികളോടെ..
കൂട്ടുകാരോടൊത്ത് വീടുകള്‍ കയറിയിറങി നടത്തിയിരുന്ന..
അതും വൈകീട്ട് ഏഴുമണിക്ക് തുടങ്ങി ഏകദേശം ഒമ്പത് മണിയോട് കൂടി അവസാനിപ്പിച്ച്..
വീട്ടുകാരുടെ ചീത്തവിളി പേടിച്ച് വീട്ടിലേക്ക് ഓടിയിരുന്ന..
ബാല്യകാല കരോളുകള്‍ തുടങി..
അര്‍മ്മാദത്തിന്റേയും പെഴപ്പിന്റേയും അങ്ങേയറ്റമായി കൊണ്ടാടിയിരുന്ന കള്ള് കരോളുകള്‍ വരെ...
സാമ്പത്തിക മാനത്തില്‍ പറഞ്ഞാല്‍ അഞ്ച് പേര്‍ ചേര്‍ന്ന് പത്തു രൂപ മുടക്കി ഇരുപത്തഞ്ച് രൂപ ലാഭം നേടി വീതം വച്ച്..കോലൈസ് വാങ്ങിച്ച് തിന്ന കുഞ്ഞ് കരോളുകള്‍ തുടങ്ങി..
പത്ത് പതിനഞ്ച് പേര്‍ ചേര്‍ന്ന് പതിനായിരങ്ങള്‍ മുടക്കി അഞ്ഞൂറ് രൂപ ലാഭം നേടിയിരുന്ന മെഗാകരോളുകള്‍ അഥവാ ബിവറേജസ് കരോളുകള്‍ വരെ...
*******
നാലുകൊല്ലം മുന്‍പുള്ളൊരു ഡിസംമ്പര്‍ മാസം...
മഞ്ഞുമ്മല്‍ പള്ളിയിലെ തിരുന്നാളിന്റെ അവസാനദിനം സാധാരണ ഗാനമേളയാണ് പതിവ്.
ഒപം കാഴ്ച്ചക്കാര്‍ക്ക് ഫ്രീ ആയി അടിമേളയും കാണാം.
അത് കൊണ്ട് പള്ളിക്കമ്മറ്റിക്കാര്‍ അക്കൊല്ലം ഗാനമേളക്ക് പകരം നാടകമാക്കി അവസാന ദിനം.
മഞ്ഞുമ്മല്‍ക്കാര്‍ ആരാ മക്കള്‍..
നാടകമെങ്കില്‍ നാടകം..
അടിക്കൊരു കുറവും വരുത്തീല്ലാ ജനം..
കള്ള് ചെന്ന്...റിലേം റിപ്ലേം ഇല്ലാത്ത ജനത്തിനെന്ത് ഗാനമേള..എന്ത് നാടകം.
പക്ഷേ ആ രാത്രിയിലെ അടിയുടെ അലയൊലികള്‍ കുറച്ച് ദിവസം നീണ്ടു നിന്നു.അതോട് കൂടി മഞ്ഞുമ്മല്‍ പ്രദേശം കലാപകലുഷിത ഏരിയ ആയി പ്രഖ്യാപിക്കപ്പെടുകയും പോലീസുകാര്‍ മുക്കിലും മൂലയിലും നിലയുറപ്പിക്കുകയും ചെയ്തു.
അങ്ങനെ കേരളാകാക്കിയുടെ അകമ്പടിയോടെയാണ് അക്കൊല്ലം ക്രിസ്തുമസ് മഞ്ഞുമ്മലിലേക്ക് പതുക്കെ നടന്ന് കയറി വന്നത്.
പതിവ് കലുങ്ക് മേളയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടു.ഇപ്പ്രാവശ്യവും കരോള്‍ നടത്തണം.
അതും നല്ല തകര്‍പ്പന്‍ ഇനങ്ങള്‍ അടങ്ങിയ ഒരു കരോള്‍.തിരുന്നാളിന് അടിയുണ്ടാക്കിയ ചില മുന്തിയ ഇനങ്ങള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നത് കൊണ്ട്....
അതിന്റെ പലിശ..പിഴപ്പലിശ റിട്ടേണ്‍....കരോളുമായി സ്വന്തം ഏരിയ വിട്ട് മറ്റ് ഏരിയകളില്‍ കയറുമ്പോള്‍ കിട്ടുമോയെന്ന സംശയം ഉണ്ടായിരുന്നെങ്കിലും പ്രമേയം പാസ്സായി.
വേഷങള്‍ തീരുമാനിക്കപ്പെട്ടു.
മൂന്ന് പപ്പാഞ്ഞികള്‍....ഒരു കന്യാമറിയം....രണ്ട് പുലിവേഷം ....ഒരു വേട്ടക്കാരന്‍...ഒരു സായിപ്പ് വേഷം....പിന്നൊരു പെണ്‍ വേഷവും...
ക്രിസ്തുമസിനു എന്തൂട്ടിനാ പുലിവേഷവും പെണ്‍ വേഷവും സായിപ്പും എന്നൊക്കെ ചോദിക്കരുത്....ചുമ്മാ അങ് വേഷം കെട്ടുവല്ലേ....
ആദ്യ നാലഞ്ച് വീടുകളിലെ പ്രകടനം ഭേഷായി നടന്നു....
ഒപ്പം‘വാട്ടര്‍ സപ്പ്ലൈ‘ വിഭാഗത്തിന്റെ പ്രവര്‍ത്തനവും.
‘വീശാന്‍ ‘മുഖം മൂടിയിട്ട പപ്പാഞികള്‍ക്കായിരുന്നു ഏറ്റവും പാട്.ഓരൊ പ്രാവശ്യവും മുഖം മൂടി അഴിക്കണം.വേട്ടക്കാരന്റെ റോളില്‍ നടന്നിരുന്ന ഞാനും പെണ്‍ വേഷം കെട്ടിയ റോഷനും ഫുള്‍ ഫോമില്‍.സായിപ്പ് വേഷം കെട്ടിയ രാജീവന്‍ ഇംഗ്ലീഷ് നിര്‍ത്തി മലയാളം പറഞ്ഞ് തുടങി.
എട്ടാമത്തെ വീട്ടില്‍ വച്ച് ആദ്യ അത്യാഹിതം നടന്നു.ഒരു പപ്പാഞ്ഞി ഇടിഞ്ഞ് പൊളിഞ്ഞ് താഴെ വീണു.എപ്പൊഴും മുഖം മൂടി പൊക്കി വീശാനുള്ള മടി കൊണ്ട് വെള്ളം തൊടാതെ കുപ്പീന്ന് നേരിട്ടു വിഴുങിയത്രേ ഇഷ്ടന്‍.അവനെ സൈഡൊതുക്കി കിടത്തി.തിരിച്ച് വരുന്ന വഴി ചുമക്കാം എന്ന ഐഡിയയില്‍ കരോള്‍ ടീം വീണ്ടും മുന്നോട്ട്.
കുറച്ച് കഴിഞപ്പോള്‍ ഒരു പുലിയെ കാണാനില്ല.എന്താ സംഭവം എന്നു നോക്കിയപ്പഴാ കാണണേ....തൊട്ടുമുന്‍പിലെ വീട്ടില്‍ അവനിപ്പഴും കളി നിര്‍ത്തീട്ടില്ല.ആ വീട്ടിലെ ഷോയും കഴിഞ്ഞ് കാശും വാങ്ങി ഞങള്‍ ഇറങീതൊന്നും ഇഷ്ടന്‍ അറിഞിട്ടില്ല.പുള്ളി ഇപ്പളും തുള്ളിക്കൊണ്ടിരിക്കുവാ.
ആ വീട്ടുകാരാണെങ്കിലോ...ഇതെന്താ സംഭവം എന്നും നോക്കി വായും പൊളിച്ച് നില്‍ക്കണു.
ഒരു വിധത്തില്‍ അവനെ അവിടെനിന്ന് പിടിച്ച് കൊണ്ട് പോന്നു.
ഒരു വീട്ടില്‍ ചെന്ന് കേറിയപ്പോള്‍ കന്യാമറിയത്തിന്റെ വായില്‍ സിഗററ്റ്. പുകയൊക്കെ വലിച്ച് വിട്ട് കേറിച്ചെല്ലുന്ന കന്യാമറിയത്തിനെ കണ്ട് ആ വീട്ടുകാര്‍ പൊരിഞ്ഞ ചിരി.
എന്റെ കൈയ്യില്‍ ഒരു തോക്കുണ്ട്.അത് കൊണ്ട് എനിക്ക് ഉപകാരമായിരുന്നു.എന്നു വച്ചാല്‍ താഴെ വീഴില്ല.അതും കുത്തിപ്പിടിച്ചായിരുന്നു ഞാന്‍ നടന്നിരുന്നത്.
റോഷന്റെ പെണ്‍ വേഷം ശരിക്ക് ക്ലിക്കായി.എവിടുന്നോ ഒരു ചുരിദാറും ഒപ്പിച്ച്...തലയില്‍ ഒരു വെപ്പുമുടിയും ഫിറ്റ് ചെയ്ത്...അതിന്റെ മുകളില്‍ ഒരു തൊപ്പിയും ഫിക്സ് ചെയ്ത്...മീശയില്ലാത്ത റോഷന്‍ നടന്നപ്പോള്‍ ശരിക്കും ഒരു ലേഡി എഫക്റ്റായിരുന്നു.
രാത്രിയാണ്..കൂട്ടം തെറ്റരുത്....ആരെങ്കിലും പൊക്കിക്കൊണ്ട് പോകും എന്ന് എപ്പൊഴും ഞങ്ങള്‍ അവനെ ഓര്‍മ്മിപ്പിച്ചു.അവന്‍ ശരിക്കും പെണ്ണാണെന്ന് തന്നെ മിക്കവരും കരുതി.
ചുരിദാറിന്റെ ടോപ്പ് പൊക്കി...അരയില്‍ നിന്ന് വെള്ളം മിക്സ് ചെയ്ത പൈയിന്റ് കുപ്പിയെടുത്ത് നടുറോഡില്‍ നിന്ന് റോഷന്‍ വീശണത് കണ്ട്....പാതിരാ കുര്‍ബാനക്ക് പള്ളിയിലേക്ക് പോവുകയായിരുന്ന ഒരു വല്യമ്മച്ചീടെ തല കറങിപ്പോയി.പെങ്കൊച്ചുങ്ങള്‍ ഇങനെ തുടങിയാല്‍ എന്ത് ചെയ്യും എന്നായിരിക്കും അമ്മച്ചി വിചാരിച്ചിരിക്കുക.
അവസാനം പന്ത്രണ്ട് മണിയോടു കൂടി കലാപരിപാടി അവസാനിപ്പിച്ചു.....നാട്ടുകാരുടെ തല്ല് കിട്ടീല്ലാ എന്നൊരു കുറവോട് കൂടി.
കിട്ടിയതോ പത്തഞൂറ് രൂപ.
വേഷം...വെള്ളം ചെലവുകള്‍ അയ്യായിരത്തിനു മുകളില്‍.
പിന്നെന്താ....ക്രിസ്തുമസ് ആണെന്ന് തോന്നണേ ഇങനത്തെ എന്തെങ്കിലും അര്‍മ്മാദം വേണം.
അര്‍മ്മാദമില്ലാതെന്താഘോഷം....
ഒകെ..അപ്പോള്‍ പറഞ്ഞ പോലെ ...
എല്ലാവര്‍ക്കും ക്രിസ്തുമസ്...പുതുവത്സര ആശംസകള്‍....
പൊട്ടീരടാ കുപ്പി.....

Friday, December 14, 2007
ക്രിസ്തുമസ് ന്യൂ ഈയര്‍ ആശംസകള്‍

കിട്ടിയതോ പത്തഞൂറ് രൂപ.വേഷം...വെള്ളം ചെലവുകള്‍ അയ്യായിരത്തിനു മുകളില്‍.
പിന്നെന്താ....ക്രിസ്തുമസ് ആണെന്ന് തോന്നണേ ഇങനത്തെ എന്തെങ്കിലും അര്‍മ്മാദം വേണം.
അര്‍മ്മാദമില്ലതെന്താഘോഷം....
ഒകെ..അപ്പോള്‍ പറഞ്ഞ പോലെ ...
എല്ലാവര്‍ക്കും ക്രിസ്തുമസ്...പുതുവത്സര ആശംസകള്‍....
പൊട്ടീരടാ കുപ്പി.....
Saturday, November 24, 2007
അപ്പൊ ശരി ......
എന്റെ കഷ്ടകാലത്തിനാണ് ഒമാനിലേക്കുള്ള പ്രോജക്റ്റില്‍ കേറി തല വച്ചത്.വല്ല ഗുജറാത്തിലാ..രാജസ്ഥാനിലാ കെടന്ന് കറങിയാ മത്യായിരുന്നു...
മസ്കറ്റ് എന്നൊക്കെ കേട്ടപ്പോ എന്തോ ആനേ കുതിരേ ആണെന്നാ ഞാന്‍ വിചാരിച്ചേ....ഇതിലും ഭേദം കൊച്ചിയാ...
പിന്നെന്താ....കള്ള് കിട്ടും...നല്ല വ്യാജന്‍...
ഒറിജിനലിന് കാശ് കൂടും...
നമുക്കെന്തൂട്ടിനാ ഒറിജിനല്‍...അടിച്ചാല്‍ ബോധം പോയി വല്ലോടത്തും ചുരുളണം....
അതിനു വ്യാജന്‍ തന്നെ ധാരാളം...
ഇവിടെ എത്തിയ അന്ന് തന്നെ വ്യാജന്‍ ലഭികുന്നതിനുള്ള നമ്പര്‍ ഞാന്‍ ഒപ്പിച്ചു..
വിളിച്ചപ്പഴാണ് ചിരിച്ച് പോയത്...
അപ്പുറത്ത് ഫോണ്‍ എടുത്തത് മലയാളി...
എവിടെ വ്യാജനുണ്ടോ...അവിടെ മലയാളീമുണ്ട്...
ഇവിടുത്തെ പണിസമയങള്‍ വല്യ കുരിശ് തന്നേണ്....
നാട്ടിലെ പോലെ വാട്ടീസുമടിച്ച് കെടന്നൊറങീട്ട് നട്ടുച്ചക്ക് കേറിച്ചെല്ലല്‍ നടക്കൂല്ലാ..
രാവിലെ എഴുമണിക്ക് ബസ്സ് വന്ന് ഹോണടിക്കും...
നാട്ടില്‍ വച്ച് രാവിലത്തെ ഏഴുമണിയൊന്നും ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാ...
എന്നാല്‍ പിന്നെ ബോറഡി മാറ്റാന്‍ വല്ല പെമ്പിള്ളേരടേം വായില്‍ നോക്കി ഇരിക്കാന്ന് വച്ചാല്‍..മഷിയിട്ട് നോക്കീട്ട് അഫീസ്സില്‍ ഒരെണ്ണമില്ല...
പിന്നെ മെക്കാനിക്കല്‍ സൈറ്റുകളുടെ കാര്യം പറയേം വേണ്ടല്ലോ...
ഒരു മദാമ്മ കുട്ടിനിക്കറുമിട്ട് ഇവിടെകെടന്ന് ഓടണത് കാണാം...
അതിന്റെ ആരോഗ്യം കണ്ടിട്ട് ഞാന്‍ ഭാഗത്തേക്ക് നോക്കാറുമില്ലാ..
എന്തിനാ വല്ല നാട്ടിലും കെടന്ന് മദാമ്മേടെ തല്ലു കൊണ്ട് ചാകണത്...
ബ്ലോഗിലൊക്കെ കേറീട്ട് കുറച്ചായി...
അടിയൊക്കെ മെനക്ക് നടക്കുന്നുണ്ടെന്ന് കരുതുന്നു...
ഇക്കാസ് കല്യാണം കഴിഞ്ഞട്ട് ബ്ലുമൂണ്‍ തുറന്നിട്ടില്ലാന്നാ കേട്ടേ...
അതിനിടക്ക് ചാത്തനും കെട്ടാന്‍ പോണെന്ന് ഒരു കിം തന്തി കേട്ടിരുന്നു..
എന്തായോ എതോ....
താലികെട്ടാന്‍ നേരത്ത് കുന്തം എവിടെ വയ്ക്കുമോ ആവോ...
അപ്പൊ ശരി..പറഞ്ഞ പോലെ...
ഞാനിവിടേക്കെ തന്നെ കാണൂട്ടാ...

Monday, August 27, 2007
ഒരു കൊല്ലം....ഹാവൂ..
'പേര്.'
'സാന്റോസ്.'
'മുഴുവന്‍ പേര് പറയൂ.'
'സാന്റോസ് ഗോണ്‍സാല്‌വസ് പെരേര.'
'അപ്പോള്‍ എടമുട്ടം ശശി എന്ന പേരോ.'
'അതെന്റെ തൂലികാ നാമമാണ് സാര്‍.ആ പേരില്‍ ഞാനൊരു ഇംഗ്ലീഷ് ബ്ലോഗ് എഴുതുന്നുണ്ട്.ശാസ്ത്രമാണ് വിഷയം.അടുത്തിടെ ആ ബ്ലോഗില്‍ ഞാന്‍ എഴുതിയ 'ചീട്ടുകളിയില്‍ പ്ലൂട്ടോണിയത്തിനുള്ള പങ്ക്' എന്ന പോസ്റ്റിന് 'ബ്ലോഗാട്' പുരസ്കാരം ലഭിച്ചിരുന്നു.'
'മലയാളം ബ്ലോഗ് എഴുതിത്തുടങ്ങിയിട്ട് എത്ര കാലമായി.'
'ഒരു വര്‍ഷമാകുന്നു സാര്‍'
'ഈ ഒരു വര്‍ഷം കൊണ്ട് മലയാളം ബ്ലോഗില്‍ എന്ത് തേങ്ങയാണ് നടത്തീത്.'
'മലയാള ഭാഷ ആത്മഹത്യ ചെയ്യാന്‍ പോകുന്ന വഴിയില്‍ വച്ച് അവളെ തടഞ്ഞ് നിര്‍ത്തി,തിരിച്ച് കൊണ്ടുവരികയായിരുന്നു ഞാന്‍.ഞാന്‍ മലയാളം ബ്ലോഗിന് ഒരു വരദാനമാണ് സാര്‍.'
'ഒലക്കേണ്....'
'കേട്ടില്ല....'
'കേള്‍ക്കാനായിട്ട് ഒന്നും പറഞ്ഞില്ല.ഞരമ്പ് രോഗവും ക്രിമിനലിസവും ബ്ലോഗില്‍ പടര്‍ത്തിയെന്ന് താങ്കള്‍ക്കെതിരെ കേള്‍ക്കുന്ന ആരോപണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്.'
'സാര്‍....അങ്ങനെ പറയരുത്.ഞാനൊരു കമ്യൂണിസ്റ്റാണ്.'
'അതെന്താടോ...കമ്യൂണിസ്റ്റുകള്‍ക്ക് ഞരമ്പായിക്കൂടെ.'
'കുത്തകകള്‍ക്കെതിരെ,മര്‍ദ്ദിതചൂഷിത വിഭാഗങ്ങള്‍ക്കൊപ്പം നിന്ന് പോരാടിയതിന്,വര്‍ഗ്ഗസമരങ്ങളെ എന്നും ഒറ്റ് കൊടുത്തിട്ടുള്ള മൂരാച്ചികള്‍ കല്‍പ്പിച്ച് കൂട്ടിയാണ് എന്നെ ക്രിമിനലെന്നും കള്ളുകുടിയനെന്നും ഞരമ്പെന്നും വിളിച്ചത്.'
'ഏത് രീതിയിലുള്ള പോസ്റ്റുകളാണ് താങ്കള്‍ എഴുതാറുള്ളത്.'
'ഉത്തരാധുനികതയും പശ്ചിമാധുനികതയും സമാസമത്തില്‍, സംസ്കൃതത്തില്‍ എനിക്കുള്ള അഗാധപാണ്ഡിത്യം മൂലം ലഭിച്ച ചില സിദ്ധികള്‍ മേമ്പൊടിയായി ചേര്‍ത്ത്, ഞാന്‍ രൂപകല്‍പ്പന ചെയ്ത ഭാഷയില്‍,വരേണ്യകുത്തകകള്‍ക്കെതിരെ ജനാധ്യപത്യത്തിന്റെ കാവല്‍ഭടനായി നിന്ന് കൊണ്ട് അലറുകയാണ് എന്റെ പോസ്റ്റുകള്‍.'
'24 മണിക്കൂറും അലര്‍ച്ച തന്നെയാണോ പണി.'
'അല്ല...രാവിലേ കുറച്ച് നേരം അലറും.പിന്നെ ചായ കുടിക്കാന്‍ പോകും.തിരിച്ച് വന്ന് പിന്നേം അലറും.ഉച്ചക്ക് ചോറുണ്ണും.പിന്നേം അലറും.അങ്ങനെ ഭക്ഷണത്തിന്റെ ഇടവേളയില്‍ മാത്രം അലര്‍ച്ച.ഭക്ഷണം ഒഴിവാക്കിക്കൊണ്ട് ഒരു അലര്‍ച്ചയും നമ്മുടെ അജണ്ടയിലില്ല.
തിന്നിട്ട് എല്ലിന്റെ ഇടയില്‍ കേറുമ്പോഴാണ് അലര്‍ച്ചക്ക് ഒരു ഉഗ്രഭാവം കൈവരാറ്.'
'താങ്കള്‍ക്ക് മലയാളത്തില്‍ എത്ര ബ്ലോഗുകളുണ്ട്.'
'ഭാരതത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന,ജനസമൂഹത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന,ജനാധ്യപത്യ വ്യവസ്ഥിഥിയുടെ മേല്‍ ഇഴഞ്ഞ് കയറി ആധിപത്യം സ്ഥാപിക്കുന്ന എല്ലാ ദുഷ്ടശക്തികളേയും എതിര്‍ക്കുന്ന 'മഞ്ഞുമ്മല്‍' എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനാണ് ഞാന്‍.ആ ബ്ലോഗിനാണ് ഞാന്‍ പ്രഥമസ്ഥാനവും നല്‍കുന്നത്.
മലയാളഭാഷയുടെ പ്രസക്തി,സംസ്കൃതത്തിന് നമ്മുടെയിടയിലുള്ള സ്വാധീനം,പാശ്ചാത്യകൃതികളിലെ സാമാന്യവത്‌കരണം തുടങ്ങിയ മേഖലകളില്‍ സാധാരണ ജനങ്ങള്‍ക്ക് ഒരു ഭാഷാസഹായിയായി നിലകൊള്ളുന്നു 'മാപ്ലോഗ്' എന്ന എന്റെ രണ്ടാമത്തെ ബ്ലോഗ്.
പാചകം എന്റെയൊരു ബലഹീനതയാണ്.അത് കൊണ്ട് തന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പാചകശൈലികള്‍ പഠിച്ച് മറ്റുള്ളവരില്‍ പ്രയോഗിച്ച് നോക്കുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് 'അലൂമിനിയം കലം' എന്ന പാചക ബ്ലോഗ് തുടങ്ങിയത്.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍.അത് കൊണ്ട് തന്നെ ബ്ലോഗുകളിലെ ഉള്‍പ്പാര്‍ട്ടി വ്യവസ്ഥക്ക് എന്തെങ്കിലും കോട്ടം തട്ടിയാല്‍ പ്രതിഷേധിക്കാന്‍ ഉണ്ടാക്കിയതാണ് 'പ്രതിഷേധങ്ങള്‍' എന്ന ബ്ലോഗ്.'
'ചില ക്ലബ്ബുകളുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ താങ്കള്‍ക്കെതിരെ കേട്ടിരുന്നല്ലോ.'
'ഞാന്‍ ഒരു ബാച്ചിലര്‍ ആണെങ്കിലും അടുത്തിടെയാണ് ബാച്ചിലേഴ്സ് ക്ലബ്ബില്‍ ജോയിന്‍ ചെയ്തത്.ചേര്‍ന്ന അന്നുമുതല്‍ തന്നെ ബാച്ചികള്‍ അനുഭവിക്കുന്ന പ്രധാനപ്രശ്നങ്ങളായ....ബിവറേജസ് ഷോപ്പുകള്‍ തമ്മിലുള്ള ദൂരക്കൂടുതല്‍,സോഡയുടെ വിലക്കയറ്റം,അച്ചാറില്‍ മായം ചേര്‍ക്കല്‍ തുടങ്ങിയ ദുഷ് പ്രവണതകള്‍ക്കെതിരെ ഞാന്‍ അഹോരാത്രം സഹബാച്ചികളോടൊപ്പം പോരാടി.
ബ്ലോഗില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാച്ചിക്ക് സില്‍ക്ക് സ്മിതയുടെ സ്മരണാര്‍ഥം ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ ബാച്ചിലേഴ്സ് ക്ലബ്ബില്‍ പ്രമേയം അവതരിപ്പിച്ചു.
പിന്നെ...സ്ഥിരമായി ക്ലബ്ബിനകത്ത് കയറിയിരുന്ന് വെള്ളമടിച്ച് അലമ്പുണ്ടാക്കുന്നു എന്ന ആരോപണം വിവാഹിതര്‍ സിന്‍ഡിക്കേറ്റിന്റെ സൃഷ്ടിയാണ് സാര്‍.'
'കമന്റുകളിലൂടെ താങ്കള്‍ മറ്റുള്ളവരെ ആക്രമിക്കുന്നു എന്ന ആക്ഷേപത്തെക്കുറിച്ച്...'
'അത് വെറുതേയാണ് സാര്‍......എന്റെ കമന്റുകള്‍ കൊണ്ട്....വെറുതേ വായിട്ടടിക്കുന്ന ഒരു പോങ്ങന്‍ എന്ന ലേബല്‍ എനിക്ക് ചാര്‍ത്തിക്കിട്ടിയതല്ലാതെ വേറൊരു ഗുണവുമില്ലാ സാര്‍..'
'അപ്പോള്‍ താങ്കള്‍ ഒരു നിഷ്‌കളങ്കന്‍ ആണെന്നാണോ പറഞ്ഞ് വരുന്നത്..'
'ഞാന്‍ നിഷ്‌കളങ്കന്‍ മാത്രമല്ലാ സാര്‍...സല്‍സ്വഭാവിയും,മര്യാദാരാമനും പുരുഷോത്തമനും ഗോപാലനും ശങ്കുണ്ണിയും വാസുവുമൊക്കെയാണ്.പൊന്നുംകട്ട,തങ്കക്കുടം എന്നീ വാക്കുകള്‍ എന്നെ വിശേഷിപ്പിക്കാന്‍ മാത്രം മലയാള ഭാഷയില്‍ രൂപപ്പെട്ടതാണോ എന്ന് ഞാനിടക്ക് സംശയിച്ച് പോകാറുണ്ട്..'
'താങ്കളൊരു കവി കൂടിയാണ് എന്ന ആക്ഷേപത്തെപ്പറ്റി..'
'ആയിരുന്നു എന്നതാണ് ശരി.ഞാന്‍ എഴുതിയ ഒരു കവിത മലയാളം ബ്ലോഗിലെ പ്രമുഖ കവിയായ വിഷ്ണുപ്രസാദ് മാഷിനെ കാണിക്കുകയും,തുടര്‍ന്ന് ആ കവിത വായിച്ച അദ്ദേഹം ഒരാഴ്ച പനി പിടിച്ച് ആശുപത്രിയില്‍ കിടക്കുകയും ചെയ്തു.വല്ലാത്തൊരു ആക്രമണ സ്വഭാവം അദ്ദേഹം ഈ കാലയളവില്‍ കാണിച്ചതായി റിപ്പോര്‍ട്ടുണ്ട്.
എനിക്ക് കാര്യം മനസ്സിലാകുകയും ഞാന്‍ കവിതയെഴുത്ത് അതോട് കൂടി നിര്‍ത്തുകയും ചെയ്തു.
ഇപ്പോള്‍ ദീര്‍ഘദൂര നോവലുകളില്‍ ശ്രദ്ധപതിപ്പിച്ചാലോ എന്നാലോചിക്കുകയാണ് ഞാന്‍.അതിനാണിപ്പോള്‍ മാര്‍ക്കറ്റ്..'
'ദീര്‍ഘദൂരനോവലുകളോ......അതെന്താണ്.ദൈര്‍ഘ്യമുള്ള നോവലുകള്‍ എന്നാണോ ഉദ്ദേശിച്ചത്..'
'അല്ല.....നോവല്‍ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള നോവലിസ്റ്റിന്റെ അവസ്ഥയെയാണ് ആ പേര്‍ കൊണ്ടര്‍ഥമാക്കുന്നത്.നോവല്‍ വായിച്ച് സഹികെടുന്ന വായനക്കാര്‍ ആക്രമിക്കാന്‍ വരുമ്പോള്‍....ദീര്‍ഘദൂരം ഓടി തടി രക്ഷിക്കുന്ന ഒരു പ്രക്രിയയാണ് ഉദ്ദേശിക്കുന്നത്...'
'താങ്കള്‍ക്ക് പക്ഷമുണ്ടോ....'
'കക്ഷമോ...'
'കക്ഷമല്ലാ...പക്ഷം.താങ്കള്‍ ഏത് പക്ഷത്താണ് എന്ന്.ബ്ലോഗിലെ നിലവിലെ വിഭാഗീയതയില്‍ താങ്കള്‍ ഏത് പക്ഷത്താണ് എന്നാണ് ചോദ്യം..'
'തീര്‍ച്ചയായും എനിക്ക് പക്ഷമുണ്ട്.ഞാന്‍ മെയിന്‍ പക്ഷത്താണ്..'
'മെയിന്‍ പക്ഷം എന്ന് വച്ചാല്‍ ഏത് പക്ഷമാണ്..'
'മെയിന്‍ പക്ഷം എന്ന് പറയുമ്പോള്‍ പ്രധാനപക്ഷം...'
'അത് ഏതാണ് എന്നാണ് ചോദ്യം..'
'അങ്ങനെ ചോദിച്ചാല്‍ പക്ഷത്തില്‍ പ്രധാനപ്പെട്ട പക്ഷം ഏതാണോ......അതാണ് പ്രധാനപക്ഷം..'
'അത് ശരി...ഉരുണ്ട് കളിക്കുകയാണല്ലേ..'
'സാറേ...അതാണ് പറയുന്നത്....നയം വേണം.ഞാന്‍ ഏത് പക്ഷത്താണെന്ന് തെളിച്ച് പറഞ്ഞാല്‍ മറുപക്ഷത്തുള്ളവര്‍ എനിക്ക് കമന്റ് ഇടില്ല.ഞാനിനി എംടിയെ വെല്ലുന്ന കൃതി കാച്ചിയാലും നോ രക്ഷ.എനിക്കാണേല്‍ കമന്റ് കിട്ടിയില്ലേല്‍ ഉറക്കം ശരിയാവത്തുമില്ല.എന്റെ എല്ലാ പോസ്റ്റിനും കുറഞ്ഞത് നൂറ് കമന്റ് വീതം കിട്ടണം എന്നാണ് എന്റെ ആഗ്രഹം.
അപ്പോള്‍ പക്ഷമല്ലാ...കക്ഷം പോലും ഞാന്‍ വേണ്ടാന്ന് വയ്ക്കും.'
'അപ്പോള്‍ കമന്റുകളോട് അത്രക്ക് ആര്‍ത്തിയാണോ..'
'പിന്നല്ലാതെ....പിന്മൊഴികള്‍ നിര്‍ത്തുന്ന വിവരം അറിഞ്ഞ് ഞാന്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചതാണ്.പിന്നെ...മറുമൊഴി തുടങ്ങിയപ്പോഴാണ് ആശ്വാസമായത്.'
'വര്‍മ്മകളുമായി ബന്ധപ്പെട്ട് താങ്കളുടെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു.പ്രതികരണം അറിയാന്‍ താല്‍പ്പര്യമുണ്ട്..'
'ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഞങ്ങള്‍ക്ക് പറ്റിപ്പോയ ഒരു തെറ്റാണ് വര്‍മ്മ..'
'ഞങ്ങളോ.....മനസ്സിലായില്ല...'
'ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍...അത്രേം അറിഞ്ഞാല്‍ മതി.
ഒരു ശപിക്കപ്പെട്ട നിമിഷത്തില്‍ ഞങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഫലമായിട്ടാണ് വര്‍മ്മ ജനിച്ചത്.പക്ഷേ ഞങ്ങളവളെ തള്ളിപ്പറഞ്ഞില്ല.പൊന്ന് പോലെ.....തലയിലും തറയിലും വയ്ക്കാതെ ഞങ്ങളവളെ വളര്‍ത്തി.അവള്‍ പാലിന് വേണ്ടി കരഞ്ഞപ്പോള്‍ പശുവിനെ തന്നെ വാങ്ങിക്കൊടുത്തു ഞങ്ങള്‍.കളിപ്പാട്ടക്കാറിന് വാശിപിടിച്ചപ്പോള്‍ അവള്‍ക്ക് ഞങ്ങള്‍ ടിപ്പര്‍ലോറി തന്നെ വാങ്ങിക്കൊടുത്തു.എന്നിട്ടും.....എന്നിട്ടും അവള്‍ ഞങ്ങളോടിത് ചെയ്തല്ലോ.....'
'ശ്ശെ...എന്താണിത് സാന്റോ..ഇങ്ങനെ കരയല്ലേ....'
'പിന്നെ എങ്ങനെ കരയണം....'
'കിടന്ന് മോങ്ങാതെ....വര്‍മ്മമോള്‍ എന്താണ് ചെയ്തതെന്ന് പറയൂ...'
'ഞങ്ങളുടെ ലാളനകളേറ്റ് അവള്‍ വളര്‍ന്നു.പക്ഷേ വളര്‍ന്ന് കഴിഞ്ഞപ്പോള്‍ അവള്‍ ഞങ്ങളെ തള്ളിപ്പറഞ്ഞു.അവള്‍ നശിച്ച് പോയി സാറേ...നശിച്ച് പോയി.അവളെ നാട്ടുകാര്‍ നശിപ്പിച്ചു.അവളെ ഉപയോഗിച്ച് നാട്ടുകാര്‍ ഞങ്ങളെ തന്നെ തെറി പറഞ്ഞു.അതോട് കൂടി അവളുമായുള്ള സകലബന്ധവും ഞങ്ങള്‍ ഉപേക്ഷിച്ചു.ഇന്ന് വര്‍മ്മമോള്‍ സ്വതന്ത്രയാണ്.ഞങ്ങള്‍ക്ക് അവളില്‍ ഒരു നിയന്ത്രണവും ഇല്ല.'
'താങ്കള്‍ക്ക് ബ്ലോഗില്‍ നിന്ന് ലഭിച്ച യഥാര്‍ഥ നേട്ടമെന്താണ്.അല്ലാ...നേട്ടം വല്ലതും ഉണ്ടായിട്ടുണ്ടോ..'
'തീര്‍ച്ചയായും.
വാസു,മരിച്ചുപോയ വിജയനും നാരായണനും,സച്ചി,ആനന്ദന്‍ തുടങ്ങിയവരുടെ നിലവാരത്തിലുള്ള ഒരു എഴുത്തുകാരനാണ് ഞാനെന്ന് എനിക്ക് തെളിയിക്കാനായത് വലിയ നേട്ടമാണ്...'
'മുകളില്‍ പറഞ്ഞ ആളുകളൊക്കെ ആരാണ്...'
'അവരെയൊന്നും സാറിന് അറിയില്ലേ..കഷ്ടം.
എംടി,ഒ.വി വിജയന്‍,വി.കെ എന്‍,സച്ചിദാനന്ദന്‍,ആനന്ദ് എന്നിവരെയൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത്.ഇവരെപ്പോലെയൊക്കെ എഴുതുന്ന സാന്റോസ് മലയാളം ബ്ലോഗിന്റെ അഭിമാനമാണ് എന്നാണ് മറ്റു ബ്ലോഗേഴ്സ് പറയുന്നത്.മലയാളം ബ്ലോഗിന്റെ തിലകക്കുറിയാണ് ഞാന്‍...'
'നിങ്ങളെ എഴുത്തുകാരന്‍ ആക്കിയതില്‍ വായനക്കാര്‍ക്ക് ഒരു പങ്കില്ലേ...'
'തീര്‍ച്ചയായും...പക്ഷേ വായനക്കാര്‍ എന്നെ കണ്ടെത്തുകയായിരുന്നില്ല.വായനക്കാരെ ഞാന്‍ കണ്ടെത്തുകയായിരുന്നു...'
'മനസ്സിലായില്ല...'
'എന്ന് വച്ചാല്‍ സാറേ....ഈ ലിങ്ക് കൊടുക്കണ പരിപാടി...'
'എന്ത് കൊടുക്കണ പരിപാടി...'
'ലിങ്ക്......ഈ സാധനം കൊടുക്കാനല്ലേ സാറേ ഞാനീ ഓര്‍ക്കുട്ടും ചാറ്റുമൊക്കെ തുറന്നിട്ടിരിക്കുന്നത്.ഇതും രണ്ടും ഇല്ലാത്തവര്‍ക്ക് വീട്ടിലേക്ക് ലിങ്ക് കൊറിയര്‍ ചെയ്ത് കൊടുക്കും.കൊറിയര്‍ ഇല്ലാത്ത പ്രദേശത്ത് ഞാന്‍ ടാക്സിപിടിച്ച് പോയി ലിങ്ക് കൊടുക്കും...'
'അപ്പോള്‍ താങ്കളൊരു ബുദ്ധിമാനാണ്..'
'ഞാനൊരു ഭയങ്കരനും കൂടിയാണ് സാര്‍...'
'ഓഹോ....എപ്പോഴാണ് അത് താങ്കള്‍ക്ക് മനസ്സിലായത്...'
'ഇന്ന് രാവിലേ വെറുതേയിരിക്കണ സമയത്ത് തോന്നിയതാണ് സാര്‍...'
'സാരമില്ലാ...ആ തോന്നല്‍ നാട്ടുകാരുടെ കയ്യീന്ന് നല്ല ഇടി കൊള്ളുമ്പോള്‍ മാറിക്കോളും.
ഭാവി പരിപാടികള്‍ എന്തൊക്കെയാണ്..എന്തെങ്കിലും പ്ലാനിംഗ് ഉണ്ടോ..'
'എന്ത് പരിപാടികള്‍...ഭക്ഷണം കഴിക്കണം,വെള്ളമടിക്കണം,കിടന്നുറങ്ങണം....ഇതിനൊക്കെയെന്തിനാ പ്രത്യേകം പ്ലാനിംഗ്..'
'ബ്ലോഗിലെ ഭാവിപരിപാടികളെക്കുറിച്ചാണ് ചോദിച്ചത്...'
'ബ്ലോഗിലും പഴേപോലൊക്കെ തന്നെ.പോസ്റ്റുകള്‍ വായിക്കുക.എന്നിട്ട് എഴുതിയവനെ വിമര്‍ശിക്കുക.അവന്റെ വായിലിരിക്കണത് കേള്‍ക്കുക.അങ്ങനെയങ്ങനെയങ്ങ് പെഴച്ച് പോണം....'
'വേറെയെന്തെങ്കിലും നേട്ടം...'
'സൗഹൃദങ്ങള്‍...ഇവിടെ നിന്ന് ലഭിച്ച സൗഹൃദങ്ങള്‍ എനിക്കൊരു നേട്ടം തന്നെയാണ്...'
'അപ്പോള്‍ ശരി....നമുക്കീ സംസാരം ഇവിടെ വച്ച് നിര്‍ത്താം.വീണ്ടും കാണാം..'
'സാറേ....സാറിന്റെ മെയില്‍ ഐഡിയോ ഓര്‍ക്കുട്ട് ഐഡിയോ തന്നിട്ട് പോണം സാറേ....'
'എനിക്കത് രണ്ടുമില്ല...'
'എങ്കില്‍ വീട്ടഡ്രസ്സ് എങ്കിലും താ...'
'എന്തിനാ...'
'ലിങ്ക് തരാനാണ് സാറേ....'
'അയ്യോ...'
'സാറേ...നില്‍ക്ക്...ഓടരുത്....നില്‍ക്കാനാ പറഞ്ഞത്....ഓടരുത്....ശ്ശെടാ...പൊയ്ക്കളഞ്ഞല്ലോ...ഇപ്രാവശ്യം എന്റെ കയ്യീന്ന് രക്ഷപെട്ടു....അടുത്ത് തവണ പൊക്കിക്കോളാം....'
***********************
സുഹൃത്തുക്കളേ,
പറഞ്ഞ് വന്നത് എന്താണെന്ന് വച്ചാല്‍.....ഞാന്‍ മലയാളം ബ്ലോഗിംഗ് എന്ന പേരിലുള്ള അഭ്യാസം ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നു.
കഴിഞ്ഞ ഒരു വര്‍ഷം എന്നെ സഹിച്ച എന്റെ സുഹൃത്തുക്കള്‍ക്ക്,സഹോദരങ്ങള്‍ക്ക്,വഴികാട്ടികള്‍ക്ക്...
സ്നേഹത്തിന്റെ....നന്ദിയുടെ ...ആയിരമായിരം കൂപ്പ് കൈ....

Friday, August 24, 2007
ജോണി
മണലും കയറ്റി ചീറിപാഞ്ഞ് വന്ന ടിപ്പര്‍ലോറി മുന്‍പിലുള്ള ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത് എതിരെ വന്ന കാറിനെ ഇടിച്ച് തകര്‍ക്കുമ്പോള്‍ ജോണി എന്ന് ഞങ്ങള്‍ വിളിക്കുന്ന ജോണ്‍ ജോസഫ് അതിലെ ഡ്രൈവറിന്റെ അരികിലുള്ള സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു.
പിന്നെയവന്‍ ഉണര്‍ന്നില്ല.ഉറക്കവും ക്ഷീണവുമൊന്നുമില്ലാത്ത ലോകത്തേക്ക് അവന്‍ പറന്ന് പോയി.
അവന്റെ അപ്പച്ചനേയും അമ്മച്ചിയേയും ഉപേക്ഷിച്ച്.
ഭാര്യ ലീനയെ ഉപേക്ഷിച്ച്.
ഒന്നരവയസ്സുള്ള...അവന്‍ കുട്ടാപ്പിയെന്ന് വിളിക്കുന്ന കിരണിനെ ഉപേക്ഷിച്ച്.
**************
അവന്റെ ഫോണ്‍ കിടന്ന് കീയോ കീയോ എന്ന് വിളിക്കുന്നത് കേട്ടു കൊണ്ടാണ് ഞാന്‍ വീട്ടിലേക്ക് കേറി ചെന്നത്.
മൂന്ന് മുറിയും അടുക്കളയും ഉള്ള ഒരു വീടാണ് കമ്പനി എടുത്ത് തന്നിരിക്കുന്നത്.
അവിടെ ഞങ്ങള്‍ മൂന്ന് പേര്‍ മാത്രം.
മൂന്നാമന്‍ ഒരു ബംഗാളി.
എനിക്ക് കള്ള് ചെല്ലുമ്പോള്‍ തെറി പറയാന്‍ വേണ്ടി മാത്രം കമ്പനി അയച്ച് തന്നിരിക്കുന്ന ഒരു മൊതലാണത്.
അവന്‍ കുളിക്കുകയാണെന്ന് തോന്നുന്നു.
ഞാന്‍ ഫോണെടുത്തു.അവന്റെ ഭാര്യയാണ്.
നാളെ അവന്‍ നാട്ടിലേക്ക് തിരിക്കുകയാണ്.
പെട്ടിയും കിടക്കയുമൊക്കെ റെഡിയാക്കി വച്ചോ എന്നറിയാനാണ് ലീന വിളിച്ചത്.
ഞാന്‍ പറഞ്ഞു.....അവന്‍ വെള്ളമടിച്ച് ബോധമില്ലാതെ ഇവിടെ കിടപ്പുണ്ട്.
ഒരാഴചയെങ്കില്‍ ഒരാഴ്ച ലീനയെന്ന മാരണത്തെ സഹിക്കണമല്ലോയെന്ന സങ്കടത്തില്‍ അവന്‍ കുടിച്ച് പോയതാണെന്ന് പറഞ്ഞപ്പോള്‍
ലീന ചിരിച്ചു.
അവന്‍ കുടിക്കില്ലായെന്ന് അവള്‍ക്കറിയാം.
****************
മൂന്ന് കൊല്ലം മുന്‍പ് അവന്റെ കല്യാണത്തിന് ഞാനും പോയിരുന്നു.
ജയ്‌സാല്‍മറിലെ ചുട്ട് പഴുത്ത ഭൂമിയില്‍ നിന്ന് നേരേ കോതമംഗലത്തിന്റെ തണുത്ത അന്തരീക്ഷത്തിലേക്ക് ചെന്ന്...
കല്യാണ അര്‍മാദം എന്നും പറഞ്ഞ് കോതമംഗലമെടുത്ത് തിരിച്ച് വച്ചു.
'നീയിരിന്ന് കുടിച്ച് കുന്തം മറിഞ്ഞിട്ട് നാളേം നട്ടുച്ച മണിക്ക് സൈറ്റില്‍ കേറി വന്നാ മതീട്ടാ'...
എന്ന സ്ഥിരം ചീത്തേം വിളിച്ച് ഒന്‍പത് മണിക്ക് പുതപ്പിനടിയില്‍ ചുരുളാറുള്ള അവന്‍....
കല്യാണം കഴിഞ്ഞ് സൈറ്റില്‍ തിരിച്ചെത്തിയ ആദ്യ കുറച്ച് ദിവസങ്ങളില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞ് കിടന്ന് സമയം കളയുന്നതും...
എഴുന്നേറ്റ് വന്ന് പച്ചവെള്ളം തുരുതുരാ കുടിക്കുന്നതും കണ്ട് ഞാന്‍ അലറിച്ചിരിച്ചു.
'ഇരുന്ന് കിളിക്കല്ലേടാ പിശാശേ..'
എന്നും പറഞ്ഞ് അവന്‍ പിന്നേം കിടക്കയില്‍ ചുരുളുമ്പോള്‍ എന്റെ ചിരിയുടെ വോള്യം കൂടി.
കുട്ടാപ്പി ജനിച്ച ദിവസം മുംബൈ ഓഫീസില്‍ ആയിരുന്നു അവന്‍.
ഞാന്‍ സൂറത്തില്‍ ഒരു സൈറ്റിലും.
അവന്‍ എന്നെ വിളിച്ച് കൊച്ച് ജോണി അവതരിച്ച വിവരം പറയുകയായിരുന്നില്ല.
ഫോണിലൂടെ കൂവുകയായിരുന്നു.
പിന്നെ ഞങ്ങള്‍ ഒരുമാസത്തിന് ശേഷം മുംബയില്‍ വച്ച് കണ്ടപ്പോള്‍ അവന്‍ നാട്ടില്‍ പോയി കുട്ടാപ്പിയെ കണ്ട് തിരിച്ച് വന്നിരുന്നു.ഫോട്ടോ കാണിച്ച് കിരണ്‍ എന്നാണ് പേരിടുക എന്ന് പറഞ്ഞു.
ഞാനും അവനും കൂടിയന്ന് ചൗപ്പാട്ടിയിലെ കടല്‍തീരത്ത് രാത്രി വൈകുവോളം അലഞ്ഞ് തിരിഞ്ഞ് നടന്നു.
ഒറ്റമകനായ അവന്‍ വീട്ടില്‍ ഇല്ലാത്തതിന്റെ പ്രശ്നം...ഭാര്യയും കുട്ടിയും കൂടി ആയതോടെ കൂടിയെന്ന് അവന്‍ സങ്കടം പറഞ്ഞു.തൊട്ടടുത്ത നിമിഷം.....
ഈ സൈറ്റുകള്‍ തോറും അലഞ്ഞ് തിരിഞ്ഞുള്ള പണിക്കിടയില്‍ പെണ്ണുമ്പിള്ള പുറകേ വന്നാല്‍ ഭേഷായി എന്നും പറഞ്ഞ് ചിരിച്ചു.
കൊച്ചിയില്‍ വര്‍ക്ക് നടന്നിരുന്ന സമയത്ത് അവന്‍ ലീനയേയും കുട്ടാപ്പിയേയും കൂട്ടി വീട്ടില്‍ വന്നു.
'ഇവനെ നമുക്ക് ഒന്നൊതുക്കണ്ടേ.പിടിച്ചങ്ങട് കെട്ടിച്ചാലോ...'
എന്ന അവന്റെ ചോദ്യത്തിനുള്ള എന്റെ അമ്മയുടെ മറുപടിയായ...
'എന്തിനാ വല്ല പെണ്‍പിള്ളേരുടേം ജീവിതം കൂടി കളയണത്...'എന്ന ഡയലോഗ് കേട്ട് പൊട്ടിച്ചിരിച്ചു.
കൊച്ച് കുട്ടാപ്പിയന്ന് എന്നെയും വീട്ടിലുള്ള പോമറേനിയന്‍ പട്ടിയേയും മാറിമാറി കണ്ണ് മിഴിച്ച് നോക്കുന്നത് കണ്ട്...
ഇതെന്താ രണ്ടിന്റേം മോന്ത ഒരുപോലെയിരിക്കുന്നതെന്നാ കുട്ടാപ്പി നോക്കുന്നത് എന്നൊരു കീറും കീറി അവന്‍ അലറിച്ചിരിച്ചു.
തിരിച്ച് അഹമ്മദാബാദിലേക്ക്.
ജോയിന്‍ ചെയ്യേണ്ട ദിവസത്തിനും പതിനഞ്ച് ദിവസം വൈകി സൈറ്റിലേക്ക് കെട്ടും മുറുക്കി കേറി ചെന്ന എന്നെയവന്‍ കണ്ണ് പൊട്ടണ ചീത്ത വിളിച്ചു.തോന്നുമ്പോള്‍ കേറി വരാന്‍ ഇത് നിന്റെ അമ്മായിയപ്പന്റെ സൈറ്റല്ലായെന്നും പറഞ്ഞ് അവന്‍ ബഹളം കൂട്ടി.ഇത് റിപോര്‍ട്ട് ചെയ്യും എന്നും പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി.
എന്നിട്ട് ദേഷ്യം ഒന്നൊതുങ്ങിയപ്പോള്‍...
മുംബയ് ഓഫീസിലേക്ക് അയച്ച് കൊടുത്ത ഡെയിലി റിപോര്‍ട്ടുകളുടെ കോപ്പിയെടുത്ത്....
അതില്‍ എന്നെക്കുറിച്ച് എഴുതിപ്പിടിപ്പിച്ച...
ഞാന്‍ സൈറ്റില്‍ തന്നെയുണ്ട് എന്ന രീതിയിലുള്ള വാചകങ്ങള്‍ കാണിച്ച്....
എവിടെപ്പോയാലും, നിന്നെക്കുറിച്ച് നുണയെഴുതിയെഴുതി ഞാന്‍ മടുത്തു എന്നും പറഞ്ഞ് അവന്‍ ചിരിച്ചു.
പേമാരിയില്‍ അഹമ്മദാബാദ് മുങ്ങിയപ്പോള്‍....
ഫോണും മെയിലും കത്തും മുടങ്ങിയ രണ്ട് ദിവസം വീട്ടിലെ വിശേഷങ്ങള്‍ അറിയാതെ അവന്‍ അസ്വസ്ഥനായി.മൂന്നാം ദിവസം തകരാറുകള്‍ എല്ലാം ശരിയായി വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പറ്റിയപ്പോള്‍ കൊച്ചു കുട്ടികളെപ്പോലെ അവന്‍ കരഞ്ഞു.അവന്റെ കരച്ചില്‍ കണ്ട് അന്തം വിട്ടിരുന്ന എന്നെ നോക്കി അവന്‍ ചിരിച്ചു.....എന്നിട്ട് പറഞ്ഞു.
അമ്മച്ചി കരയണു...അപ്പോ എന്റെ കണ്ണും അറിയാതെ നിറഞ്ഞുപോയതാ.
നോര്‍ത്തിലെ വെള്ളപ്പൊക്കം നാട്ടിലെ പത്രങ്ങളില്‍ വലിയ വാര്‍ത്ത ആയിരുന്നെന്ന് പിന്നീടറിഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം അവന്‍ പറഞ്ഞു....
'ഞാന്‍ ഒരാഴ്ചത്തേക്ക് വീട്ടില്‍ പോകുന്നു.അമ്മച്ചിയെ കാണണം...'
'ഊവാ..അമ്മച്ചിയെ കാണാന്‍ പോണ്...തണുത്ത വെള്ളം കുടിച്ച് ഒറങ്ങാന്‍ നോക്കട ചെക്കാ'യെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവനൊരു മൂളിപ്പാട്ടും പാടി....
അടുത്തിരുന്ന്... ഹാന്‍സും പാന്‍പരാഗും കൂട്ടിക്കുഴച്ച് വിഴുങ്ങുന്ന ബംഗാളിയുടെ പള്ളക്കിട്ട് ചൂണ്ട് വിരലിന് ഒരു കുത്തും കൊടുത്ത് റൂമിലേക്ക് കേറിപ്പോയി.
'ഞാന്‍ തിരിച്ച് വരുമ്പോള്‍ ഈ സൈറ്റ് ഇങ്ങനെ തന്നെ കാണുവോ..അതോ നീയും ഈ പൊട്ടനും കൂടി ഇത് കത്തിക്കുമോ....'
അവന്‍ ബംഗാളിയെ ചൂണ്ടിക്കാണിച്ച് കൊണ്ട് പിറ്റേ ദിവസം എന്നോട് ചോദിച്ചു.
നിങ്ങള്‍ നിങ്ങളുടെ ഭാഷയില്‍ എന്താ പറയുന്നത് എന്ന് ചോദിച്ച ബംഗാളിയോട്..നീയൊരു മിടുക്കന്‍ ആണെന്ന് പറഞ്ഞതാ എന്നും പറഞ്ഞ് അവന്‍ ചിരിച്ചു.ആക്കിയതാണെന്ന് ബംഗാളി സ്വപ്നത്തില്‍ പോലും ചിന്തിച്ച് കാണില്ല.അത്രക്ക് ബുദ്ധിയാണ് ബംഗാളിക്ക്.
പോകുന്നതിന്റെ തലേന്ന് അഹമ്മദാബാദ് സിറ്റിയില്‍ അലഞ്ഞ് നടന്ന് അവന്‍ കുറേ സാധനങ്ങള്‍ വാങ്ങിച്ചു.....
വീട്ടിലേക്ക് കൊണ്ടുപോകാന്‍.
ഒരു തുണിക്കടയില്‍ കയറിയ അവന്‍ അവിടെയുള്ള സാരി കമ്പ്ലീറ്റ് എടുത്ത് വാരിവലിച്ച് ഇടീച്ചു.
അവന്റെ അദ്ധ്വാനം കുറക്കാന്‍...ഇത് കൊള്ളാമെടായെന്നും പറഞ്ഞ് ഞാന്‍ കാണിച്ച് കൊടുത്ത ഒരു മള്‍ട്ടിക്കളര്‍ സാരി കണ്ട്...അവന്‍ എന്നെയൊന്ന് നോക്കി.എന്നിട്ട് പറഞ്ഞു...
'പോയേ...പോയേ....'
************
പക്ഷേ..ഒന്നും വീട്ടിലേക്ക് എത്തിയില്ല.
സാരിയും..കുട്ടാപ്പിക്ക് വാങ്ങിച്ച കളിപ്പാട്ടങ്ങളും....
ഷോക്കേസില്‍ വയ്ക്കാനുള്ള കരകൗശല വസ്തുക്കളും...
ഗുജറാത്തി മധുരപലഹാരങ്ങളും....ഒന്നും.
അവയെല്ലാം പെരുമ്പാവൂരിന് അടുത്ത്....വഴിയരികില്‍ ചിതറിക്കിടന്നു.
*************
അവനില്ലാത്ത...അവന്റെ ചിരി ഉയരാത്ത മുറിയില്‍ ഞാന്‍ വെറുതേയിരുന്നു.
ഈയിടെ പുതുക്കിപ്പണിത അവന്റെ വീടിന്റെ മുറ്റത്ത് അവനെ തുന്നിക്കെട്ടി കിടത്തിയിരിക്കുന്നത് എനിക്ക് ഇവിടെയിരുന്ന് കാണാന്‍ പറ്റുന്നുണ്ട്.
നെഞ്ചത്തടിച്ച് കരയുന്ന അമ്മച്ചിയെ കാണാം.
മയങ്ങാനുള്ള ഇഞ്ചക്ഷന്‍ കൊടുത്ത് കിടത്തിയിരിക്കുന്ന ലീനയെ കാണാം.
ഒരു മൂലയില്‍ വിങ്ങിപ്പൊട്ടി നില്‍ക്കുന്ന അവന്റെ അപ്പച്ചനെ കാണാം.
ആരുടെയോ ഒക്കത്തിരുന്ന്..ആളും ബഹളവും കണ്ടതിന്റെ സംഭ്രമത്തില്‍ കരയുന്ന കൊച്ചുകുട്ടാപ്പിയെ കാണാം.
പിന്നെ പിന്നെ എനിക്കൊന്നും കാണാന്‍ പറ്റാതെയായി.
കാഴ്ച മങ്ങുന്നത് പോലെ.
ഞാന്‍ കരയുകയായിരുന്നു.
വളരെ......വളരെ നാളുകള്‍ക്ക് ശേഷം.

Wednesday, July 4, 2007
ഞരമ്പും കമ്മീഷനും
ഇത് പീഡനങ്ങളുടെ കാലം.....
പീഡിപ്പിച്ചവരും പീഡിപ്പിക്കപ്പെട്ടവരും സ്റ്റാര്‍വാല്യുവോട് കൂടി വിളങ്ങുന്ന കാലം....
വന്ന് വന്ന് പീഡനം ബ്ലോഗിലും എത്തി....ശിവ ശിവ[പാര്‍വതി പാര്‍വതി]
വനിതാബ്ലോഗേഴ്സ് വളരെ മനസ്സമാധാനത്തോടും സന്തോഷത്തോടും കൂടി ജീവിക്കുന്ന സമയത്താണ് ഒരു പറ്റം ഞരമ്പ് രോഗികളുടെ വരവ്.....
ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി അടിച്ചിട്ട് ഫുള്ളാലിയില്‍ ഇരുത്തി ചോറ് കൊടുക്കണം....
എന്നാലേ പഠിക്കൂ....
മലയാളം ബ്ലോഗിലെ വനിതകള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ ബൂലോഗവനിതാക്കമ്മീഷന്‍ ചില ആക്ഷന്‍ പ്ലാനുകള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചില ചാരന്മാര്‍ വഴി എനിക്ക് വിവരം കിട്ടിയിട്ടുണ്ട്....
വനിതാ ബ്ലോഗുകളില്‍ ഗൂര്‍ഖകളെ നിയമിക്കുക എന്നുള്ളതാണ് അതിലെ ആദ്യപടി...
ശാരീരികമായ ആക്രമണം മാത്രമല്ലാ..
നോട്ടം...
ചിരി..
ആംഗ്യഭാഷ എന്നിവയും പീഡനത്തിന്റെ പരിധിയില്‍ വരുമെന്നുള്ളത് കൊണ്ട് വനിതാ ബ്ലോഗുകളില്‍ 'സ്മൈയിലി' നിരോധിക്കും.
കമന്റുകളില്‍ സ്മയിലി ഇടുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ ആണ് പ്ലാന്‍ ചെയ്യുന്നത്.
അസമയത്ത് വനിതാബ്ലോഗുകളില്‍ കറങ്ങുന്ന ഞരമ്പുകളെ പിടിക്കാന്‍ മഫ്റ്റിയില്‍ പോലീസിനെ നിയമിക്കാനും പ്ലാന്‍ ഉണ്ട്.
അത് കൊണ്ട് പീഡിപ്പിച്ചേ പറ്റൂ എന്നുള്ള മറ്റു ഞരമ്പ് ബ്ലോഗേഴ്സ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വനിതാ കമ്മീഷന്റെ പിടി കൊങ്ങക്ക് വീഴാതെ രക്ഷപെടാം..
'അഴിച്ച് കളയും ഞാനെന്റെ വസ്ത്രങ്ങള്‍...'
'എതിര്‍ക്കാനാവില്ല നിങ്ങള്‍ക്ക്...'
'ഒഴുക്കും ഞാന്‍ രക്തം...'
'തടയണ കെട്ടാന്‍ ആവില്ല നിങ്ങള്‍ക്ക്...'
എന്ന മട്ടിലുള്ള ഭാവതീവ്രമായ കവിത എഴുതുന്നവരെ ഒരു കാരണവശാലും വിമര്‍ശിക്കരുത്...
അപ്..അപ്...ബാക്കി വസ്ത്രങ്ങള്‍ കൂടി അഴിച്ച് കളയൂ..
എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുക..
വനിതാ ബ്ലോഗേഴ്സിന്റെ പ്രായം പതിനെട്ട് തികഞ്ഞോ എന്ന് പരിശോധിക്കുക.
മൈനര്‍ ആണെങ്കില്‍ കൊടും പീഡനം ആണ് ചാര്‍ജ്ജ് ചെയ്യുക.
അത് കൊണ്ട് എസ്.എസ്.എല്‍.സി ബുക്ക് ഹാജരാക്കുന്ന വനിതാ ബ്ലോഗേഴ്സിന് മാത്രം കമന്റ് ഇടുക.
അസമയത്ത് വനിതാ ബ്ലോഗുകളില്‍ കറങ്ങുന്ന സ്വഭാവം ഒഴിവാക്കുക.
രാവിലേ പത്തിനും വൈകീട്ട് നാലിനും ഇടക്ക് പകല്‍ വെളിച്ചത്തില്‍ മാത്രം വനിതാ ബ്ലോഗുകളില്‍ കയറുക.
ഇനി വല്ല മരണ അറിയിപ്പിനും
[പിന്മൊഴി മരണം മാതിരി]
അസമയത്ത് പോകേണ്ടി വന്നാല്‍ നാട്ടിലെ പേരുകേട്ട സല്‍സ്വഭാവികളായ പ്രമാണിമാരെ ആരെയെങ്കിലും ഒപ്പം കൂട്ടുക.
[ഞാന്‍ എപ്പോഴും ഫ്രീ ആയിരിക്കും]
ഞാന്‍ കുടുംബത്തില്‍ പിറന്ന ബ്ലൊഗര്‍ അണ്..
തറയാകാന്‍ പറ്റില്ല എന്ന് കൂടെക്കൂടെ ആവശ്യത്തിനും അനാവശ്യത്തിനും വിളിച്ചു പറയുന്ന ചില ബ്ലോഗേഴ്സുണ്ട്..
അവരെ സൂക്ഷിക്കുക..
അവരായിരിക്കും ഏറ്റവും തറ...
അപ്പോള്‍ ലാല്‍ ഞരമ്പ് സലാം...

Subscribe to:
Posts (Atom)