Wednesday, May 16, 2007

തച്ചന്‍

'നിങ്ങ ഇവടെ ചുരുണ്ട്‌ കെടന്നോ.അവടെ ആമ്പിള്ളേര്‌ കാശെണ്ടാക്കണ്‌.'

'എന്താടീ നിനക്ക്‌ രാവിലേ.ആര്‌ കാശെണ്ടാക്കണ കാര്യോണ്‌ നീ കെടന്ന് പൊലമ്പണത്‌.'

'വേറാര്‌,ആ തച്ചന്‍ കൊണ്ടുല്‍ക്കര്‍.'

'എടീ,അവന്‍ കാശെണ്ടാക്കണേന്‌ ഞാന്‍ എന്തൂട്ട്‌ ചെയ്യാനാടീ.'

'നിങ്ങ ഒന്നും ചെയ്യണ്ടാ.ഇവിടിങ്ങനെ അട്ട ചുരുളണത്‌ മാതിരി കെടന്ന് ചുരുണ്ടോ.'

'തച്ചന്‍ കളിച്ച്‌ കാശെണ്ടാക്കണേന്‌ നീയെന്റെ പൊറത്തേക്ക്‌ കേറീട്ട്‌ കാര്യോന്താ.'

'എന്റെ മനുഷ്യാ,നിങ്ങക്കിപ്പൊ എത്ര വയസ്സായി.'

'അതിപ്പൊ.....ഒരു മുപ്പത്തഞ്ച്‌ മുപ്പത്താറായിക്കാണും.'

'അതു തന്നെ,തച്ചനും അതേ വയസ്സാ.'

'നിന്റെ തന്തക്കും നുമ്മടെ പ്രസുതേന്തി സലാമിനും ഒരു വയസ്സല്ലേ.
എന്നിട്ടൊരു റോക്കറ്റ്‌ പോയിട്ട്‌,വിഷൂനെങ്കിലും നിന്റെ അപ്പന്‍ ഒരു വാണം വിട്ടിട്ടൊണ്ടാ.
അതിന്‌ തലവര വേണോടീ.'

'അത്‌ തലവരേല്ലാ.
അവരൊക്കെ പഠിക്കാന്‍ പോയിട്ടൊണ്ട്‌.
എന്റപ്പന്‍ പഠിക്കാന്‍ പോയിട്ടില്ലല്ലാ.'

'ഇനി നിന്റപ്പന്‍ പഠിക്കാത്തേന്റെ കൊറവേ ഒള്ള്‌.
അല്ലെങ്കില്‍ തന്നെ സ്ത്രീധനക്കാശ്‌ മുഴുവനും തന്നിട്ടില്ലാ.
വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍.'

'എങ്കി ഞാനൊന്ന് ചോദിക്കട്ടെ,നിങ്ങ എത്ര വരെ പഠിച്ച്‌.'

'അങ്ങനെ ചോദിച്ചാ,പത്ത്‌ വരെ പോയി.'

'അത്‌ തന്നെ.
തച്ചനും അത്രേ പോയിട്ടൊള്ള്‌.
എന്നാലാ,തച്ചനവടെ കാശ്‌ വാരണ്‌.
നിങ്ങ ഇവിടെ മണ്ണ്‌ വാരണ്‌.'

'എടീ അവനവടെ പന്തടിച്ചു പറത്തിയാ കാശ്‌ വാരണത്‌.'

'നിങ്ങേം അടിക്കണില്ലേ.
എത്ര കുപ്പിയാ ദെവസോം കേറ്റണത്‌.
അതും പോരാഞ്ഞ്‌ എന്നെ ഇടിച്ചും പറത്തണില്ലേ.
എന്നട്ട്‌ തച്ചന്‌ കിട്ടണ മാതിരി പൈസ നിങ്ങക്കെന്താ കിട്ടാത്തെ.'

'ഇവളെക്കൊണ്ട്‌ തോറ്റല്ലാ കര്‍ത്താവേ.
എടി പിശാശേ,തച്ചന്‍ എവടക്കെടക്കണ്‌.
ഈ ഞാന്‍ എവടക്കെടക്കണ്‌.'

'അത്‌ തന്നേണ്‌ ഞാനും പറഞ്ഞത്‌.
ജനിച്ചത്‌ ഒരേ കൊല്ലം,പഠിച്ചതും ഒരു പോലേ.
തച്ചനും അടിക്കും,നിങ്ങേം അടിക്കും.
എന്നിട്ട്‌ ചിക്ലീടെ കാര്യം പറയുമ്പ മാത്രം രണ്ടും രണ്ട്‌ വഴിക്ക്‌.
തച്ചന്‍ കെടക്കണത്‌ കൊട്ടാരത്തില്‍,നുമ്മ കെടക്കണത്‌ ഓലക്കൊട്ടേല്‍.'

[ക്രിക്കറ്റ്‌ കാരണം,ഈ രീതിയിലും കുടുംബസമാധാനം തകരാം...യേത്‌]

33 comments:

sandoz said...

അടിയുണ്ടാക്കാനും മാപ്പ്‌ പറയാനും വേണ്ടി മാത്രം ഇങ്ങനെയൊരു ബ്ലോഗ്‌ ഇവിടെ കിടക്കുമ്പോ ഇതെന്തിനാ സ്ഥിരം സ്ഥലത്ത്‌ പോസ്റ്റ്‌ ചെയ്യണേ........
ഇവിടെ കിടക്കട്ടെ......

എല്ലാ ക്രിക്കറ്റ്‌ ആരാധികമാര്‍കും വേണ്ടി ഞാന്‍ ഇത്‌ സമര്‍പ്പിക്കുന്നു.......
മാപ്പ്‌ കുറച്ച്‌ കഴിഞ്ഞ്‌.....

Mubarak Merchant said...

ക്രിക്കറ്റ് നമ്മടെ ദേശീയ കളിയായി എന്ന് തലേലേറ്റിയോ എന്ന് തൊടങ്ങി നമ്മടെ അധപ്പതനം. നല്ല പോസ്റ്റെട.

RR said...

അതു ശരി, ഇങ്ങനെ ഒരു പോസ്റ്റ്‌ ഇവിടെ ഉണ്ടായിരുന്നോ? :)

വേണു venu said...

പണ്ടൊരിക്കലെ പത്ര വാര്‍ത്ത‍‍ .
ഗോര്‍ബര്‍‍ച്ചോവ ഡല്‍ഹിയിലെത്തുന്നു.
വായന കേട്ട നാണിയമ്മ. ഹാ എന്തായാലും ഒരു ചോവനാണല്ലോ.:)

വല്യമ്മായി said...

പോസ്റ്റ് നന്നായി,മേമ്പൊടി പോലെ വേണുവേട്ടന്റെ കമന്റും.

അലിഫ് /alif said...

" ഇനി നിന്റപ്പന്‍ പഠിക്കാത്തേന്റെ കൊറവേ ഒള്ള്‌.
അല്ലെങ്കില്‍ തന്നെ സ്ത്രീധനക്കാശ്‌ മുഴുവനും തന്നിട്ടില്ലാ.
വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍.."
കൊള്ളാട്ടാ സാന്‍ഡോസ് ഗോണ്‍സാ‌ല്‍‌വനോസേ..
ഇങ്ങനേം കുടുംബം തകരാം, പോസ്റ്റ് തകര്‍ത്തു..പക്ഷേ പെട്ടന്ന് തീര്‍ന്നു പോയി..

തറവാടി said...

പണ്ട്‌ , പ്രീ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ ,
ചിലരുടെ കയ്യിലുണ്ടായിരുന്ന
പോകറ്റ്‌ റേഡിയോ ഓര്‍മ്മ വന്നു,

ആകെ കോളെജില്‍
ഉള്ളവരില്‍ മൂന്നോ നാലോ പേരുടെ കയ്യില്‍ മാത്രമൈതുള്ളൂ.

ഇന്നും ഉറ്റ സുഹൃത്തായ ദാസന്‍റ്റെ കയ്യിലും ഉണ്ടായിരുന്നു ഒന്ന്‌.

ടീച്ചര്‍മാരേക്കാളും വെവരമുള്ളതിനാല്‍ ,
വെറുതെ വെവരമില്ലാത്തവരെ ബുദ്ധിമുട്ടിക്കണ്ടെന്നു കരുതി ഞങ്ങള്‍ മിക്കവാറും ഞങ്ങടെ സ്ഥലം മറ്റുള്ളവര്‍ക്ക്‌ കൊടുത്തിരുന്നു.

പുറത്ത്‌ കടന്നാല്‍ ,
ശര്‍ക്കരകട്ടയില്‍ ഈച്ച വരുന്നതു പോലെ എല്ലാരും ദാസന്‍റ്റെ അടുത്തു കൂടു നില്‍ക്കും,

എന്നിട്ട്‌

" സ്കോറെത്രയായി"

എന്ന ചോദ്യത്തിനുത്തരം പറഞ്ഞു നടക്കും വഴിയിലൂടെ പോകുന്നവരെല്ലാം ചോദിക്കും

" എത്രയായി?"

അവസാനം ബസ്സിലും ഈ ചോദ്യോത്തരപരിപാടി തുടങ്ങിയതോടെ ,

കളിയുള്ള സമയത്ത്‌ ഞങ്ങള്‍ വളരെ കുറച്ചു നേരമേ കണ്ടിരുന്നുള്ളു ,

കാരണം,

എനിക്ക്‌

കൊള്ളിയും കമ്പും കളിയേ അറിയുള്ളായിരുന്നുള്ളു , ക്രിക്കറ്ററിയില്ല ,

അതു കൊണ്ടുതന്നെ ഞാനും അശോകനും എന്നും വെറും

കണ്ട്രികളായിരുന്നു :(

ജിസോ ജോസ്‌ said...

സാന്റോസേ,
കുടുംബകലഹം ഇങ്ങനെയും ഉണ്ടാകാം അല്ലേ ? :)

നല്ല പോസ്റ്റ്.....

Unknown said...

സാന്‍ഡോസേ;)
കലക്കി മറിച്ചു ട്ടാ

ഉണ്ണിക്കുട്ടന്‍ said...

സാന്റോ...നമ്മുടെ തെണ്ടുമോനെ പറഞ്ഞുള്ള കളി വേണ്ടാട്ടാ..ക്ലബിന്റെ ചുമരുമ്മേ ഹനുമാന്റെ ഫോട്ടോന്റെ തൊട്ടപ്പുറത്തു ഞാന്‍ തെണ്ടൂന്റെ ഒരു ഫോട്ടോ തൂക്കാന്‍ പോകുവാ..

ചെറുതെങ്കിലും ടിപ്പിക്കല്‍ സാന്റോ സ്റ്റൈല്‍ ..കലക്കന്‍ ...

പുള്ളി said...

അതിന് ആ അന്തേനേം തള്ളേനേം പറഞ്ഞാമതി. സ്കൂളുപൂട്ടിന് പോലും കളിയ്ക്കാമ്പോവുമ്പ പോയി പടി..പോയി പടിന്ന് ചെവീലീച്ചപോയപോലെ തൊയിര്യം തരണ്ടേ... ഒടുക്കം കളിമില്ല പടിത്തോമില്ല. തച്ചന്‍ എട്ടുകോടിക്ക് നികുതിയെളവു ചോദിക്കുമ്പോ ഞ്ഞാനിവിടെ ഒരു പൈന്റിന് കടം ചോദിക്കണം... അതാ പറഞ്ഞേ അതിന്‌ തലവര വേണോടീ....

ദീപു : sandeep said...

വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍ :)
സാന്റോ, കലക്കീട്ടോ...

qw_er_ty

asdfasdf asfdasdf said...

:)

Unknown said...

ഓടോക്ക് മാപ്പില്ല
‘ഇവിടന്ന് എന്ത്‌ അടിച്ചോണ്ട്‌ പോയാലും എനിക്കൊരു തേങ്ങേമില്ലാ....... ‘
ഇതു പേജിനടിയില്‍ കണ്ടതിനാലാണോന്നറിയില്ല തേങ്ങയേറിന്റെ ആശാന്‍ സുല്ലിനെ ഈ ഏരിയായിലൊന്നും കണ്ടില്ല:)

കണ്ടുകെട്ടുന്നവര്‍ സോറി കണ്ടുകിട്ടുന്നവര്‍ മിസ്റ്റര്‍ മീശമാധവന്‍ ഇവിടെ വീഴുന്ന തേങ്ങയ്ക്കായി വേലിക്കു വേളിയില്‍ കാത്തിരിക്കുന്ന കാര്യം അങ്ങോരോടു പറയണ്ട:)(പിന്നെന്താ വിചാരിച്ചേ?:)

Kaithamullu said...

“ഇവിടന്ന് എന്ത്‌ അടിച്ചോണ്ട്‌ പോയാലും എനിക്കൊരു തേങ്ങേമില്ലാ.......“ :സാന്‍ഡോസ്

“അരക്കോടിയില്‍ താഴെയുള്ള കോന്ട്രാക്റ്റാണെങ്കി ഇവിടെ വേണ്ട“
:തച്ചന്‍ കൊണ്ടുല്‍ക്കര്‍

സാന്‍ഡൊയാ ഭേദം പെമ്പിളേ! ഒന്നു റീകണ്‍സയിലായേ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::

പെരും തച്ചന്‍ കാലന്റെ കോടതീലു കേസു കൊടുക്കാന്‍ പോണൂന്ന് കേട്ടു കൊണ്ടുല്‍ക്കറുടെ പേരിലാ അതോ സാന്‍ഡോടെ പേരിലാ??

കുട്ടന്‍സ്‌ | S.i.j.i.t.h said...

"വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍."
സാന്‍ഡൊസ്സെ..ഇതങ്ങിട് വല്ലാതെ പിടിച്ച് പോയി..നന്നായീട്ടാ

SUNISH THOMAS said...

സാന്‍ഡോസേ...

തച്ചനും അടിക്കും നിങ്ങയും അടിക്കും. പക്ഷേ ചിക്ലിയുടെ കാര്യം പറയുമ്പോ.....

അതങ്ങടു കലക്കി... കൊള്ളാം.

Dinkan-ഡിങ്കന്‍ said...

തച്ചനും ഹാസ്യപെരുന്തച്ചന്‍ സാന്‍ഡൊസിനും ഡിങ്കന്റെ വക “ഡിഷ്യും” :)

ഗുപ്തന്‍ said...

'ജനിച്ചത്‌ ഒരേ കൊല്ലം,പഠിച്ചതും ഒരു പോലേ.
തച്ചനും അടിക്കും,നിങ്ങേം അടിക്കും.
എന്നിട്ട്‌ ചിക്ലീടെ കാര്യം പറയുമ്പ മാത്രം രണ്ടും രണ്ട്‌ വഴിക്ക്‌.
തച്ചന്‍ കെടക്കണത്‌ കൊട്ടാരത്തില്‍,നുമ്മ കെടക്കണത്‌ ഓലക്കൊട്ടേല്‍.'

അതിനാടീ പറേണ തലേവരക്കണം...

കലക്കി സാന്‍ഡോ..

ഓടോ. ഈ ചെക്കന് ക്രിക്കറ്റ് കാരോട് എന്താത്ര കലിപ്പ്? ആ ശ്രീശാന്തിനിട്ട് ഒരു അലക്ക് അലക്കിയേന്റെ ക്ഷീണം ഓന്‍ ബൂസ്റ്റടിച്ചിട്ടും തീര്‍ന്നിട്ടില്ല ഇതുവരെ..

സുല്‍ |Sul said...

സാന്‍ഡോസേ
സന്തോഷായി.

[എന്നാലും അഗ്രജനെ പറ്റി ഇങ്ങനെയൊന്നും എഴുതേണ്ടായിരുന്നു.
അവനും പണ്ട് പന്തടിച്ചു പരത്തിയിട്ടുള്ളതാ
]

-സുല്‍

മൂര്‍ത്തി said...

വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍..ഇതു വായിച്ചപ്പോള്‍ പണ്ട് ഓഫീസില്‍ നിന്നും ഇന്റര്‍ ഓഫീസ് മീറ്റിനു ഫുട്ബോള്‍ കളിക്കാന്‍ പോയ ഒരു സുഹൃത്തിന്റെ ചോദ്യം ഓര്‍മ്മയില്‍ വന്നു..എന്നും ലങ്കോട്ടിയൊക്കെ കെട്ടിച്ച് കാപ്റ്റന്‍ പുള്ളിയെ തയ്യാറെടുപ്പിക്കും. ഒറ്റ ദിവസം പോലും കളിക്കിറക്കില്ല. ജോലി ഹാഫ്ടൈമില്‍ നാരങ്ങ പിഴിയല്‍, വെള്ളം കൊടുക്കല്‍ ഇത്യാദി. അവസാനത്തെ ദിവസം കളിക്കു മുന്‍പ് കാപ്റ്റന്‍ ലങ്കോട്ടിയൊക്കെ കെട്ടി തയ്യാറാവാ‍ന്‍ പറഞ്ഞപ്പോള്‍ പുള്ളി കാപ്റ്റനോടൊരു ചോദ്യം..അല്ല മാഷെ, ഈ നാരങ്ങ പിഴിയാന്‍ ലങ്കോട്ടി കെട്ടണ്ട ആവശ്യം ഉണ്ടോ‍? അന്ന് പുള്ളി ഫുള്‍ടൈം കളിച്ചു...

കുറുമാന്‍ said...

മോനെ, സാന്റോ.......നീ മുത്തല്ലടാ, പവിഴമാ......ചിരിപ്പിച്ചു കൊല്ലാന്‍ വന്നിരിക്കുന്നവന്‍.

Vempally|വെമ്പള്ളി said...

സാന്റൊസെ
അതിപ്പൊ നുമ്മക്കു വേണ്ടി ആരാ വാതു വക്കാനും കാശു തരാനും ഉള്ളത്.... വേണൊങ്കീ എത്ര കുപ്പികേറ്റും എന്ന് വാതു വച്ച് നോക്കാം ല്ലേ....:-)

sandoz said...

വലിയ അഭ്യാസമാക്കാന്‍ തുടങ്ങി വച്ച്‌ കുരുന്നിലേ കുരുതികഴിക്കപ്പെട്ട എന്റെ ചെറിയ അഭ്യാസം സഹിച്ച എല്ലാവര്‍ക്കും നന്ദി സ്നേഹം.

kuttan said...
This comment has been removed by the author.
kuttan said...

വ‌ളരെ നന്നായിട്ടുണ്ട് സുഹ്രുത്തേ.......നര്‍മ്മത്തില്‍ ചാലിച്ച.......എന്നാല്‍ ചിന്തിക്കേണ്ട വിഷയം......തുടര്‍ന്നും
പ്രതീക്ഷിക്കുന്നു......

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാന്‍ഡോസേ,
മനസ്സു തുറന്നൊന്നു ചിരിക്കണം എന്നു തോന്നുമ്പോള്‍ താങ്കളുടെ ബ്ലോഗ്‌ സഹായത്തിനെത്തും. നന്ദി

ടിന്റുമോന്‍ said...

മനോഹരമാക്കി അവതരിപ്പിച്ചിരിക്കുന്നൂ. ഗംഗ്രാഡുലേഷന്‍സ്. ;)

വിഷ്ണു പ്രസാദ് said...

സാന്‍ഡോസ്,വായിച്ച് രസിച്ചു.

sandoz said...

തച്ചനെ സഹിച്ചതിന്‌ ....
പ്രസാദ്‌ മാഷ്‌...
കുട്ടന്‍സ്‌...ടിന്റുമോന്‍...
പണിക്കര്‍ മാഷ്‌ എന്നിവര്‍ക്ക്‌ നന്ദി...
ഡാങ്ക്സ്‌...

sandoz said...

testing.....malayalamillattha testing...odukkatthe testing..

ശ്രീ said...

“വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍.."

കൊള്ളാം... നല്ല പോസ്റ്റ്...
:)