Wednesday, July 4, 2007

ഞരമ്പും കമ്മീഷനും

ഇത്‌ പീഡനങ്ങളുടെ കാലം.....
പീഡിപ്പിച്ചവരും പീഡിപ്പിക്കപ്പെട്ടവരും സ്റ്റാര്‍വാല്യുവോട്‌ കൂടി വിളങ്ങുന്ന കാലം....

വന്ന് വന്ന് പീഡനം ബ്ലോഗിലും എത്തി....ശിവ ശിവ[പാര്‍വതി പാര്‍വതി]

വനിതാബ്ലോഗേഴ്സ്‌ വളരെ മനസ്സമാധാനത്തോടും സന്തോഷത്തോടും കൂടി ജീവിക്കുന്ന സമയത്താണ്‌ ഒരു പറ്റം ഞരമ്പ്‌ രോഗികളുടെ വരവ്‌.....
ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി അടിച്ചിട്ട്‌ ഫുള്ളാലിയില്‍ ഇരുത്തി ചോറ്‌ കൊടുക്കണം....
എന്നാലേ പഠിക്കൂ....

മലയാളം ബ്ലോഗിലെ വനിതകള്‍ക്ക്‌ നേരെയുള്ള അതിക്രമത്തിനെതിരെ ബൂലോഗവനിതാക്കമ്മീഷന്‍ ചില ആക്ഷന്‍ പ്ലാനുകള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചില ചാരന്മാര്‍ വഴി എനിക്ക്‌ വിവരം കിട്ടിയിട്ടുണ്ട്‌....

വനിതാ ബ്ലോഗുകളില്‍ ഗൂര്‍ഖകളെ നിയമിക്കുക എന്നുള്ളതാണ്‌ അതിലെ ആദ്യപടി...

ശാരീരികമായ ആക്രമണം മാത്രമല്ലാ..
നോട്ടം...
ചിരി..
ആംഗ്യഭാഷ എന്നിവയും പീഡനത്തിന്റെ പരിധിയില്‍ വരുമെന്നുള്ളത്‌ കൊണ്ട്‌ വനിതാ ബ്ലോഗുകളില്‍ 'സ്മൈയിലി' നിരോധിക്കും.
കമന്റുകളില്‍ സ്മയിലി ഇടുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ ആണ്‌ പ്ലാന്‍ ചെയ്യുന്നത്‌.

അസമയത്ത്‌ വനിതാബ്ലോഗുകളില്‍ കറങ്ങുന്ന ഞരമ്പുകളെ പിടിക്കാന്‍ മഫ്റ്റിയില്‍ പോലീസിനെ നിയമിക്കാനും പ്ലാന്‍ ഉണ്ട്‌.

അത്‌ കൊണ്ട്‌ പീഡിപ്പിച്ചേ പറ്റൂ എന്നുള്ള മറ്റു ഞരമ്പ്‌ ബ്ലോഗേഴ്സ്‌ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വനിതാ കമ്മീഷന്റെ പിടി കൊങ്ങക്ക്‌ വീഴാതെ രക്ഷപെടാം..

'അഴിച്ച്‌ കളയും ഞാനെന്റെ വസ്ത്രങ്ങള്‍...'
'എതിര്‍ക്കാനാവില്ല നിങ്ങള്‍ക്ക്‌...'
'ഒഴുക്കും ഞാന്‍ രക്തം...'
'തടയണ കെട്ടാന്‍ ആവില്ല നിങ്ങള്‍ക്ക്‌...'

എന്ന മട്ടിലുള്ള ഭാവതീവ്രമായ കവിത എഴുതുന്നവരെ ഒരു കാരണവശാലും വിമര്‍ശിക്കരുത്‌...

അപ്‌..അപ്‌...ബാക്കി വസ്ത്രങ്ങള്‍ കൂടി അഴിച്ച്‌ കളയൂ..
എന്ന് പറഞ്ഞ്‌ പ്രോത്സാഹിപ്പിക്കുക..

വനിതാ ബ്ലോഗേഴ്സിന്റെ പ്രായം പതിനെട്ട്‌ തികഞ്ഞോ എന്ന് പരിശോധിക്കുക.
മൈനര്‍ ആണെങ്കില്‍ കൊടും പീഡനം ആണ്‌ ചാര്‍ജ്ജ്‌ ചെയ്യുക.
അത്‌ കൊണ്ട്‌ എസ്‌.എസ്‌.എല്‍.സി ബുക്ക്‌ ഹാജരാക്കുന്ന വനിതാ ബ്ലോഗേഴ്സിന്‌ മാത്രം കമന്റ്‌ ഇടുക.

അസമയത്ത്‌ വനിതാ ബ്ലോഗുകളില്‍ കറങ്ങുന്ന സ്വഭാവം ഒഴിവാക്കുക.
രാവിലേ പത്തിനും വൈകീട്ട്‌ നാലിനും ഇടക്ക്‌ പകല്‍ വെളിച്ചത്തില്‍ മാത്രം വനിതാ ബ്ലോഗുകളില്‍ കയറുക.

ഇനി വല്ല മരണ അറിയിപ്പിനും
[പിന്മൊഴി മരണം മാതിരി]
അസമയത്ത്‌ പോകേണ്ടി വന്നാല്‍ നാട്ടിലെ പേരുകേട്ട സല്‍സ്വഭാവികളായ പ്രമാണിമാരെ ആരെയെങ്കിലും ഒപ്പം കൂട്ടുക.
[ഞാന്‍ എപ്പോഴും ഫ്രീ ആയിരിക്കും]

ഞാന്‍ കുടുംബത്തില്‍ പിറന്ന ബ്ലൊഗര്‍ അണ്‌..
തറയാകാന്‍ പറ്റില്ല എന്ന് കൂടെക്കൂടെ ആവശ്യത്തിനും അനാവശ്യത്തിനും വിളിച്ചു പറയുന്ന ചില ബ്ലോഗേഴ്സുണ്ട്‌..
അവരെ സൂക്ഷിക്കുക..
അവരായിരിക്കും ഏറ്റവും തറ...

അപ്പോള്‍ ലാല്‍ ഞരമ്പ്‌ സലാം...

29 comments:

sandoz said...

പാവം ഞരമ്പുകള്‍ക്കും ജീവിക്കണ്ടേ.....

ഇത് പോസ്റ്റല്ലാ.....ഒരു പരിദേവനമാണ്[പരിദേവനം എന്നുവച്ചാല്‍ എന്താണാവോ]

Mubarak Merchant said...

എഡാ,
ഈ വനിതാ ബ്ലോഗററിയാതെ ഒളിഞ്ഞ് നോക്കിയാല്‍ അത് പീഡനമാകുമോ?
(ഞരമ്പില്‍ വേദന പ്രാണന്‍ പോകുന്നു....)

കറുമ്പന്‍ said...

ഒളിഞ്ഞു നോക്കാം ...പക്ഷെ കണ്ടതൊന്നും ആരോടും പറയരുത്

Unknown said...

ഞാന്‍ കുടുംബത്തില്‍ പിറന്ന ബ്ലോഗര്‍ അല്ല, അത്യാവശ്യം വന്നാല്‍ തനി തറ ആവാനും എനിക്ക് മടിയില്ല എന്ന് എന്നെക്കൊണ്ട് നിനക്ക് പറയിപ്പിക്കണം അല്ലേ സാന്റോ? വനിതാ കമ്മീഷന്‍ നിന്നേക്കാള്‍ എത്രയോ ഭേദം. ദുഷ്ടാ..

Dinkan-ഡിങ്കന്‍ said...

ഡാ സാന്‍ഡോസെ നിന്റെ ഈ “പരിദേവനം” വളരെ “വിപ്രലംഭവും” “ജുഗുത്സാപരവും” ആയിരിക്കുന്നു (ഈ ആഴ്ച പഠിച്ച വാക്കുകളാ നിന്റെ മേത്ത് തന്നെ പ്രയോഗിക്കാം)

Dinkan-ഡിങ്കന്‍ said...

*ജുഗുപ്സാവഹം (തിരുത്ത്‌
qw_er_ty (മറുമൊഴിയിള്‍ കൊറട്ടി വര്‍ക്കുമോ ആവോ തിറുമുല്‍ തേവാ?)

അഞ്ചല്‍ക്കാരന്‍ said...

ഞരമ്പ് ചര്‍ച്ച ഇപ്പോഴും തീരുന്നില്ലേ. ചര്‍ച്ച തുടങ്ങി വച്ച ആള്‍ക്കാരെ ബൂലോകത്ത് മഷിയിട്ട് നോക്കിയിട്ടും കാണുന്നില്ല. (ആള്‍ക്കാര്‍ എന്നിടത്ത് ഉപയോഗിക്കാന്‍ ആദ്യമെടുത്ത വാക്ക് പരിണത്ത് വച്ചു. അടി മേടിക്കാന്‍ മേലായേ...)

അല്ല സാന്‍ഡോസേ താങ്കളുടേം എന്റേം പ്രൊഫൈല്‍ ഇരട്ട കുട്ടികളേ പോലെയുണ്ടല്ലോ?

തല്ലിന് സ്കോപ്പുള്ള പോസ്റ്റാണ്. ആശംസകള്‍.

P Das said...

:)
സ്മൈലി നിരോധിച്ചിട്ടില്ലല്ലോ അല്ലേ? :)

മിടുക്കന്‍ said...

ഒരു മയത്തിലൊക്കെ നിക്കെന്റെ സാന്റോ...

Mr. K# said...

ഞരമ്പിനെക്കുറിച്ചും പിന്മൊഴിയെക്കുറിച്ചും ഉള്ള ചര്‍ച്ചകളേ ഉണ്ടായിരുന്നുള്ളൂ ബൂലോകത്ത് കുറേക്കാലം. ഒക്കെ ഒന്നോതുങ്ങീന്നു വിചാരിച്ചതാ, അപ്പൊ ദേ പിന്നേം :-)

ശെഫി said...

:)

sreeni sreedharan said...

“ഇവിടന്ന് എന്ത്‌ അടിച്ചോണ്ട്‌ പോയാലും എനിക്കൊരു തേങ്ങേമില്ലാ....... ”
ഇതീ ബ്ലോഗിന്‍റെ താഴെ കെടന്ന് കിട്ടിയതാ, മിക്കവാറും നാട്ടുകാര് വന്ന് കിറിക്കിട്ട് കുത്തീട്ട് അതു തിരുത്തും “ഇവിടെ വന്ന് എന്നെ അടിച്ചിട്ട് പോയാലെനിക്കൊരു തേങ്ങേം ഇല്ല”

ആവനാഴി said...

സ്മൈലികള്‍ പല തരത്തിലുണ്ട്. ഇതില്‍ രണ്ടു സ്മൈലികള്‍ താഴെ കൊടുക്കുന്നു.

1. :)
2. ;)

ഇതില്‍ രണ്ടാമത്തെ ഇനം ഒരിക്കലും ഇടരുത്. അതിന്റെ വ്യാഖ്യാനം എന്തൊക്കെയാകും എന്നു പ്രവചിക്കാന്‍ പറ്റില്ല.

:)

Dinkan-ഡിങ്കന്‍ said...

എന്റെ വക സ്മൈലികള്‍
:)
;)
:-)
:=)
:9
:-9
(:))
:|)
:-|
:-}
:@
ബുഹഹ്ഹ
അര്‍ഥം ചോദിക്കരുത് ഇടിച്ച് കൂമ്പ് വാട്ടി മുഖത്ത് സ്മൈലി വറുത്ത് എറിയും ഹാ.

ആവനാഴി said...

ഡിങ്കന്റെ സ്മൈലികള്‍ക്കിതാ ചില വ്യാഖ്യാനങ്ങള്‍
:) പൂര്‍ണ്ണഹാസം
;) കണ്ണിറുക്കിച്ചിരി
:-) മുഴുമൂക്കന്‍ ചിരി
:=) ഹിറ്റ്ലര്‍ച്ചിരി
:9 മുറിച്ചുണ്ടന്‍ ചിരി
:-9 മുഴുമൂക്കന്‍ ച മുറിച്ചുണ്ടന്‍ ചിരി
(:)) വാപൊളിപ്പന്‍ ചിരി
:|) തിരശ്ചീനമീശാഹാസം
:-| വരട്ടുമോന്തച്ചിരി
:-} കിളിച്ചുണ്ടന്‍ ചിരി
:@ ചുണ്ടുകൂര്‍പ്പിച്ചിരി

സസ്നേഹം

ആവനാഴി

ഷാനവാസ്‌ ഇലിപ്പക്കുളം said...

അതുമാത്രമല്ല സാന്‍ഡോ, ഏത് ഫയര്‍വാളിന്റെ പിറകില്‍ പോയൊളിച്ചാലും, ആയിരക്കണക്കിന്‌ ഇന്റേര്‍ണല്‍ ഐ.പി യില്‍ നാറ്റ് ചെയ്താലും, ആ ഐ.പി യായ ഐ.പി യൊക്കെ തപ്പി ക്കണ്ടുപിടിച്ച് ഓഫീസില്‍, ഇരിക്കുന്ന കുബിക്കിളില്‍ വരെ വന്ന് അടി തരും സൂക്ഷിച്ചോ! :):):) ഇതിനായി സി. ഐ.ഡി. ദാസനേയും വിജയനേയും നിയമിച്ചിട്ടുണ്ട് ജാഗ്രതൈ. ഒരു മൂന്ന് സ്മൈലി ഇട്ടിട്ടുണ്ട്‌. നല്ല സ്റ്റൈലന്‍പരിദേവനം!

ആവനാഴി said...

ഇനി ഡിങ്കന്റെ ചിരികളെക്കുറിച്ചുള്ള കൂടുതല്‍ വിവരണങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു: ആദ്യത്തെ ഒന്നു രണ്ടെണ്ണം വിവരിക്കുക എന്ന സാഹസമേ ഞാന്‍ ചെയ്യുന്നുള്ളു. ബാക്കി ഡിങ്കനു വിടുന്നു.

1. :)
ഇതു വളരെ നിര്‍ദ്ദോഷമായ ഒരു ചിരി ആണു. എവിടെയും പ്രയോഗിക്കാവുന്ന ഒന്നാണിത്. കള്ളവുമില്ല, ചതിവുമില്ല, എള്ളോളമില്ല പൊളിവചനം എന്ന മാവേലിനാടുവാണകാലത്ത് രണ്ടു പേര്‍ കണ്ടുമുട്ടുമ്പോള്‍ പ്രയോഗിക്കാറുള്ള ഒന്നാണിത്. ഇപ്പോഴും മാനുഷര്‍ അതു യഥേഷ്ടം പ്രയോഗിച്ചുവരുന്നു.

അങ്ങനെ ഒരു നല്ല ലേബല്‍ ഈ ചിരിക്കുണ്ട് എന്നതു തന്നെയാണു സമകാലീനലോകത്ത് ഒരു വിനയായി വന്നിരിക്കുന്നത്.

കള്ളവും ചതിവും ഉള്ളില്‍ വച്ചുകൊണ്ട് കുറെ കാലങ്ങളായി ഈ ചിരി ചിലര്‍ പ്രയോഗിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍. അതുകൊണ്ടെന്തുപറ്റി; ആരുടെ ചിരി കളങ്കമറ്റത് ആരുടേത് കൊലച്ചിരി എന്നു നിര്‍ണ്ണയിക്കാന്‍ പറ്റാത്ത സ്ഥിതിയായി.

2. ;)

പല വിധ അര്‍ത്ഥങ്ങളാണു ഈ ചിരിക്കുള്ളത്. ആര്‍ ആരില്‍ പ്രയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അതിനു അര്‍ത്ഥം മാറും.

സ്ത്രീകളുടെ പ്രത്യേകിച്ചും ഒരു പരിചയവും ഇല്ലാത്ത സ്ത്രീകളുടെ നേരെ ഇതു പ്രയോഗിച്ചാല്‍ സ്ത്രീപീഡനക്കോടതിയില്‍ കയറേണ്ടി വന്നേക്കും. നിര്‍ദ്ദോഷമായ രീതിയിലും ഈ ചിരി പ്രയോഗിക്കാവുന്നതാണ്. ഒരുദാഹരണം:

മാതാവിനു മകന്‍ മിട്ടായി തിന്നുന്നതിഷ്ടമല്ല. പല്ലു കേടാവും എന്നാണു വാദം. പിതാവിനാകട്ടെ അതു പൂര്‍ണ്ണമായും വര്‍ജ്ജിക്കേണ്ടതില്ല എന്ന ചിന്തയും. ഒരു ദിവസം പിതാവു മകനോടു മാതാവു കേള്‍ക്കെ പറയുന്നു.“എട മോനെ, നമുക്ക് കടവരെ പോകാം.കുറച്ചു പച്ചക്കറി മേടിച്ചുകൊണ്ടു വരാം.” എന്നിട്ട് മകന്റെ നേരെ നോക്കി അമ്മ കാണാതെ ഈ ചിരി (കണ്ണിറുക്കിച്ചിരി) പ്രയോഗിക്കുന്നു. മകനു കാര്യം മനസ്സിലായി. മിട്ടായി കിട്ടും എന്നുള്ളതുറപ്പ്.

ഈ ചിരിയുടെ വേറൊരു ഉപയോഗം കാമുകനു‍ കാമുകിയുടെ നേര്‍ക്കു ഈ പ്രയോഗിക്കാന്‍ പറ്റിയ ഒന്നാണിത് എന്നുള്ളതാണു.

So, it is a very versatile one.

ഇനി ഞാന്‍ ഡിങ്കനു വിടുന്നു. അദ്ദേഹം വിശദമായി വര്‍ണ്ണിക്കും എന്നുള്ള വിശ്വാസത്തോടെ.

Kaithamullu said...

:-}
ഈ ചിരി എനിക്കിഷ്ടായി, ആവനാഴി മാഷേ
-കിളിച്ചുണ്ടന്‍!
(താമരക്കണ്ണന്‍ ചിരി എങ്ങനേയാണാവോ?)

പരിദേവനം സാന്‍ഡോ! ഹാ, എത്ര സുന്ദരമായ പേര്‍!

സാജന്‍| SAJAN said...

സാന്‍ഡോസെ, പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയോ.. കുറച്ചു കാലം ഞാനും ഈ നാട്ടില്‍ ഇല്ലായിരുന്നു.. ഇപ്പൊഴും പഴയ ചര്‍ച്ചകള്‍ ഒന്നും തീര്‍ന്നില്ലേ???
ഞനും ഒരു സ്മൈലി ഇട്ടേച്ചു പോന്നു...:)

Dinkan-ഡിങ്കന്‍ said...

അല്ല ആവനാഴി എന്തിനുള്ള പുറപ്പാടാ?(അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ)

ആ ഗോള്‍ പോസ്റ്റ് വരെ പന്ത് കൊണ്ട് പോയിട്ട് പെനാല്‍റ്റി ബോക്സ് എത്തിയപ്പോ ഡിങ്കനൊരു പാസിട്ട്
“ആ ഇനി നീ ഗോളടിക്ക്, എന്നെക്കൊണ്ട് ഇത്രയേ പറ്റുള്ളൂ” എന്ന ലൈന്‍ അല്ലെ? കൊള്ളാം ഗോളായില്ലെങ്കില്‍ ഞാന്‍ ഗോളം ആകുമല്ലോ അല്ലെ? കൊള്ളാട്ടോ ആ പുത്തി :& <--- ഇതാണ് ഭീകര സ്മൈലി (ഡിങ്കന്റെ ഇടി കിട്ടി ചുണ്ട് കോടിയ സ്മൈലി)

ആവനാഴി said...

ഡിങ്കാ,
ഡിങ്കന്‍ ധൈര്യമായിട്ട് തുടങ്ങിക്കോ. ഞാന്‍ ഡിങ്കനെ കൈവെടിയൂല്ല. അതു പോരേ. പോരാഞ്ഞ് എനിക്കു ഡിങ്കനില്‍ വിശ്വാസമാണു. ഡിങ്കനെ ചില അവലോകനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. വളരെ വളരെ നന്നായിരിക്കുന്നു. അതുകൊണ്ട് ഡിങ്കന്‍ ധൈര്യമായിത്തന്നെ തുടങ്ങിക്കോളൂ. കൂടെ ഞാനുണ്ട്.

ആ ഭീകരസ്മൈലി വളരെ ഇഷ്ടപ്പെട്ടു. ഇടി നല്ല തകര്‍പ്പനായിരുന്നു എന്നതില്‍ യാതൊരു ശങ്കയുമില്ല. ചുണ്ട് ചുണ്ടങ്ങപോലെ വീര്‍ത്തിരിക്കുന്നു. എന്നിട്ടും ചിരി വിടുന്നില്ല. അവിടെയാണു ഗുട്ടന്‍സ്! നമുക്കതിനെ ചുണ്ടങ്ങഹാസം എന്നു വിളിക്കാം, എന്താ?

സസ്നേഹം
ആവനാഴി

ഉണ്ണിക്കുട്ടന്‍ said...

സാന്‍ഡോ ..ഇന്നാ കണ്ടേ..കുഴപ്പമൊന്നുമില്ലല്ലോ അല്ലേ..?

sandoz said...

എന്റെ പരിദേവനത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാവര്‍ക്കും നന്ദി.
[ഈ പരിദേവനം എന്ത് തേങ്ങേണാവോ]

വനിതാലോകം എന്ന ബ്ലോഗിലേക്ക് കൊടുക്കാനാണെന്നും പറഞ്ഞ് വിചാരബാവ കുറച്ച് പേപ്പറുമായി പോണത് കണ്ടു....
ഗൂര്‍ക്കയായി നിയമനം ലഭിക്കാനുള്ള ആപ്ലിന്‍ ആണത്രേ....

ഗുപ്തന്‍ said...

gurkhapani vicharathinonnum kittulla Sandoye... athokke boolokatthe okkathiruthi thaarattupaadi paalukoduth shuuhsuu ozhippicchu appiyideech valarthiya oru mahaan mothahtil etteduthekkuvaaa..paavam vicharam okke aaru???

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഞരമ്പ് രോഗികളേ നിങ്ങള്‍ക്കിതാ ഒരാലയം എന്നാക്കൂ ഈ ബ്ലോഗിന്റെ അടീലെ വാചകം..:)

ഓടോ:
സ്മൈലീടെ കണക്കെടുപ്പ് നിര്‍ത്തിയാ???
ഒന്ന് ചാത്തന്‍ വഹ.
:(|) ഒരു ആഫ്രിക്കന്‍ കിസ്സ്.... എപ്പടി?

മുസ്തഫ|musthapha said...

(:)

ഇതൊരു സ്മൈലിയല്ല, ഒരു കുടുക്ക് മാത്രം :)

കുറുമാന്‍ said...

കലക്കി സാന്റോസേ....ഞാന്‍ എന്തേ ഇത് കാണാതെ പോയി......

ശിവ ശിവ - പാര്‍വ്വതി പാര്‍വ്വതി
ഫുള്‍ക്കാലിയില്‍ കെട്ടിയിട്ട് - ഇത് കലക്കി, മുക്കാലിയിലും മുന്‍പില്‍ തന്നെ

sandoz said...

മനുവിന്....ചാത്തന്....അഗ്രുവിന്..
കുറുവിന്...സ്നേഹം..നന്ദി...

എന്റെ ഞരമ്പുകള്‍ പിടക്കുന്നു....

ഇതൊരു രോഗമാണോ ലേഡീ ഡോക്ടര്‍....

absolute_void(); said...

ആവനാഴിയുടെ സ്മൈലികള് തകര്പ്പന്. പോസ്റ്റിനു കമന്റിടുന്നതിനു പകരം കമന്റിനു കമന്റിടുന്നതില് ക്ഷമിക്കണേ...