Showing posts with label ആശംസ. Show all posts
Showing posts with label ആശംസ. Show all posts

Friday, April 13, 2007

വിഷു ആശംസകള്‍

ഈസ്റ്ററിനു ഒരു കൂട്ട ആശംസ നേരണം എന്നോര്‍ത്തതാ......
പക്ഷേ കര്‍ത്താവ്‌ ഉയര്‍പ്പും കഴിഞ്ഞ്‌ പൊടീം തട്ടി സ്ഥലം കാലിയാക്കീട്ടും ഞാന്‍ പൊങ്ങീല്ലാ....
നമ്മടെ സര്‍ക്കാരിന്റെ ചില സാധനങ്ങള്‍.....ഹോ സമ്മതിച്ചേ പറ്റൂ.....
ഇന്നു വീണാല്‍ പിന്നെ മൂന്നിന്റെ അന്ന് അല്ലാ....
നാലിന്റെ അന്ന് തല പൊങ്ങണെങ്കിലും സര്‍ക്കാരിന്റെ അടുത്ത്‌ ഒരു പൊങ്ങല്‍ അപേക്ഷ കൊടുക്കണം.......

അപ്പോ പിന്നെ എന്താ ഒരു കൂട്ട നേര്‍ച്ചക്കുള്ള മാര്‍ഗ്ഗം എന്നോര്‍ത്തപ്പഴാ ദേ വരണു വിഷു......

വിഷുവായിട്ട്‌ പലരും കണിക്കൊന്ന പടങ്ങളും.....
ഉരുളീല്‍ കണിയൊരുക്കിയ പടങ്ങളുമൊക്കെ അലക്കീട്ടുണ്ട്‌....
ഇനീം അലക്കും.....
അപ്പൊ ഞാന്‍ എന്നാ അലക്കും.....
ചുമ്മാ വായിട്ടലക്കും....
അല്ലാതെ ഞാന്‍ എന്തൂട്ട്‌ ചെയ്യാനാ...
നമുക്ക്‌ അറിയാവുന്ന പണി അതാ.....

വിഷു എന്നു കേട്ടാല്‍ എന്റെ ഓര്‍മ്മയില്‍ ആദ്യം വരിക...
പടക്കത്തിന്റെ കാര്യം ആണു......
ഓലപ്പടക്കം...ഈര്‍ക്കിലിപ്പടക്കം...ഗുണ്ട്‌...
അങ്ങനെയുള്ള ഐറ്റംസ്‌.....
കമ്പിത്തിരി....പൂത്തിരി ഒന്നും നുമ്മ ഉപയോഗിക്കൂല്ലാ...
അതൊക്കെ ചീളു കേസ്‌.....
പിന്നെ വാണം കത്തിക്കും....
കുപ്പിയില്‍ കുത്തിനിര്‍ത്തിയാണു വാണം കത്തിക്കാറു.....
ഒരിക്കല്‍ കുപ്പി ചരിഞ്ഞു......
വാണം നേരേ ....ഞങ്ങടെ അഭ്യാസങ്ങള്‍ എല്ലാം കണ്ടോണ്ട്‌...
വീടിന്റെ മുന്‍പില്‍ നിന്നിരുന്ന വര്‍ക്കിചേട്ടന്റെ നെഞ്ചത്തേക്ക്‌......
വര്‍ക്കിച്ചേട്ടന്‍ അകത്തേക്ക്‌ ഓടിക്കയറി...പുറകേ വാണോം കേറി.....
2 മിനുട്ട്‌ കഴിഞ്ഞപ്പൊ ആളു പുറത്തേക്ക്‌ വന്നു...
വര്‍ക്കിച്ചേട്ടനല്ലാ പുറത്തേക്ക്‌ വന്നത്‌.... വര്‍ക്കിച്ചേട്ടന്റെ പെണ്ണുമ്പിള്ള ആയിരുന്നു......
പിന്നെ അവരുടെ വക ഫ്രീ തെറിപ്പടക്കം......ചെവി കല്ലച്ച്‌ പോയി......

അപ്പൊ അങ്ങനേം വിഷു ആഘോഷിക്കാം എന്നു പറഞ്ഞതാ.....

ഈ ബൂലോഗത്തെ എന്റെ സ്നേഹിതര്‍ക്ക്‌...വഴികാട്ടികള്‍ക്ക്‌..സഹോദരങ്ങള്‍ക്ക്‌.....

സന്തോഷവും സ്നേഹവും സമാധാനവും നിറഞ്ഞ വിഷു ആശംസിക്കുന്നു.

പൊട്ടീരടാ പടക്കം........