Friday, April 13, 2007

വിഷു ആശംസകള്‍

ഈസ്റ്ററിനു ഒരു കൂട്ട ആശംസ നേരണം എന്നോര്‍ത്തതാ......
പക്ഷേ കര്‍ത്താവ്‌ ഉയര്‍പ്പും കഴിഞ്ഞ്‌ പൊടീം തട്ടി സ്ഥലം കാലിയാക്കീട്ടും ഞാന്‍ പൊങ്ങീല്ലാ....
നമ്മടെ സര്‍ക്കാരിന്റെ ചില സാധനങ്ങള്‍.....ഹോ സമ്മതിച്ചേ പറ്റൂ.....
ഇന്നു വീണാല്‍ പിന്നെ മൂന്നിന്റെ അന്ന് അല്ലാ....
നാലിന്റെ അന്ന് തല പൊങ്ങണെങ്കിലും സര്‍ക്കാരിന്റെ അടുത്ത്‌ ഒരു പൊങ്ങല്‍ അപേക്ഷ കൊടുക്കണം.......

അപ്പോ പിന്നെ എന്താ ഒരു കൂട്ട നേര്‍ച്ചക്കുള്ള മാര്‍ഗ്ഗം എന്നോര്‍ത്തപ്പഴാ ദേ വരണു വിഷു......

വിഷുവായിട്ട്‌ പലരും കണിക്കൊന്ന പടങ്ങളും.....
ഉരുളീല്‍ കണിയൊരുക്കിയ പടങ്ങളുമൊക്കെ അലക്കീട്ടുണ്ട്‌....
ഇനീം അലക്കും.....
അപ്പൊ ഞാന്‍ എന്നാ അലക്കും.....
ചുമ്മാ വായിട്ടലക്കും....
അല്ലാതെ ഞാന്‍ എന്തൂട്ട്‌ ചെയ്യാനാ...
നമുക്ക്‌ അറിയാവുന്ന പണി അതാ.....

വിഷു എന്നു കേട്ടാല്‍ എന്റെ ഓര്‍മ്മയില്‍ ആദ്യം വരിക...
പടക്കത്തിന്റെ കാര്യം ആണു......
ഓലപ്പടക്കം...ഈര്‍ക്കിലിപ്പടക്കം...ഗുണ്ട്‌...
അങ്ങനെയുള്ള ഐറ്റംസ്‌.....
കമ്പിത്തിരി....പൂത്തിരി ഒന്നും നുമ്മ ഉപയോഗിക്കൂല്ലാ...
അതൊക്കെ ചീളു കേസ്‌.....
പിന്നെ വാണം കത്തിക്കും....
കുപ്പിയില്‍ കുത്തിനിര്‍ത്തിയാണു വാണം കത്തിക്കാറു.....
ഒരിക്കല്‍ കുപ്പി ചരിഞ്ഞു......
വാണം നേരേ ....ഞങ്ങടെ അഭ്യാസങ്ങള്‍ എല്ലാം കണ്ടോണ്ട്‌...
വീടിന്റെ മുന്‍പില്‍ നിന്നിരുന്ന വര്‍ക്കിചേട്ടന്റെ നെഞ്ചത്തേക്ക്‌......
വര്‍ക്കിച്ചേട്ടന്‍ അകത്തേക്ക്‌ ഓടിക്കയറി...പുറകേ വാണോം കേറി.....
2 മിനുട്ട്‌ കഴിഞ്ഞപ്പൊ ആളു പുറത്തേക്ക്‌ വന്നു...
വര്‍ക്കിച്ചേട്ടനല്ലാ പുറത്തേക്ക്‌ വന്നത്‌.... വര്‍ക്കിച്ചേട്ടന്റെ പെണ്ണുമ്പിള്ള ആയിരുന്നു......
പിന്നെ അവരുടെ വക ഫ്രീ തെറിപ്പടക്കം......ചെവി കല്ലച്ച്‌ പോയി......

അപ്പൊ അങ്ങനേം വിഷു ആഘോഷിക്കാം എന്നു പറഞ്ഞതാ.....

ഈ ബൂലോഗത്തെ എന്റെ സ്നേഹിതര്‍ക്ക്‌...വഴികാട്ടികള്‍ക്ക്‌..സഹോദരങ്ങള്‍ക്ക്‌.....

സന്തോഷവും സ്നേഹവും സമാധാനവും നിറഞ്ഞ വിഷു ആശംസിക്കുന്നു.

പൊട്ടീരടാ പടക്കം........

36 comments:

sandoz said...

എല്ലാ ബൂലോഗര്‍ക്കും എന്റെ വിഷു ആശംസകള്‍.......

മനോജ് കുമാർ വട്ടക്കാട്ട് said...

വര്‍ക്കി ചേട്ടനും പെണ്ണുമ്പിള്ളയ്ക്കും സാന്റുവിനുമടക്കം സകലര്‍ക്കും വിഷു ആശംസകള്‍ :)

Kaippally കൈപ്പള്ളി said...

sandoz:

എന്തിനിടെയ് വേറേ അലക്ക്.

ഇത് പോരെ.

എന്തിനു് വേറേ മാല പടക്കം. ഈ ഹാസ്യത്തിന്റെ മാല പടക്കം പോരെ.


sandoz നീ ആള്‍ കൊള്ളാം കെട്ട.

Kaippally കൈപ്പള്ളി said...

sandoz

എന്തായാലും. വര്‍ക്കി ചേട്ടന്റെ മേല്ക്ക് വിട്ട ആ വാണം തീരെ ശരിയായില്ല.

വേണ്ട ദില്ബ വേണ്ട... നി മിണ്ടരുതേ...

വിചാരം said...

ഠ..ഠ.പഡ്@$%%^^&^&&%************ഠിം.ഠിം.ഠും******* ഢും&&&&
എല്ലാവര്‍ക്കും വിഷു ദിനാശംസകള്‍ മുകളിലേത് വര്‍ക്കി ചേട്ടന്‍റെ പെണ്ണുമ്പിള്ള തന്നതിന്‍റെ ബാക്കി സാന്‍ഡോസിന് സ്പെഷല്‍

Mubarak Merchant said...

ഹോ.. മനോഹരം!
വിഷു ആശംസ ഇങ്ങനെയും ആകാമല്ലേ!
ഇനിയിപ്പൊ വിഷുവെന്ന് ആരെങ്കിലും പറഞ്ഞാ വാണത്തിനു മുന്നില്‍ ജീവനും കൊണ്ടോടുന്ന വര്‍ക്കിച്ചേട്ടന്റെ ചിത്രമാവും മനസ്സില്‍ തെളിയുക. നിനക്കും കുടുംബത്തിനും നിറവിന്റെയും നന്മയുടെയും വിഷു ആശംസകള്‍.
എല്ലാ ബൂലോകര്‍ക്കും വിഷു ആശംസകള്‍.

-B- said...

എടേയ്.. നെഞ്ചത്ത് കുരിശുമായിരിക്കുന്നവനേ, വര്‍ക്കിച്ചേട്ടന്റെ നെഞ്ചത്ത് വാണം വിട്ടവനേ, വര്‍ക്കിപ്പെണ്ണിന്റെ തെറിയഭിഷേകം നെഞ്ചിലേറ്റിയവനേ, ഇത്തവണയും ഒട്ടും കുറവ് വരാതെ തന്നെ വിഷു ‘ആഘോഷിക്കാന്‍’ സാധിക്കട്ടെ എന്നാശംസിച്ചു കൊള്ളുന്നു.

Anonymous said...

സാന്‍ഡോസ്.. ആകെ കത്തിക്കയറുകയാണ് കെട്ടാ...
ഹാസ്യത്തിന് പുതിയ മാനം കൊടുക്കുന്നു. വായിക്കുന്നതിലും അനുഭവിക്കുന്നതിലും സന്തോഷം.

ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

മിടുക്കന്‍ said...

നിന്നേം കൊണ്ട് പൊകാന്‍ ഒരു വാണം ഇവിടെ ചെലര്‍ കത്തിക്കുന്നതിന് മുന്നെ, വല്ല ബിവറേജസ് ഷാപ്പിലും ചെല്ല്...

ഒന്നൊര്‍ത്താല്‍ നെന്റെ ഈസ്റ്റര്‍ പൊലെ തലപൊങ്ങതെ കെടക്കുന്നതാടാ അതിന്റെ ഒരു സൊഖം...

അപ്പൊ നീ അടിച്ച് നന്നാവ്...

വേണു venu said...

ഹഹാ...വാണവൂം ബൂലോകത്തുന്നു വാങ്ങിയതായിരുന്നോ സാണ്ടോസ്സെ. പാവം വര്‍ക്കിച്ചേട്ടന്റ്റെ ഭാര്യ.
വിഷു ആശംസകള്‍‍.!!!.
ഉരുളിയും പൂക്കളും ഒന്നുമില്ലെങ്കില്‍ പിന്നെ എന്തു വിഷു.?ഇതാ ഒരുളി നിറച്ചു് ആശംസകള്‍‍.!!!
ഒരു കൈനീട്ടം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹഹ...സാണ്ടോസ്സെ ഹഹ...

സാജന്‍| SAJAN said...

സാന്റോസേ.. അടുത്ത വിഷു വരെ ചിരിപ്പിക്കാനുള്ള വകയായീട്ടണല്ലൊ വരവ്..
കലക്കീട്ടുണ്ട് കേട്ടോ:)

കരീം മാഷ്‌ said...

സൊയമ്പന്‍.

കുട്ടന്‍സ്‌ | S.i.j.i.t.h said...

അപ്പോ ഇനി വിഷു കഴിഞ്ഞു കാണാം...സന്തോഷ വിഷു ആശംസകള്‍...

Dinkan-ഡിങ്കന്‍ said...

ഇവിടേ ആദ്യമാണ്.
താങ്കളുടെ പോസ്റ്റ്‍ വായിച്ചു. നല്ല നര്‍മ്മം.
എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അറിയിക്കുക.

സസ്നേഹം
ഡിങ്കന്‍

Rasheed Chalil said...

സാന്ഡോ വിഷു ആശംസകള്‍. എല്ലാ ബൂലോഗര്‍ക്കും വിഷു ആശംസകള്‍.

Rasheed Chalil said...

സാന്ഡോ വിഷു ആശംസകള്‍. എല്ലാ ബൂലോഗര്‍ക്കും വിഷു ആശംസകള്‍.

Pramod.KM said...

സാന്റോസു ചേട്ടാ...
ഇനി നമുക്കു വേറെ വെടികളെന്തിന്?
കമ്പിത്തിരിയും പൂക്കുറ്റിയും വാണവുമൊക്കെ ആയി ത്ര്പ്തിയായി.... ;)

Unknown said...

കൈപ്പള്ളിച്ചേട്ടന്‍ സാന്റോസ് വിട്ട വാണത്തെ കുറിച്ച് ഞാന്‍ ഒന്നും പറയരുതേ എന്ന് കരഞ്ഞ് പറഞ്ഞത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല. എന്നാലും മോശമായിപ്പോയി കേട്ടാ.. (എന്നോട് കരഞ്ഞ് പറഞ്ഞത് മോശമായി എന്നാണ്) :-D

Kiranz..!! said...

ഹ..ഹ..വര്‍ക്കിച്ചേട്ടന്റെ നെഞ്ച് :) ഉഗ്രന്‍ സാന്‍ഡോ..കലക്കന്‍ വിഷുആശംസകള്‍

Kumar Neelakandan © (Kumar NM) said...

ഇതാ പിടിച്ചോ വാലില്‍ തീ പിടിച്ച മറ്റൊരു വിഷു ആശംസ!

ഇടിവാള്‍ said...

ഹെന്റ്റ്റെ സാന്റോസേ...

നിന്റെ ബ്ലോഒഗില്‍ വന്നാല്‍ വിഷിവിന്റെ ഒരു ഫീലിങ്ങ് അല്ലേ..
ചിരിയൂടെമാലപ്പടക്കങ്ങള്‍ അങ്ങു കിടന്നു പൊട്ടുകയല്ലേ @@

എല്ലാ ബൂലോഗര്‍ക്കും,അവരുടെകുടുംബാംഗങ്ങള്‍ക്കും, എന്റെയും കൂടുംബത്തിന്റേയും വക വിഷു ആശ്സംസകള്‍ !

മുസ്തഫ|musthapha said...

എന്താ... ആശംസ... ആശംസ... ആസംശാന്നോക്കെ പറേണാതിതാണ്... :)

അനക്കും പൊരേല്ലോര്‍ക്കും ചങ്ങായ്മാര്‍ക്കും... എല്ലാരിക്കും ഞമ്മടെ ബഹ പെരുത്ത് പിരിഷത്തില് വിഷുവാശംസകള്‍ :)

Ziya said...

ഡാ‍...ആണ്ടവരാണെ ഇമ്മാതിരി ഒര്രു വിഷുവാശംസ ലോകത്തൊരുത്തനും കിട്ടിക്കാണത്തില്ല...
വര്‍ക്കിച്ചായന്റെ വാണമേറ്റ നെഞ്ചിന്റെ ഓര്‍മ്മയില്‍...
വര്‍ക്കീടെ പെമ്പറന്നോത്തീഡെ റോ‍ക്കറ്റ് വിക്ഷേപണത്തിന്റെ ഓര്ര്മ്മയില്‍...
എല്ലാര്‍ക്കും വിഷുവാശംസകള്‍!!!

തറവാടി said...

സാന്‍ഡോസ് ,

താങ്കള്‍ക്കും , കുടുംബത്തിനും‍ ( മീന്‍സ് എല്ലാര്‍ക്കും!)
എന്‍റെയും, വല്യമ്മായിയുടെയും , പച്ചാനയുടെയും , ആജൂന്‍റേയും വക വിഷുദിനാശംസകള്‍ , ( വല്യമ്മായി വേറെ തന്നാല്‍ ഇതിങ്ങോട്ട് തിരിച്ചുതരണേ! :) )

ഏറനാടന്‍ said...

ഇന്നാ പിടിയെടേയ്‌ സാന്‍ഡോസേ, കമ്പിത്തിരി, മത്താപ്പൂ, ഏറുപടക്കമ്, നിലച്ചക്രമ്, ഗുന്ട്‌ പട്ടാസ്, വെടിപ്പടക്കം എല്ലാമൊന്നിച്ചു കത്തിച്ചത്‌, യേത്‌ ഷേയ്‌പിലെത്തിയാലും നിന്നക്കും കുടുമ്പത്തിനും എന്റെ വിഷുവാശമ്സകള്...

ചേച്ചിയമ്മ said...

വിഷുദിനാശംസകള്‍

salim | സാലിം said...

സാന്റോസേ... വാണംവിട്ടോണ്ടുള്ള നിന്റെ വിഷു ആശംസ കലക്കി. നിനക്കും ഭൂലോകത്തെ എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍...

sandoz said...

വര്‍ക്കിച്ചേട്ടനേം കുടുംബത്തിനേം ചേര്‍ത്ത്‌ വിഷു ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും എന്റെ നന്ദി......

ഏവര്‍ക്കും ഒരിക്കല്‍ കൂടി ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും വിഷു ആശംസകള്‍......

ആവനാഴി said...

വര്‍ക്കിച്ചേട്ട പുന്നാരച്ചേട്ടാ
പിടിയെട കൈനീട്ടം...

സസ്നേഹം
ആവനാഴി

Sathees Makkoth | Asha Revamma said...

സാന്‍ഡോസേ സൂപ്പര്‍!
വര്‍ക്കി ചേട്ടനും പെണ്ണുമ്പിള്ളയും വിഷു പൊലിപ്പിച്ചു.
വിഷു ആശംസകള്‍!

സുല്‍ |Sul said...

സാന്‍ഡോ നീയിങ്ങനെ കലക്കി കലക്കി ബൂലോകം കുട്ടിച്ചോറാക്കും.
ബിസു ആസംസകള്‍
-സുല്‍

കുറുമാന്‍ said...

വിഷു ആശംസകള്‍ സാന്‍ഡോസേ....ബൂലോകരെ, മാളോരെ.....എല്ലാര്‍ക്കും ആശംസകള്‍

അപ്പു ആദ്യാക്ഷരി said...

സാണ്ടൊസ് തന്നെ “മാന്‍ ഓഫ് ദി വിഷു”.... ഹ..ഹാ..ഹാ‍.

Unknown said...

സാന്‍ഡോസേ ,
ഇവിടെ വിഷുവിന് മാലപ്പടക്കങ്ങള്‍ പൊട്ടുന്നത് കേട്ട് വന്നതാ ...

എന്റേയും വിഷു ആശംസകള്‍ സാന്‍ഡോസിനും കുടുംബത്തിനും
പിന്നെ എല്ലാ‍ ബൂലോഗ കുടുംബാംഗങ്ങള്‍ക്കും..

sandoz said...

ഒരു പോസ്റ്റിട്ട് പടക്കം പൊട്ടിക്കാന്ന് കരുതീതാ....
നടന്നില്ലാ...
എങ്കില്‍ പിന്നെ പഴയ കുപ്പിയെടുത്ത് പഴയ വീഞ്ഞില്‍ തന്നെ തള്ളിയേക്കാം...‍

എല്ലാര്‍ക്കും വിഷു ആശംസകള്‍....

വെക്കടാ വെടി...
സോറി...
പൊട്ടിക്കെടാ പടക്കം...