Monday, August 27, 2007

ഒരു കൊല്ലം....ഹാവൂ..

'പേര്‌.'

'സാന്റോസ്‌.'

'മുഴുവന്‍ പേര്‌ പറയൂ.'

'സാന്റോസ്‌ ഗോണ്‍സാല്‌വസ്‌ പെരേര.'

'അപ്പോള്‍ എടമുട്ടം ശശി എന്ന പേരോ.'

'അതെന്റെ തൂലികാ നാമമാണ്‌ സാര്‍.ആ പേരില്‍ ഞാനൊരു ഇംഗ്ലീഷ്‌ ബ്ലോഗ്‌ എഴുതുന്നുണ്ട്‌.ശാസ്ത്രമാണ്‌ വിഷയം.അടുത്തിടെ ആ ബ്ലോഗില്‍ ഞാന്‍ എഴുതിയ 'ചീട്ടുകളിയില്‍ പ്ലൂട്ടോണിയത്തിനുള്ള പങ്ക്‌' എന്ന പോസ്റ്റിന്‌ 'ബ്ലോഗാട്‌' പുരസ്കാരം ലഭിച്ചിരുന്നു.'

'മലയാളം ബ്ലോഗ്‌ എഴുതിത്തുടങ്ങിയിട്ട്‌ എത്ര കാലമായി.'

'ഒരു വര്‍ഷമാകുന്നു സാര്‍'

'ഈ ഒരു വര്‍ഷം കൊണ്ട്‌ മലയാളം ബ്ലോഗില്‍ എന്ത്‌ തേങ്ങയാണ്‌ നടത്തീത്‌.'

'മലയാള ഭാഷ ആത്മഹത്യ ചെയ്യാന്‍ പോകുന്ന വഴിയില്‍ വച്ച്‌ അവളെ തടഞ്ഞ്‌ നിര്‍ത്തി,തിരിച്ച്‌ കൊണ്ടുവരികയായിരുന്നു ഞാന്‍.ഞാന്‍ മലയാളം ബ്ലോഗിന്‌ ഒരു വരദാനമാണ്‌ സാര്‍.'

'ഒലക്കേണ്‌....'

'കേട്ടില്ല....'

'കേള്‍ക്കാനായിട്ട്‌ ഒന്നും പറഞ്ഞില്ല.ഞരമ്പ്‌ രോഗവും ക്രിമിനലിസവും ബ്ലോഗില്‍ പടര്‍ത്തിയെന്ന് താങ്കള്‍ക്കെതിരെ കേള്‍ക്കുന്ന ആരോപണത്തെക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌.'

'സാര്‍....അങ്ങനെ പറയരുത്‌.ഞാനൊരു കമ്യൂണിസ്റ്റാണ്‌.'

'അതെന്താടോ...കമ്യൂണിസ്റ്റുകള്‍ക്ക്‌ ഞരമ്പായിക്കൂടെ.'

'കുത്തകകള്‍ക്കെതിരെ,മര്‍ദ്ദിതചൂഷിത വിഭാഗങ്ങള്‍ക്കൊപ്പം നിന്ന് പോരാടിയതിന്‌,വര്‍ഗ്ഗസമരങ്ങളെ എന്നും ഒറ്റ്‌ കൊടുത്തിട്ടുള്ള മൂരാച്ചികള്‍ കല്‍പ്പിച്ച്‌ കൂട്ടിയാണ്‌ എന്നെ ക്രിമിനലെന്നും കള്ളുകുടിയനെന്നും ഞരമ്പെന്നും വിളിച്ചത്‌.'

'ഏത്‌ രീതിയിലുള്ള പോസ്റ്റുകളാണ്‌ താങ്കള്‍ എഴുതാറുള്ളത്‌.'

'ഉത്തരാധുനികതയും പശ്ചിമാധുനികതയും സമാസമത്തില്‍, സംസ്കൃതത്തില്‍ എനിക്കുള്ള അഗാധപാണ്ഡിത്യം മൂലം ലഭിച്ച ചില സിദ്ധികള്‍ മേമ്പൊടിയായി ചേര്‍ത്ത്‌, ഞാന്‍ രൂപകല്‍പ്പന ചെയ്ത ഭാഷയില്‍,വരേണ്യകുത്തകകള്‍ക്കെതിരെ ജനാധ്യപത്യത്തിന്റെ കാവല്‍ഭടനായി നിന്ന് കൊണ്ട്‌ അലറുകയാണ്‌ എന്റെ പോസ്റ്റുകള്‍.'

'24 മണിക്കൂറും അലര്‍ച്ച തന്നെയാണോ പണി.'

'അല്ല...രാവിലേ കുറച്ച്‌ നേരം അലറും.പിന്നെ ചായ കുടിക്കാന്‍ പോകും.തിരിച്ച്‌ വന്ന് പിന്നേം അലറും.ഉച്ചക്ക്‌ ചോറുണ്ണും.പിന്നേം അലറും.അങ്ങനെ ഭക്ഷണത്തിന്റെ ഇടവേളയില്‍ മാത്രം അലര്‍ച്ച.ഭക്ഷണം ഒഴിവാക്കിക്കൊണ്ട്‌ ഒരു അലര്‍ച്ചയും നമ്മുടെ അജണ്ടയിലില്ല.
തിന്നിട്ട്‌ എല്ലിന്റെ ഇടയില്‍ കേറുമ്പോഴാണ്‌ അലര്‍ച്ചക്ക്‌ ഒരു ഉഗ്രഭാവം കൈവരാറ്‌.'

'താങ്കള്‍ക്ക്‌ മലയാളത്തില്‍ എത്ര ബ്ലോഗുകളുണ്ട്‌.'

'ഭാരതത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന,ജനസമൂഹത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന,ജനാധ്യപത്യ വ്യവസ്ഥിഥിയുടെ മേല്‍ ഇഴഞ്ഞ്‌ കയറി ആധിപത്യം സ്ഥാപിക്കുന്ന എല്ലാ ദുഷ്ടശക്തികളേയും എതിര്‍ക്കുന്ന 'മഞ്ഞുമ്മല്‍' എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനാണ്‌ ഞാന്‍.ആ ബ്ലോഗിനാണ്‌ ഞാന്‍ പ്രഥമസ്ഥാനവും നല്‍കുന്നത്‌.
മലയാളഭാഷയുടെ പ്രസക്തി,സംസ്കൃതത്തിന്‌ നമ്മുടെയിടയിലുള്ള സ്വാധീനം,പാശ്ചാത്യകൃതികളിലെ സാമാന്യവത്‌കരണം തുടങ്ങിയ മേഖലകളില്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഒരു ഭാഷാസഹായിയായി നിലകൊള്ളുന്നു 'മാപ്ലോഗ്‌' എന്ന എന്റെ രണ്ടാമത്തെ ബ്ലോഗ്‌.
പാചകം എന്റെയൊരു ബലഹീനതയാണ്‌.അത്‌ കൊണ്ട്‌ തന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പാചകശൈലികള്‍ പഠിച്ച്‌ മറ്റുള്ളവരില്‍ പ്രയോഗിച്ച്‌ നോക്കുകയെന്ന ഉദ്ദേശത്തോട്‌ കൂടിയാണ്‌ 'അലൂമിനിയം കലം' എന്ന പാചക ബ്ലോഗ്‌ തുടങ്ങിയത്‌.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍.അത്‌ കൊണ്ട്‌ തന്നെ ബ്ലോഗുകളിലെ ഉള്‍പ്പാര്‍ട്ടി വ്യവസ്ഥക്ക്‌ എന്തെങ്കിലും കോട്ടം തട്ടിയാല്‍ പ്രതിഷേധിക്കാന്‍ ഉണ്ടാക്കിയതാണ്‌ 'പ്രതിഷേധങ്ങള്‍' എന്ന ബ്ലോഗ്‌.'

'ചില ക്ലബ്ബുകളുമായി ബന്ധപ്പെട്ട്‌ ചില വിവാദങ്ങള്‍ താങ്കള്‍ക്കെതിരെ കേട്ടിരുന്നല്ലോ.'

'ഞാന്‍ ഒരു ബാച്ചിലര്‍ ആണെങ്കിലും അടുത്തിടെയാണ്‌ ബാച്ചിലേഴ്സ്‌ ക്ലബ്ബില്‍ ജോയിന്‍ ചെയ്തത്‌.ചേര്‍ന്ന അന്നുമുതല്‍ തന്നെ ബാച്ചികള്‍ അനുഭവിക്കുന്ന പ്രധാനപ്രശ്നങ്ങളായ....ബിവറേജസ്‌ ഷോപ്പുകള്‍ തമ്മിലുള്ള ദൂരക്കൂടുതല്‍,സോഡയുടെ വിലക്കയറ്റം,അച്ചാറില്‍ മായം ചേര്‍ക്കല്‍ തുടങ്ങിയ ദുഷ്‌ പ്രവണതകള്‍ക്കെതിരെ ഞാന്‍ അഹോരാത്രം സഹബാച്ചികളോടൊപ്പം പോരാടി.
ബ്ലോഗില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാച്ചിക്ക്‌ സില്‍ക്ക്‌ സ്മിതയുടെ സ്മരണാര്‍ഥം ഒരു അവാര്‍ഡ്‌ ഏര്‍പ്പെടുത്താന്‍ ബാച്ചിലേഴ്സ്‌ ക്ലബ്ബില്‍ പ്രമേയം അവതരിപ്പിച്ചു.
പിന്നെ...സ്ഥിരമായി ക്ലബ്ബിനകത്ത്‌ കയറിയിരുന്ന് വെള്ളമടിച്ച്‌ അലമ്പുണ്ടാക്കുന്നു എന്ന ആരോപണം വിവാഹിതര്‍ സിന്‍ഡിക്കേറ്റിന്റെ സൃഷ്ടിയാണ്‌ സാര്‍.'

'കമന്റുകളിലൂടെ താങ്കള്‍ മറ്റുള്ളവരെ ആക്രമിക്കുന്നു എന്ന ആക്ഷേപത്തെക്കുറിച്ച്‌...'

'അത്‌ വെറുതേയാണ്‌ സാര്‍......എന്റെ കമന്റുകള്‍ കൊണ്ട്‌....വെറുതേ വായിട്ടടിക്കുന്ന ഒരു പോങ്ങന്‍ എന്ന ലേബല്‍ എനിക്ക്‌ ചാര്‍ത്തിക്കിട്ടിയതല്ലാതെ വേറൊരു ഗുണവുമില്ലാ സാര്‍..'

'അപ്പോള്‍ താങ്കള്‍ ഒരു നിഷ്‌കളങ്കന്‍ ആണെന്നാണോ പറഞ്ഞ്‌ വരുന്നത്‌..'

'ഞാന്‍ നിഷ്‌കളങ്കന്‍ മാത്രമല്ലാ സാര്‍...സല്‍സ്വഭാവിയും,മര്യാദാരാമനും പുരുഷോത്തമനും ഗോപാലനും ശങ്കുണ്ണിയും വാസുവുമൊക്കെയാണ്‌.പൊന്നുംകട്ട,തങ്കക്കുടം എന്നീ വാക്കുകള്‍ എന്നെ വിശേഷിപ്പിക്കാന്‍ മാത്രം മലയാള ഭാഷയില്‍ രൂപപ്പെട്ടതാണോ എന്ന് ഞാനിടക്ക്‌ സംശയിച്ച്‌ പോകാറുണ്ട്‌..'

'താങ്കളൊരു കവി കൂടിയാണ്‌ എന്ന ആക്ഷേപത്തെപ്പറ്റി..'

'ആയിരുന്നു എന്നതാണ്‌ ശരി.ഞാന്‍ എഴുതിയ ഒരു കവിത മലയാളം ബ്ലോഗിലെ പ്രമുഖ കവിയായ വിഷ്ണുപ്രസാദ്‌ മാഷിനെ കാണിക്കുകയും,തുടര്‍ന്ന് ആ കവിത വായിച്ച അദ്ദേഹം ഒരാഴ്ച പനി പിടിച്ച്‌ ആശുപത്രിയില്‍ കിടക്കുകയും ചെയ്തു.വല്ലാത്തൊരു ആക്രമണ സ്വഭാവം അദ്ദേഹം ഈ കാലയളവില്‍ കാണിച്ചതായി റിപ്പോര്‍ട്ടുണ്ട്‌.
എനിക്ക്‌ കാര്യം മനസ്സിലാകുകയും ഞാന്‍ കവിതയെഴുത്ത്‌ അതോട്‌ കൂടി നിര്‍ത്തുകയും ചെയ്തു.
ഇപ്പോള്‍ ദീര്‍ഘദൂര നോവലുകളില്‍ ശ്രദ്ധപതിപ്പിച്ചാലോ എന്നാലോചിക്കുകയാണ്‌ ഞാന്‍.അതിനാണിപ്പോള്‍ മാര്‍ക്കറ്റ്‌..'

'ദീര്‍ഘദൂരനോവലുകളോ......അതെന്താണ്‌.ദൈര്‍ഘ്യമുള്ള നോവലുകള്‍ എന്നാണോ ഉദ്ദേശിച്ചത്‌..'

'അല്ല.....നോവല്‍ പ്രസിദ്ധീകരിച്ചതിന്‌ ശേഷമുള്ള നോവലിസ്റ്റിന്റെ അവസ്ഥയെയാണ്‌ ആ പേര്‍ കൊണ്ടര്‍ഥമാക്കുന്നത്‌.നോവല്‍ വായിച്ച്‌ സഹികെടുന്ന വായനക്കാര്‍ ആക്രമിക്കാന്‍ വരുമ്പോള്‍....ദീര്‍ഘദൂരം ഓടി തടി രക്ഷിക്കുന്ന ഒരു പ്രക്രിയയാണ്‌ ഉദ്ദേശിക്കുന്നത്‌...'

'താങ്കള്‍ക്ക്‌ പക്ഷമുണ്ടോ....'

'കക്ഷമോ...'

'കക്ഷമല്ലാ...പക്ഷം.താങ്കള്‍ ഏത്‌ പക്ഷത്താണ്‌ എന്ന്.ബ്ലോഗിലെ നിലവിലെ വിഭാഗീയതയില്‍ താങ്കള്‍ ഏത്‌ പക്ഷത്താണ്‌ എന്നാണ്‌ ചോദ്യം..'

'തീര്‍ച്ചയായും എനിക്ക്‌ പക്ഷമുണ്ട്‌.ഞാന്‍ മെയിന്‍ പക്ഷത്താണ്‌..'

'മെയിന്‍ പക്ഷം എന്ന് വച്ചാല്‍ ഏത്‌ പക്ഷമാണ്‌..'

'മെയിന്‍ പക്ഷം എന്ന് പറയുമ്പോള്‍ പ്രധാനപക്ഷം...'

'അത്‌ ഏതാണ്‌ എന്നാണ്‌ ചോദ്യം..'

'അങ്ങനെ ചോദിച്ചാല്‍ പക്ഷത്തില്‍ പ്രധാനപ്പെട്ട പക്ഷം ഏതാണോ......അതാണ്‌ പ്രധാനപക്ഷം..'

'അത്‌ ശരി...ഉരുണ്ട്‌ കളിക്കുകയാണല്ലേ..'

'സാറേ...അതാണ്‌ പറയുന്നത്‌....നയം വേണം.ഞാന്‍ ഏത്‌ പക്ഷത്താണെന്ന് തെളിച്ച്‌ പറഞ്ഞാല്‍ മറുപക്ഷത്തുള്ളവര്‍ എനിക്ക്‌ കമന്റ്‌ ഇടില്ല.ഞാനിനി എംടിയെ വെല്ലുന്ന കൃതി കാച്ചിയാലും നോ രക്ഷ.എനിക്കാണേല്‍ കമന്റ്‌ കിട്ടിയില്ലേല്‍ ഉറക്കം ശരിയാവത്തുമില്ല.എന്റെ എല്ലാ പോസ്റ്റിനും കുറഞ്ഞത്‌ നൂറ്‌ കമന്റ്‌ വീതം കിട്ടണം എന്നാണ്‌ എന്റെ ആഗ്രഹം.
അപ്പോള്‍ പക്ഷമല്ലാ...കക്ഷം പോലും ഞാന്‍ വേണ്ടാന്ന് വയ്ക്കും.'

'അപ്പോള്‍ കമന്റുകളോട്‌ അത്രക്ക്‌ ആര്‍ത്തിയാണോ..'

'പിന്നല്ലാതെ....പിന്മൊഴികള്‍ നിര്‍ത്തുന്ന വിവരം അറിഞ്ഞ്‌ ഞാന്‍ ആത്മഹത്യക്ക്‌ വരെ ശ്രമിച്ചതാണ്‌.പിന്നെ...മറുമൊഴി തുടങ്ങിയപ്പോഴാണ്‌ ആശ്വാസമായത്‌.'

'വര്‍മ്മകളുമായി ബന്ധപ്പെട്ട്‌ താങ്കളുടെ പേര്‌ വലിച്ചിഴക്കപ്പെട്ടിരുന്നു.പ്രതികരണം അറിയാന്‍ താല്‍പ്പര്യമുണ്ട്‌..'

'ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഞങ്ങള്‍ക്ക്‌ പറ്റിപ്പോയ ഒരു തെറ്റാണ്‌ വര്‍മ്മ..'

'ഞങ്ങളോ.....മനസ്സിലായില്ല...'

'ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍...അത്രേം അറിഞ്ഞാല്‍ മതി.
ഒരു ശപിക്കപ്പെട്ട നിമിഷത്തില്‍ ഞങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഫലമായിട്ടാണ്‌ വര്‍മ്മ ജനിച്ചത്‌.പക്ഷേ ഞങ്ങളവളെ തള്ളിപ്പറഞ്ഞില്ല.പൊന്ന് പോലെ.....തലയിലും തറയിലും വയ്ക്കാതെ ഞങ്ങളവളെ വളര്‍ത്തി.അവള്‍ പാലിന്‌ വേണ്ടി കരഞ്ഞപ്പോള്‍ പശുവിനെ തന്നെ വാങ്ങിക്കൊടുത്തു ഞങ്ങള്‍.കളിപ്പാട്ടക്കാറിന്‌ വാശിപിടിച്ചപ്പോള്‍ അവള്‍ക്ക്‌ ഞങ്ങള്‍ ടിപ്പര്‍ലോറി തന്നെ വാങ്ങിക്കൊടുത്തു.എന്നിട്ടും.....എന്നിട്ടും അവള്‍ ഞങ്ങളോടിത്‌ ചെയ്തല്ലോ.....'

'ശ്ശെ...എന്താണിത്‌ സാന്റോ..ഇങ്ങനെ കരയല്ലേ....'

'പിന്നെ എങ്ങനെ കരയണം....'

'കിടന്ന് മോങ്ങാതെ....വര്‍മ്മമോള്‍ എന്താണ്‌ ചെയ്തതെന്ന് പറയൂ...'

'ഞങ്ങളുടെ ലാളനകളേറ്റ്‌ അവള്‍ വളര്‍ന്നു.പക്ഷേ വളര്‍ന്ന് കഴിഞ്ഞപ്പോള്‍ അവള്‍ ഞങ്ങളെ തള്ളിപ്പറഞ്ഞു.അവള്‍ നശിച്ച്‌ പോയി സാറേ...നശിച്ച്‌ പോയി.അവളെ നാട്ടുകാര്‍ നശിപ്പിച്ചു.അവളെ ഉപയോഗിച്ച്‌ നാട്ടുകാര്‍ ഞങ്ങളെ തന്നെ തെറി പറഞ്ഞു.അതോട്‌ കൂടി അവളുമായുള്ള സകലബന്ധവും ഞങ്ങള്‍ ഉപേക്ഷിച്ചു.ഇന്ന് വര്‍മ്മമോള്‍ സ്വതന്ത്രയാണ്‌.ഞങ്ങള്‍ക്ക്‌ അവളില്‍ ഒരു നിയന്ത്രണവും ഇല്ല.'

'താങ്കള്‍ക്ക്‌ ബ്ലോഗില്‍ നിന്ന് ലഭിച്ച യഥാര്‍ഥ നേട്ടമെന്താണ്‌.അല്ലാ...നേട്ടം വല്ലതും ഉണ്ടായിട്ടുണ്ടോ..'

'തീര്‍ച്ചയായും.
വാസു,മരിച്ചുപോയ വിജയനും നാരായണനും,സച്ചി,ആനന്ദന്‍ തുടങ്ങിയവരുടെ നിലവാരത്തിലുള്ള ഒരു എഴുത്തുകാരനാണ്‌ ഞാനെന്ന് എനിക്ക്‌ തെളിയിക്കാനായത്‌ വലിയ നേട്ടമാണ്‌...'

'മുകളില്‍ പറഞ്ഞ ആളുകളൊക്കെ ആരാണ്‌...'

'അവരെയൊന്നും സാറിന്‌ അറിയില്ലേ..കഷ്ടം.
എംടി,ഒ.വി വിജയന്‍,വി.കെ എന്‍,സച്ചിദാനന്ദന്‍,ആനന്ദ്‌ എന്നിവരെയൊക്കെയാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.ഇവരെപ്പോലെയൊക്കെ എഴുതുന്ന സാന്റോസ്‌ മലയാളം ബ്ലോഗിന്റെ അഭിമാനമാണ്‌ എന്നാണ്‌ മറ്റു ബ്ലോഗേഴ്സ്‌ പറയുന്നത്‌.മലയാളം ബ്ലോഗിന്റെ തിലകക്കുറിയാണ്‌ ഞാന്‍...'

'നിങ്ങളെ എഴുത്തുകാരന്‍ ആക്കിയതില്‍ വായനക്കാര്‍ക്ക്‌ ഒരു പങ്കില്ലേ...'

'തീര്‍ച്ചയായും...പക്ഷേ വായനക്കാര്‍ എന്നെ കണ്ടെത്തുകയായിരുന്നില്ല.വായനക്കാരെ ഞാന്‍ കണ്ടെത്തുകയായിരുന്നു...'

'മനസ്സിലായില്ല...'

'എന്ന് വച്ചാല്‍ സാറേ....ഈ ലിങ്ക്‌ കൊടുക്കണ പരിപാടി...'

'എന്ത്‌ കൊടുക്കണ പരിപാടി...'

'ലിങ്ക്‌......ഈ സാധനം കൊടുക്കാനല്ലേ സാറേ ഞാനീ ഓര്‍ക്കുട്ടും ചാറ്റുമൊക്കെ തുറന്നിട്ടിരിക്കുന്നത്‌.ഇതും രണ്ടും ഇല്ലാത്തവര്‍ക്ക്‌ വീട്ടിലേക്ക്‌ ലിങ്ക്‌ കൊറിയര്‍ ചെയ്ത്‌ കൊടുക്കും.കൊറിയര്‍ ഇല്ലാത്ത പ്രദേശത്ത്‌ ഞാന്‍ ടാക്സിപിടിച്ച്‌ പോയി ലിങ്ക്‌ കൊടുക്കും...'

'അപ്പോള്‍ താങ്കളൊരു ബുദ്ധിമാനാണ്‌..'

'ഞാനൊരു ഭയങ്കരനും കൂടിയാണ്‌ സാര്‍...'

'ഓഹോ....എപ്പോഴാണ്‌ അത്‌ താങ്കള്‍ക്ക്‌ മനസ്സിലായത്‌...'

'ഇന്ന് രാവിലേ വെറുതേയിരിക്കണ സമയത്ത്‌ തോന്നിയതാണ്‌ സാര്‍...'

'സാരമില്ലാ...ആ തോന്നല്‍ നാട്ടുകാരുടെ കയ്യീന്ന് നല്ല ഇടി കൊള്ളുമ്പോള്‍ മാറിക്കോളും.
ഭാവി പരിപാടികള്‍ എന്തൊക്കെയാണ്‌..എന്തെങ്കിലും പ്ലാനിംഗ്‌ ഉണ്ടോ..'

'എന്ത്‌ പരിപാടികള്‍...ഭക്ഷണം കഴിക്കണം,വെള്ളമടിക്കണം,കിടന്നുറങ്ങണം....ഇതിനൊക്കെയെന്തിനാ പ്രത്യേകം പ്ലാനിംഗ്‌..'

'ബ്ലോഗിലെ ഭാവിപരിപാടികളെക്കുറിച്ചാണ്‌ ചോദിച്ചത്‌...'

'ബ്ലോഗിലും പഴേപോലൊക്കെ തന്നെ.പോസ്റ്റുകള്‍ വായിക്കുക.എന്നിട്ട്‌ എഴുതിയവനെ വിമര്‍ശിക്കുക.അവന്റെ വായിലിരിക്കണത്‌ കേള്‍ക്കുക.അങ്ങനെയങ്ങനെയങ്ങ്‌ പെഴച്ച്‌ പോണം....'

'വേറെയെന്തെങ്കിലും നേട്ടം...'

'സൗഹൃദങ്ങള്‍...ഇവിടെ നിന്ന് ലഭിച്ച സൗഹൃദങ്ങള്‍ എനിക്കൊരു നേട്ടം തന്നെയാണ്‌...'

'അപ്പോള്‍ ശരി....നമുക്കീ സംസാരം ഇവിടെ വച്ച്‌ നിര്‍ത്താം.വീണ്ടും കാണാം..'

'സാറേ....സാറിന്റെ മെയില്‍ ഐഡിയോ ഓര്‍ക്കുട്ട്‌ ഐഡിയോ തന്നിട്ട്‌ പോണം സാറേ....'

'എനിക്കത്‌ രണ്ടുമില്ല...'

'എങ്കില്‍ വീട്ടഡ്രസ്സ്‌ എങ്കിലും താ...'

'എന്തിനാ...'

'ലിങ്ക്‌ തരാനാണ്‌ സാറേ....'

'അയ്യോ...'

'സാറേ...നില്‍ക്ക്‌...ഓടരുത്‌....നില്‍ക്കാനാ പറഞ്ഞത്‌....ഓടരുത്‌....ശ്ശെടാ...പൊയ്ക്കളഞ്ഞല്ലോ...ഇപ്രാവശ്യം എന്റെ കയ്യീന്ന് രക്ഷപെട്ടു....അടുത്ത്‌ തവണ പൊക്കിക്കോളാം....'

***********************

സുഹൃത്തുക്കളേ,
പറഞ്ഞ്‌ വന്നത്‌ എന്താണെന്ന് വച്ചാല്‍.....ഞാന്‍ മലയാളം ബ്ലോഗിംഗ്‌ എന്ന പേരിലുള്ള അഭ്യാസം ആരംഭിച്ചിട്ട്‌ ഒരു വര്‍ഷം തികയുന്നു.

കഴിഞ്ഞ ഒരു വര്‍ഷം എന്നെ സഹിച്ച എന്റെ സുഹൃത്തുക്കള്‍ക്ക്‌,സഹോദരങ്ങള്‍ക്ക്‌,വഴികാട്ടികള്‍ക്ക്‌...
സ്നേഹത്തിന്റെ....നന്ദിയുടെ ...ആയിരമായിരം കൂപ്പ്‌ കൈ....

57 comments:

sandoz said...

ഒരു കൊല്ലം മുന്‍പ്‌ സംഭവിച്ച ഒരു ദാരുണസംഭവത്തിന്റെ ചുരുളുകള്‍ അഴിയുന്നു....
അല്ലേല്‍ അഴിക്കുന്നു....
ഇതാ അഴിച്ച്‌ കഴിഞ്ഞു.....

മനോജ് കുമാർ വട്ടക്കാട്ട് said...

ഞരമ്പ് രോഗത്തിന്റെ, ക്രിമിനലിസത്തിന്റെ, തല്ലുകൊള്ളിത്തരത്തിന്റെ ഒരായിരം വര്‍ഷങ്ങള്‍ ആശംസിക്കുന്നു :)

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

നീ മലയാളം ബ്ലോഗിങിന്റെ തിലകക്കുറിയാണെടാ...നിഷ്കളങ്കാ... :)വാര്‍ഷിക പോസ്റ്റ് കസറി.
ഇനിയും ഒരുപാട് രസികന്‍ പോസ്റ്റുകള്‍ ഇവിടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.അഭിനന്ദനങ്ങള്‍

ഇടിവാള്‍ said...

ഹഹ! സാന്റോ
ഈ പോസ്റ്റും ഫുള്‍ ലെങ്ത് കോമഡീയായല്ലോ!

എല്ലാ ആശംസകളും

കണ്ണൂസ്‌ said...

കലക്കി. :-) സാന്റോസ് ഒരു പ്രതിഭാസം ആകുന്നു. ( എന്ന് ഇന്റര്വ്യൂവില്‍ എവിടേം പറഞ്ഞില്ലല്ലോ)

Mr. K# said...

:-)

Unknown said...

പ്രിയ എടമുട്ടം ശശി സാറിന്,
സാറേ വയോജനവിദ്യാഭ്യാസ രംഗത്തും സമൂഹത്തിന്റെ ദുര്‍ബലവിഭാഗങ്ങളെ ഉയര്‍ത്തിപ്പിടിയ്ക്കുന്നതിന്റെയും ഭാഗമായി നടത്തിയ പദയാത്രകളെ പറ്റി താങ്കള്‍ വര്‍ഷമൊന്നായിട്ടും ബ്ലോഗുകളില്‍ എഴുതിക്കണ്ടില്ല. പ്രാകൃതമായ രീതിയില്‍ മദ്യപിച്ച് കൊണ്ടിരുന്ന ദുര്‍ബലവിഭാഗമായ ആദിവാസികള്‍ക്കിടയിലെ വയോജനങ്ങളെ ഉദ്ധരിയ്ക്കാന്‍ ടച്ചിങ്സിന്റെ ഉപയോഗവും ഗുണവും എന്ന വിഷയത്തില്‍ താങ്കള്‍ ക്ലാസെടുക്കുകയുണ്ടായല്ലോ.

‘കുമ്പളങ്ങാ അച്ചാര്‍: ഒരു ആര്‍ഷഭാരത ടച്ചിങ്’ എന്ന താങ്കളുടെ പ്രബന്ധത്തിന് ഉടന്‍ നോബിള്‍ സമ്മാനം കിട്ടിയേക്കും എന്നറിയുന്നു. (ലോറിക്കാരന്‍ നോബിള്‍ ഷാപ്പില്‍ വന്നാലുടന്‍ അവാര്‍ഡിന്റെ കാര്യം തീരുമാനമാകും)

ഓടോ:വാര്‍ഷികാശംസകള്‍!

ബീരാന്‍ കുട്ടി said...

സാന്റോ,
കലക്കി മോനെ, ആശംസകള്‍, അഭിനന്ദനങ്ങള്‍.

ശ്രീ said...

മി. സാന്റ്റോസ്...ആ, എന്തൊ ഒരു പെരേര...,
അപ്പോ നമ്മള്‍‌ പറഞ്ഞു വന്നതെന്താ? ഒരു കൊല്ലമായീല്ലേ ആള്‍‌ക്കാരെ ചിരിപ്പിച്ചു കൊല്ലാന്‍‌ തുടങ്ങീട്ട്?
ഓണാശംസകള്‍‌
:)

Mubarak Merchant said...

എന്ത് പെരുക്കാഡ പെരുക്കണേ?
എവടന്ന് വന്നെട ഇതൊക്കെ?
ഹാപ്പി ആനിവേഴ്സറി

തറവാടി said...

അഭിനന്ദനങ്ങള്‍ :)

ഉണ്ണിക്കുട്ടന്‍ said...

ഈ വര്‍ഷവും സോഡയ്ക്കും ടച്ചിങ്ങ്സിനും യാതൊരു കുറവും സര്‍വേശ്വരന്‍ വരുത്താതിരിക്കട്ടെ..ചിയേഴ്സ് ! സോറി ആശംസകള്‍ !

ഗുപ്തന്‍ said...

സാന്‍ഡോ അലറലോടലറല്‍.....
'അല്ല...രാവിലേ കുറച്ച്‌ നേരം അലറും.പിന്നെ ചായ കുടിക്കാന്‍ പോകും.തിരിച്ച്‌ വന്ന് പിന്നേം അലറും.ഉച്ചക്ക്‌ ചോറുണ്ണും.പിന്നേം അലറും.അങ്ങനെ ഭക്ഷണത്തിന്റെ ഇടവേളയില്‍ മാത്രം അലര്‍ച്ച.ഭക്ഷണം ഒഴിവാക്കിക്കൊണ്ട്‌ ഒരു അലര്‍ച്ചയും നമ്മുടെ അജണ്ടയിലില്ല.
തിന്നിട്ട്‌ എല്ലിന്റെ ഇടയില്‍ കേറുമ്പോഴാണ്‌ അലര്‍ച്ചക്ക്‌ ഒരു ഉഗ്രഭാവം കൈവരാറ്‌.'

ന്റ സസീ... നീ തന്നെ വലിയവന്‍ !!!

Ziya said...

ഹോ! ഈ ഒരു കൊല്ലമായോടാ?
സത്യായിട്ടും സമയം പോണതറിഞ്ഞില്ലെഡാ...
ഞരമ്പാശംസകള്‍!

Unknown said...

ഹാവൂ ഇതു സഹിക്കാന്‍ തുടങ്ങീട്ട്‌ ഒരു കൊല്ലമായെന്നോ!!!എന്തായാലും ഇതു പോലൊക്കെതന്നെ ഇനിയും മുന്‍പോട്ടു പോട്ടെ.
ഞാന്‍ അനുഗ്രഹിച്ചിരിക്കുന്നു :-)

Rasheed Chalil said...

സാന്‍‌ഡോ ആശംസകള്‍...

തമനു said...

ശ്ശൊ .... ഒരു കൊല്ലമേ ആയൊള്ളോ ...

ഒരഞ്ചാറു കൊല്ലം സഹിച്ച പോലെ തോന്നുവാ...

എന്തായാലും വന്നതല്ലേ .... ആശംസകള്‍..

ഓടോ : പോസ്റ്റും നന്നായി...

മുസ്തഫ|musthapha said...

ഒരു കൊല്ലം...
ഒരേ ഒരു കൊല്ലം...
അതിലിടയ്ക്കാണോ... ഇത്രയും സഹിച്ചത്...
ലീവ് കഴിഞ്ഞ് തിരിച്ച് വന്ന് ആദ്യത്തെ ആഴ്ചകളില്‍ തോന്നുന്ന ഒരു ഫീലിംഗ്... ഇനിയും എത്ര കാലം... :)))

'തീര്‍ച്ചയായും...പക്ഷേ വായനക്കാര്‍ എന്നെ കണ്ടെത്തുകയായിരുന്നില്ല.വായനക്കാരെ ഞാന്‍ കണ്ടെത്തുകയായിരുന്നു...'

വാസ്തവം... വാസ്തവം... :)

വാര്‍ഷീക പോസ്റ്റ് അടിച്ച് പൊളിച്ചു... പ്രത്യേകിച്ചും ആ ലിങ്ക് കൊടുക്കല്‍ ഏരിയ :)

ഇതൊരു പത്തമ്പത് കൊല്ലം കൂടെ വായിക്കാനെനിക്കാവട്ടെ... :)

എല്ലാവിധ ആശംസകളും

ഏറനാടന്‍ said...

സാന്‍ഡോ കണ്‍ഗ്രാറ്റ്യുലേയിഷേന്‍സ്‌സ്‌സ്‌...

മറ്റൊരാള്‍ | GG said...

വിഷ്ണു പ്രസാദ്‌ പറഞ്ഞത്‌ കോപ്പി & പേസ്റ്റ്‌.

ചിരിപ്പിക്കാനായിട്ടുണ്ടായൊരു ജന്മം.!!!! അതാണ്‌ സാന്‍ഡോസ്‌.

Unknown said...

സാന്റോസേ:)
സാഹസം തുടങ്ങീട്ട് കൊല്ലമൊന്നായല്ലേ?

'ഉത്തരാധുനികതയും പശ്ചിമാധുനികതയും സമാസമത്തില്‍, സംസ്കൃതത്തില്‍ എനിക്കുള്ള അഗാധപാണ്ഡിത്യം മൂലം ലഭിച്ച ചില സിദ്ധികള്‍ മേമ്പൊടിയായി ചേര്‍ത്ത്‌, ഞാന്‍ രൂപകല്‍പ്പന ചെയ്ത ഭാഷയില്‍,വരേണ്യകുത്തകകള്‍ക്കെതിരെ ജനാധ്യപത്യത്തിന്റെ കാവല്‍ഭടനായി നിന്ന് കൊണ്ട്‌ അലറുകയാണ്‌ എന്റെ പോസ്റ്റുകള്‍.'

അലറലോടലറല്‍ അനുസ്യൂതം തുടരട്ടെ...

ആശംസകള്‍ ള്‍ ള്‍ ള്‍ ള്‍

കുട്ടന്‍സ്‌ | S.i.j.i.t.h said...

സസിയേട്ടാ....

ഹാപ്പീ ബര്‍ത് ഡേ...
ബര്‍ത്ത്ഡേ ആയിട്ട് മുട്ടായി ഒന്നും ഇല്ലെ..പോസ്റ്റ് മാത്രേ ഉള്ളോ..

തേങ്ങ്യാണ്...

:)

കുഞ്ഞന്‍ said...

മണല്‍ മാഫിയായുള്ള ബന്ധം എഴുതി കണ്ടില്ല..കുരിശില്‍ നിന്ന് എപ്പോഴാണാവൊ താഴെയിറങ്ങുന്നത്?

ബൂലോകത്ത് നിത്യ ഹരിത നായകനായി വിലസിഷ്ടാ..

ദീര്‍ഘ സുമംഗലന്‍ ഭവ:

Pramod.KM said...

വാറ്ഷികാശംസകള്‍:)
വായിച്ച പോസ്റ്റുകളെല്ലാം ഇഷ്ടപ്പെട്ടിരുന്നു.
മിക്കവയും നന്നായി ചിരിപ്പിച്ചിട്ടുമുണ്ട്.ഏറ്റവും കൂടുതല്‍ എനിക്കിഷ്ടമായത് ‘ദാസപ്പന്‍ ഇഷ്യൂ’ ആയിരുന്നു:)
കവിതകള്‍ കണ്ടിട്ടില്ല..

മൂര്‍ത്തി said...

ആശംസകള്‍...
രണ്ടു വര്‍ഷം തികയുമ്പോള്‍ ഇടാന്‍ പോകുന്ന പോസ്റ്റിനുള്ള തേങ്ങ ഇപ്പോഴേ അടിച്ചിരിക്കുന്നു..ഠേ..

SUNISH THOMAS said...

ശശിച്ചേട്ടാ,
തകര്‍ത്തു.

വാര്‍ഷികം പ്രമാണിച്ച് നമ്മക്ക് എടമുട്ടം ഷാപ്പില്‍ ഒരു സംഗമം വച്ചാലോ? :)


ഓഫ്
ബൂലോഗകപ്പ് കളി ബാക്കിയെവിടെ?

സുല്‍ |Sul said...

സാന്‍ഡോച്ചാ
തകര്‍ത്തു.
എന്നാലും എനിക്കുമുന്ന് നിനക്കൊരു വാര്‍ഷീകം എങ്ങനെയൊത്തു?

ആശംസകള്‍!

-സുല്‍

myexperimentsandme said...

മണലോസ്, ആ ശംസകള്‍, ഹംസകള്‍ പിന്നെ വെറും കള്‍.

ജാസൂട്ടി said...

ആശംസകള്‍ ആശംസകള്‍ ആശംസകള്‍!!!

മയൂര said...

വാര്‍ഷികാശംസകള്‍......

Satheesh said...
This comment has been removed by the author.
Satheesh said...

ഹോ, വക്കാരിക്കിടേണ്ട കമന്റ് സാന്റോസിന്‍ പോയി! :)ഡിലീറ്റിയത് കൊണ്ട് ആരും കണ്ടില്ലല്ലോ! :)
ഇനി ഈ പോസ്റ്റിന്റെ കമന്റ്! :-
ഒരു കൊല്ലമായോ നമ്മളീ വിദ്വാനെ സഹിക്കുന്നു. Congratulations..സാന്റോക്കല്ല. നമ്മള്‍ക്കെല്ലാര്‍ക്കും! :-)
സാന്റോ, ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ബ്ലോഗ് ‘മഞ്ഞുമ്മല്‍’ തന്നെ!
ഇനിയും കുറെ കാലം ഈ പരിസരത്ത് തന്നെ കാണണേ

അജയ്‌ ശ്രീശാന്ത്‌.. said...

sandoz
പടം ഞാനെടുത്തതല്ലട്ടോ...
അതു കൊണ്ടു തന്നെ അതിന്റെ ക്രഡിറ്റിന്‌ ഞാനര്‍ഹയുമല്ല...

ദിവാസ്വപ്നം said...

"ദിവാ, ഇനിയും ഇത്തരം കുരിശുകള്‍ ഉണ്ടെങ്കില്‍ വലിച്ചുകൊണ്ടുവരണേ" എന്നൊരു കമന്റാണ് സാന്‍ഡോസിനെപ്പറ്റി ആദ്യം ഓര്‍മ്മയിലുള്ളത്. 'യെവനാരെഡാ' എന്നൊരു ചെറുവിഷമം അന്ന് തോന്നിയെങ്കിലും ഓരോ പോസ്റ്റുകളിലൂടെയും സാന്‍ഡോസ് നല്ലൊരു ഓണ്‍-ലൈന്‍ വ്യക്തിത്വമായി മാറി. വല്ലപ്പോഴും ഇടുന്ന ഹായ് ഹലോ സ്ക്രാപ്പുകളും സാന്‍ഡോയെപ്പറ്റി നല്ലതുതന്നെ തോന്നിച്ചു.

ഹൃദയം നിറഞ്ഞൊരു ചിരിയോടെ സാന്‍ഡോയെ നേരില്‍ കണ്ടുപരിചയപ്പെടേണ്ടിയിരിക്കുന്നു

[baakki pinne]

സുനീഷ് said...

'അപ്പോള്‍ താങ്കളൊരു ബുദ്ധിമാനാണ്‌..'

'ഞാനൊരു ഭയങ്കരനും കൂടിയാണ്‌ സാര്‍...'

'ഓഹോ....എപ്പോഴാണ്‌ അത്‌ താങ്കള്‍ക്ക്‌ മനസ്സിലായത്‌...'

'ഇന്ന് രാവിലേ വെറുതേയിരിക്കണ സമയത്ത്‌ തോന്നിയതാണ്‌ സാര്‍...'
എനിക്ക്‌ പഴയ സന്ദേശത്തിലെ ശ്രീനിവാസനെ ഓര്‍മ വരുന്നു സാണ്റ്റോ. വാര്‍ഷികാശംസകള്‍...

സുന്ദരന്‍ said...

പ്രിയപ്പെട്ട സാന്‍ഡോസ്

നീ മഞ്ഞുമ്മലിന്റെ സാന്തോയാണ്..മലയാളം ബ്ലോഗിന്റെയും...
(ഞങ്ങള്‍ ഇറ്റാലിക്കാര്‍ സാന്തോ എന്നുപറഞ്ഞാല്‍ വിശുദ്ധന്‍ എന്നാണ് അര്‍ത്ഥം...)

നിന്റെ പോസ്റ്റുകളെല്ലാം അടിപൊളിയാണെന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ലാ....
എനിക്ക് പോസ്റ്റുകളുപോലെതന്നെ നിന്റെ ഓരോ കമന്റുകളും ഒത്തിരി ഇഷ്ടമാണ്. ചിരിക്കും ചിന്തയ്ക്കും വഴിതുറക്കുന്ന കമന്റുകള്‍ .....

ഒന്നാം വാര്‍ഷികത്തിനു എല്ലാമംഗളങ്ങളും നേരുന്നു.....

ഓ.ടോ.
ഈ കമന്റ് വായിച്ചിട്ട് നീ ഇങ്ങനെ പിറുപിറുക്കുന്നതായ് ഞാന്‍ ഭാവനയില്‍ കാണുന്നു...
ഒവ്വ ഒവ്വ....അരിവറുത്തു.... ദേ അതാണ് സാന്‍ഡോസ്... സോ സിമ്പിള്‍

ശെഫി said...

ആശംസകള്‍

ഏ.ആര്‍. നജീം said...

ആശംസകള്‍..ആശന്‍സകള്‍...ആശംസകള്‍

ദേവന്‍ said...

ആരും അടിച്ചു കൊല്ലാതെ ഒരു കൊല്ലം!
കയ്യിലിരിപ്പു വച്ച് നോക്കുമ്പോ അത് ചില്ലറക്കാര്യമല്ല സാന്‍ഡോ

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“On Blogger Since September 2006 “
വെള്ളമടിച്ചാല്‍ വയറ്റീക്കിടക്കണം ആഗസ്റ്റ് ഇതുവരെ കഴിഞ്ഞില്ലെടോ.. അതോ ഇനി വാര്‍ഷികം ന്നു വച്ചാല്‍ പത്ത് മാസം ന്നാണോ?

ജാസൂട്ടി said...

ക്രൂരനായ സാന്‍ഡോസ് (താന്‍ ക്രൂരനാണെന്ന് സാന്‍ഡോസ് തന്നെ അവകാശപെട്ടതാണ്‌..ഞാന്‍ വിളിച്ചതല്ല) ,

ഒരു കോടീശ്വരിയെ യാതൊരു മയവുമില്ലാതെ കോടീശ്വരനാക്കിയതിനു വനിതാ കമ്മീഷനു പരാതി നല്‍കേണ്ടതാണ്‌. ബട്ട് ഞാന്‍ എന്ന വ്യക്തി ക്ഷമയുടെ ഒരു പര്യായമായതിനാല്‍ അതിനു മുതിരുന്നില്ല. ;)

എന്ന് ,
ജാസു...വാസുവിന്റെ അനിയനല്ല...അനിയത്തി..:)

[പാവം പി ആര്‍ കഷ്ട്ടപെട്ട് എഴുതിയ പോസ്റ്റില്‍ ഓ.ടോ യുടെ അയ്യോട് കളി ആക്കണ്ട എന്നു കരുതി മറുപടി ഇവിടെ നല്‍കുന്നു.]

വാര്‍ഷികമൊക്കെ അടിച്ചു പൊളിക്കൂ....
ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍...:)

krish | കൃഷ് said...

'ബൂലോകത്തുള്ള ആകെയുള്ള ഒരു കുരിശ്‌?”
‘അത്, ഞാന്‍ തന്നെ, സാന്റോസ്’
‘ബൂലോകത്തെ ഏക ഡീസന്റ്?”
‘അതും ഞാന്‍ തന്നെ’
‘ഈ വര്‍മ്മാലയത്തിന്റെ കാരണവര്‍?”
‘അതേടോ..കേട്ടിട്ടില്ലേ..സാണ്ടോസ് വര്‍മ്മ”
‘ബാച്ചി ക്ലബ് പോലെ, താങ്കള്‍ ഞരമ്പ് ക്ലബ് രൂപീകരിക്കാന്‍ പോകുന്നെന്നു കേട്ടു.. ശരിയാണോ?”
“അതെ, ഉദ്ദേശമുണ്ട്, കുറച്ചുപേരുടെ സഹകരണം കൂടി വേണം.”
‘ഇനിയുമുണ്ടോ ഇതുപോലെ എന്തെങ്കിലും?‘
‘അതൊക്കെ പിന്നീട് ബൂലോകത്തെ അറിയിക്കാം.’

..........
സാന്റോസ് അടിച്ചുപൊളി..
ആശംസകള്‍.

ഇട്ടിമാളു അഗ്നിമിത്ര said...

ആശംസകള്‍....

സാല്‍ജോҐsaljo said...

മി പെരേര പെരേര...

ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

കലക്കി .... ആശംസകള്‍.... അഭിനന്ദനങ്ങള്‍.

Dinkan-ഡിങ്കന്‍ said...

എടമുട്ടം സൌണ്ട്സിലെ സൌണ്ട് എഞ്ചിനീയര്‍ ആയ ശശിയേട്ടാ. വാര്‍ഷികാശംസകള്‍.

പോസ്റ്റിയും കമെന്റിയും അങ്ങയുടെ സര്‍ഗതൃഷ്ണ ഞങ്ങള്‍ക്ക് മേല്‍ നി‍പതിപ്പിച്ചാലും
(ഉവ്വ. തേങ്ങ്യേണ്)

ഇന്നാ പിടിച്ചോ <<--- വാര്‍ഷികം ആയിട്ട് ഡിങ്കന്‍ ഒന്നും തന്നില്ലാന്ന് പറയരുത് :)

sandoz said...

ടാ..ഡിങ്കാ..നീ വന്നാ...
നീ വന്നത്‌ നന്നായി....
ഞാന്‍ എന്റെ വെഷമം വേറാരോട്‌ പറയും....
ഇന്നലെ ഈ പോസ്റ്റും ഇട്ട്‌ രണ്ടെണ്ണം വീശാന്‍ പോയാ ഞാന്‍ മടങ്ങി വന്നപ്പോള്‍ കണ്ടത്‌...
സുല്‍ നാട്ടിയ മറ്റൊരു പോസ്റ്റ്‌...
അത്‌ പോട്ടെന്ന് വച്ചു...
ഇന്ന് നേരം വെളുത്തപ്പോള്‍ ദേ കെടക്കണു..
പടിപ്പുര.....ഇട്ടിമാളു....അരീക്കോടന്‍....
എനിക്ക്‌ സന്തോഷം സഹിക്കാന്‍ പറ്റിയില്ലാ..
എനിക്ക്‌ ഇത്രയേറേ സഹോദരങ്ങളോ...
ഞാന്‍ കര്‍ത്താവിനു നന്ദി പറയാന്‍ ബൈബില്‍ എടുത്തു...
എടുത്തതും അതു പോലെ അടച്ച്‌ വച്ചു.
എന്താന്നോ....
'കഴുതകള്‍ വരുമ്പോള്‍ കൂട്ടത്തോടെ വരും' എന്ന യോഹന്നാന്റെ വചനമാ ഞാന്‍ അവിടെ കണ്ടത്‌...
യോഹന്നാന്‍ അങ്ങിനെ പറഞ്ഞട്ടില്ലായെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ തെളിവു തരാം...
യോഹന്നാന്‍ ചേട്ടനെകൊണ്ട്‌ നേരിട്ടു പറയിപ്പിക്കാം..

[പടിപ്പുരേ..ഇട്ടീ..അരീക്കോടാ..സുല്ലേ..ആഗസ്റ്റ്‌ ഒരു പേടിപ്പെടുത്തുന്ന മാസമായി ബൂലോഗം കാണാം തുടങ്ങും ഇനി മുതല്‍]

ഗുപ്തന്‍ said...

'കഴുതകള്‍ വരുമ്പോള്‍ കൂട്ടത്തോടെ വരും' ഹ ഹ ഹ

ഈ ചെക്കന്‍ !!!

ഗുപ്തന്‍ said...

ഹു!!!! ജീവിതത്തില്‍ ആദ്യമായി ഞാനമ്പതടിച്ചു !!! അതും സാന്‍ഡൊയുടെ കൂടെ.. നല്ല രാശിയൊള്ള കമ്പനി :)

ചീര I Cheera said...

സാന്റോസേ..
ഞാനിവിടെ വന്നിട്ടില്ല, പോസ്റ്റുകള്‍ പറ്റുന്നതൊക്കെ വായിച്ചു.. രസിച്ചു, ഇഷ്ടമായി..
എന്തായാലും വാര്‍ഷികായിട്ട് ദാ പിടിച്ചോളൂ എല്ലാ ആശംസകളും..
വാര്‍ഷികപോസ്റ്റ് വായിച്ച് മുഹുവനായും ചിരിച്ചു. “പക്ഷവും”, “ലിങ്കും“ എല്ലാം കലക്കി..

കരീം മാഷ്‌ said...

ആശംസകള്‍...........
..................
..................
.................

Murali K Menon said...

എക്കാലത്തേയും എന്റെ ഇഷ്ടപ്പെട്ട ഒരു സ്റ്റൈലിലാണ് സാന്റോയുടെ ഈ പോസ്റ്റിംഗ്. ആക്ഷേപഹാസ്യം സ്വയം വിമര്‍ശനത്തിലൂടെ കൊണ്ടുവരുമ്പോള്‍ വായിച്ചിരിക്കുന്നത് അറിയുകപോലുമില്ല. വിശാലന്റെ പോസ്റ്റും, കുറുമാന്റെ പോസ്റ്റും വായിച്ചതിനുശേഷം രസകരമായി വായിക്കാന്‍ കഴിഞ്ഞ ഒരു ബ്ലോഗാണിത് എന്ന് പറയട്ടെ. അനുമോദനങ്ങള്‍

Cartoonist said...

കാല്‍ഷ്യം സാന്‍ഡോസ് കഴിച്ചപോലേണ്ട്.
എല്ലിനും പല്ലിനും ബലം !

Promod P P said...

ഇത് കാണാന്‍ അല്പം വൈകി
സസി ഇജ്ജൊരു ബൌദ്ധിക രാക്ഷസ കിന്നര ഗോതുരുത്ത് ഘടോല്‍ഘജസിംഹം തന്നെ..

ധ്വനി | Dhwani said...

ഞാന്‍ വരാന്‍ താമസിച്ചു!
ഒന്നാം പിറന്നളാശംസകള്‍!


താങ്കളൊരു കവി കൂടിയാണ്‌ എന്ന ''ആക്ഷേപ''ത്തെപ്പറ്റി.. :)

വയ്യായേയ്!!