Tuesday, August 5, 2008

വീണ്ടും....എന്താ കഥ....

അയാള്‍ പാവമായിരുന്നു......
എന്ന് വച്ചാല്‍ ബ്ലോഗ് അക്കാദമിയെക്കുറിച്ച് അയാള്‍ കേട്ടിട്ടുപോലുമില്ല.
വായനാലിസ്റ്റ് എന്താണെന്നറിയില്ല‍....
സ്വതന്ത്രനാണോ എന്ന് ചോദിച്ചാല്‍...
ഉറങ്ങുമ്പോഴും....പിന്നെ ചൂടുകാലത്തും..
[ശ്ശെ പറഞ്ഞും പോയല്ലോ..]
************************
എന്ന് വച്ചാല്‍ പാവമായ ഒരുത്തന്റെ ...
പെഴപ്പിന്റെ....അര്‍മ്മാദത്തിന്റെ...
രണ്ടാം ബ്ലോഗ് വാര്‍ഷികം കടന്ന് വരുന്നു...
വായനക്കാരെ എഴുതിയും...
എഴുതുന്നവനെ കമന്റിയും ഉപദ്രവിച്ചതിന് കണക്കില്ല്ല ഈ പാവത്താന്‍...
[ഇതൊരു സൈബര്‍ കുറ്റമാണോ.. ഡോക്ടര്‍]
************************
ഈ വര്‍ഷം ഞാന്‍ പോസ്റ്റിയത് ഒന്നോ രണ്ടോ പോസ്റ്റുകള്‍...
കമന്റും അതേ നിലവാരത്തില്‍...
പക്ഷേ കഴിഞ്ഞ വര്‍ഷം ഇതേ സമയം..
പന്നി പെറുന്നത് മാതിരി കമന്റുകളും പോസ്റ്റുകളും...
എന്ന് വച്ചാല്‍ ഒരിക്കല്‍ ഏത് വിവിയന്‍ റിച്ചാഡ്സിനും സമാധാനം ലഭിക്കുമെന്നര്‍ഥം..
[നീനാ ഗുപ്ത വേറെ കെട്ടി..]
************************
കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ശ്രീരാമനെ കുറിച്ചെഴുതിയത്.
കഴിഞ്ഞ ദിവസം കേട്ടു...ബജിയുടെ അടിയുടെ പാടെല്ലാം തേച്ച് കളഞ്ഞ്...
രാമന്‍..മന്ദിരാ ബേഡിയോടൊത്ത് ഡാന്‍സ് ചെയ്യാന്‍ പോണത്രേ...
മന്ദിരാ ബേഡീടെ പുതിയ ടോക്ക് ഷോയില്‍...
[പാവം മന്ദിരാ ബോഡി..സോറി..ബേഡി...]
************************
ഈ വര്‍ഷത്തെ....മഞ്ഞുമ്മലിലെ എന്റെ ആദ്യ പോസ്റ്റായ പാപ്പച്ചന്‍ സിംഗിനെ
ജനം തല്ലീല്ലാ എന്നേയുള്ളൂ...
നിനക്കൂല്ലേടാ അമ്മേം പെങ്ങളും എന്നാണ് ജനം എന്നോട് ചോദിച്ചത്.
അമ്മയുണ്ട്..അച്ഛനുണ്ട്..സഹോദരനുണ്ട്..
പക്ഷേ പെങ്ങള്‍ മാത്രമില്ലായെന്ന് ഞാന്‍ അവരോട് തുറന്ന്പറഞ്ഞു....
പെങ്ങള്‍ ഇല്ലാത്തതിനു ഞാന്‍ എന്ത് പിഴച്ചു...
[പെങ്ങള്‍ ഇല്ലാത്തത് ഒരു സൈബര്‍ കുറ്റമാണോ ഡോക്ടര്‍....]
************************
ബാച്ചിലേഴ്സ് ക്ലബില്‍ ഇനി നീ മാത്രേ കാണൂ...
ഇക്കാസ് പോയി..ചാത്തന്‍ പോയി..സിജു പോയി..
ഷെഫി പോയി...എന്നും പറഞ്ഞ് കുറേ നാളായി ചില
വിവാഹിതര്‍ ക്ലബ് അംഗങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു...
എനിക്ക് അവരോട് ചോദിക്കാന്‍ ഒന്നേയുള്ളൂ‍..
ദില്‍ബനോ...ശ്രീജിയോ..പച്ചുവോ..ലോനയോ...
ബാച്ചി ക്ലബ് കീ ജെയ്...
അറ്റ കൈക്ക് കൊച്ച് ത്രേസ്യയെ വരെ ബാച്ചി ക്ലബ്ബിലെടുത്ത് ഞങ്ങള്‍
ശക്തി തെളിയിക്കും....
***********************
അവര്‍ണ്ണനായ ചിത്രകാരാ...താനൊന്ന് നന്നാവടോ...നന്നാവ്..
[നന്നായാല്‍ തനിക്കൊരു 8 പി.എം പയിന്റ് വാങ്ങിച്ച് തരാം..]
***********************
കഴിഞ്ഞ ദിവസം ഇഞ്ചി ആരെയോ ചീത്തവിളിച്ചത്രെ....
അതും നല്ല പുളിച്ച ചീത്ത..
കേട്ടറിവാണേ..കണ്ടറിവല്ലാ....
[അതിന് കാണാന്‍ എവിടെയാ ചാന്‍സ്...]
അത്കേട്ട് ആരോ ചോദിച്ചത്രേ..
ഈ ഇഞ്ചിയും ചിത്രകാരനും ഒരാള്‍ ആണോന്ന്...
ചിത്രകാരന്‍ ഈ സംഭവത്തോട് പ്രതികരിച്ചത് എങ്ങനെയാണെന്നോ...
‘എന്നെ സാന്റോസെന്നോ സവര്‍ണ്ണ‍നെന്നോ വിളിച്ചാല്‍‍ വരെ ഞാന്‍ ക്ഷമിക്കും...
പക്ഷേ ഇഞ്ചീ‍യെന്നുള്ള ഈ വിളി ഞാന്‍ ചത്താലും ക്ഷമിക്കില്ലാ....
ഇതിലും ഭേദം എന്നെയങ്ങട് കൊല്ലെടാ...’
അഡ്വ:രാമന്‍ നമ്പൂതിരിപ്പാടിന്റെ അടുത്ത് മാന നഷ്ട കേസ് നടത്താന്‍ വക്കാലത്ത് കൊടുത്തിരിക്കുകയാണത്രെ ചിത്രകാരന്‍...
[ഈ നമ്പൂരി ഒരു സൈബര്‍ അഡ്വക്കേറ്റാണോ...]
************************
മന്‍സ്കറ്റ് അധ്യായം കഴിഞ്ഞു...
ഇപ്പോള്‍ സില്‍ വാസ്സയില്‍...
യൂണിയന്‍ ടെറിറ്ററിയാ...
അതായത് നമ്മുടെ മാഹീം...ഗോവേം..പോണ്ടീം പോലെ
കള്ളിനു വിലകുറവുള്ള സ്ഥലം..
ആനന്ദലബ്ദിക്കിനിയെന്ത് വേണം..
**********************
സ്നേഹിച്ചവര്‍ക്ക്..വെറുത്തവര്‍ക്ക്..
ഇനി സ്നേഹിക്കാന്‍ തുടങുന്നവര്‍ക്ക്...
വെറുക്കാന്‍ തുടങുന്നവര്‍ക്ക്..
ഗുരുക്കന്മാര്‍ക്ക്..വഴികാട്ടികള്‍ക്ക്...
പ്രോത്സാഹിപ്പിച്ചവര്‍ക്ക്..
കളഞ്ഞിട്ട് പോടായെന്ന് പറഞ്ഞവര്‍ക്ക്...
ചങ്കൊന്നായി കൂടെ നിന്നവര്‍ക്ക്...
സാന്റോസ് ഗോണ്‍സാല്‍ വസ് പെരേരയുടെ...
സ്നേഹം...സന്തോഷം....സമാധാനം...നന്ദി....

*********************************
ഒരു കാര്യം കൂടി....
ആഴ്ചയില്‍ പത്തെന്ന് പറഞ്ഞ് ആക്കാദമികളും..
അരിവറുത്താദമികളും തുടങ്ങുന്നവര്‍
ദയവായി ഒരു കാര്യ ശ്രദ്ധിക്കുക...
സംഭവം രെജിസ്റ്റര്‍ ചെയ്യുമ്പോള്‍...
തൊഴിലാളി വകുപ്പിലോ..ട്രേഡ് യൂണിയന്‍ വകുപ്പിലോ..
രെജിസ്റ്റര്‍ ചെയ്താല്‍ നന്നായിരുന്നു.
എങ്കില്‍ പാവം ബ്ലോഗെഴുത്ത് തൊഴിലാളിക്ക് ..
പി.എഫ്..
ഇ.എസ്.ഐ..
ഗ്രാറ്റ്യൂറ്റി...
വിധവാ വിധവന്‍ പെന്‍ഷന്‍...
വികലാംഗ..
അശരണ..അരണ..ഓന്ത്...
അങ്ങനെ അങ്ങനെ...
ബാച്ചി പെന്‍ഷന് വകുപ്പുണ്ടോ ആവോ.....

ഒരിക്കല്‍ കൂടി സന്തോഷം ...സ്നേഹം... സമാധാനം...നന്ദി...

29 comments:

:: VM :: said...

ഠെ!.. ഇത്രേം കാലായി എവിടേര്‍ന്നു പിശാശേ..

നിന്നെ കണ്ടാല്‍ നിന്റെ തലക്കെറിയാന്‍ വച്ചിരുന്ന ഒരു കരിങ്കല്ലാ ഈവിടെ എടുത്ത് എറ്രിഞ്ഞത്.. തലക്കു തന്നെ കൊണ്ട വിവരം ഈമെയില്‍ വഴി ആറ്രീക്ക്യാ

അഭിലാഷങ്ങള്‍ said...

ഇത്രേം കാലം എവിടേർന്നു ചെകുത്താനേ?

(‘പിശാച്‘ എന്ന വാക്ക് മഹാകവി ഇടിവാൾ മേനോൻ ബുക്ക് ചെയ്തുപോയി. സോ, ചെകുത്താനിൽ അഡ്ജസ്റ്റ് ചെയ്തു.)

ങും..ഇന്ന് പൊങ്ങി, ഇനി എപ്പോ മുങ്ങും... പിന്നീട് എപ്പോ പൊങ്ങും ... എന്നതിനെപറ്റിയൊക്കെ അറിഞ്ഞാൽ കൊള്ളാം.

എന്നെ നീ.... നീ... (ഗദ് ഗദ്). പറേമ്പം തന്നെ ഖൽബിനകത്തൊരു വേദന..

ബാച്ചിക്ലബ്ബിനെ ഹൃദയത്തിലും കിഡ്നിയിലും പിന്നെ മെഡിലോ-ഒബ്ലാങ്കറ്റയിൽ പോലും കൊണ്ടുനടന്ന എന്നെ നീ ഓർത്തില്ല. അങ്ങ് ലഡാക്കിന്റെ ഇഡ്‌ക്കിലോമറ്റോയുള്ള ത്രേസ്യേയെപോലും നീ വിളിച്ച് ക്ലബ്ബിനു ശക്തി കൂട്ടും അല്ലേ? ഡൈലി രാവിലേം വൈനേരോം ബൂസ്റ്റ് കുടിച്ചേനു ശേഷം ജിമ്മീ പോയി ക്ലബ്ബിനു വേണ്ടി മാത്രം സ്വന്തം ശക്തി കൂട്ടാറുള്ള എന്നെ നീ മറന്നു. ദുഷ്ടൻ..

സോ, നീ മഞ്ഞുമ്മലോ, കല്ലുമ്മലോ, കള്ളുമ്മലോ.. ആരായാലും എനിക്ക് നോ ഇഷ്യൂസ്. നേരിട്ട് കണ്ടാ ഞാൻ കല്ലെടുത്തെറിയും. ഇത് സത്യം സത്യം സത്യം. ഏറ് എവിടെ കൊണ്ടു എന്ന് ഈമെയിൽ അയക്കണം എന്നില്ല. എനിക്ക് നല്ല ഉന്നമാ... കൊള്ളേണ്ടിടത്ത് ഞാൻ കൊള്ളിക്കും..

ജയ് ഹനുമാൻ...

RR said...

:)

കൊച്ചുത്രേസ്യ said...

നല്ല കവിത :-)
(ഓരോ വരീടേം അറ്റത്ത്‌ രണ്ടിൽ കൂടുതൽ കുത്തുകളുണ്ടെങ്കിൽ അതു കവിതയായി എന്നാണ്‌ ഞാൻ മനസ്സിലാക്കീട്ടുള്ളത്‌)

രണ്ടു വർഷം ഗംപ്ലീറ്റ്‌ ചെയ്തതിന്‌ അഫിനന്ദനംസ്‌.

Mr. K# said...

വെലക്കം ബാക്ക് ....

Dinkan-ഡിങ്കന്‍ said...

വന്നല്ലോ വനമാലന്‍

സുന്ദരന്‍ said...

മന്നാജാ... രണ്ടുവര്‍ഷംതികച്ചൂല്ലെ

കുഞ്ഞന്‍ said...

മാഷെ..മഞ്ഞുമ്മേല്‍ മാഷെ..

ആശംസകള്‍...ഷാം‌പെയനൊ ഓ പി യാറൊ ഏതാണ്‍ പൊട്ടിക്കേണ്ടത്..?

ആ ഇടിവാള്‍ മാഷ് ചോദിച്ച ചോദ്യം ഞാനും ചോദിക്കുന്നു..എവിടെയായിരുന്നു ഗഡീ മച്ചാ..

ദേ അടുത്തകൊല്ലം ഇതുപോലെ വാര്‍ഷിക പോസ്റ്റായിട്ടുവരുമ്പോള്‍ ബാച്ചീ ക്ലബിലെ അംഗത്തം ഒഴിഞ്ഞിരിക്കണം..തതാസ്തു..!

ദിലീപ് വിശ്വനാഥ് said...

കുറെ നാളായല്ലോ ചേട്ടാ കണ്ടിട്ട്? എന്തായാലും ഒളിച്ചിരുന്ന് ബ്ലോഗുകളെല്ലാം വായിക്കാറുണ്ടായിരുന്നു അല്ലേ?

അരവിന്ദ് :: aravind said...

ഉണ്ണീ... ഉണ്ണീ...കിണ്ണീ..... നീ വന്നോ?
(കവിയൂര്‍ പൊന്നമ്മ ഹിസ് ഹൈനസ്സ് സ്റ്റൈലില്‍)

[അങ്ങനെ സില്‍‌വാസയുടെ കാര്യത്തിലും ഒരു തീരുമാനമായി.]

ഏറനാടന്‍ said...

മഞ്ഞുമ്മേലെ സാന്റോസോ.. വന്നൊ വീണ്ടും? വലക്കം ബാക്ക്..
ഈ വേളയില്‍ എനിക്കോര്‍മയുണ്ടോ എന്നു നിനക്കോര്‍മയില്ല,
പണ്ട് മംഗലശ്ശേരി നീലകണ്ഠന്‍ മുറുക്കിത്തുപ്പി കോലായില്‍ ചാരുകസേരയിലിരിക്കുമ്പോള്‍ ഒരു പാണനാര്‍ ഇടയ്ക്ക കൊട്ടി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു 'വന്ദേമുകുന്ദഹരേ.. അമ്പാട്ടെ പൈക്കളിന്നെവിടേ..' എന്നൊക്കെ പാടി പടിപ്പുരയില്‍ അങ്ങനെ നില്‍ക്കുമായിരുന്നു.

അപ്പോ മംഗലശ്ശേരി നീലാണ്ടന്‍ ചോദിക്കും: 'ഹ ശ്ശവീ എത്ത്യോ നീ കൊട്ടിപ്പാടാന്‍?

അല്ലാ ഞാനിതൊക്കെ എന്തിനാ അല്ലേല്‍ സാന്റോസേ നിന്നോട് ഇപ്പോ പറേണേ? ആ ചുമ്മാ.. :)

ശെഫി said...

ജ് എവിടെയ്നെടാ‍ാ ചക്കര ചേർത്ത പനങ്കള്ളേ..

റ്റയ്പാം പറ്റാത്ത കോലത്തിൽ ആരേലും നിന്റെ കയ്യ് തല്ലിയൊടിച്ചു കാ‍ണും എന്ന എന്റെ സങ്കടം വെറ്തെയായല്ലോ...

അപ്പൊ ഇനി ഇവ്ടെ ഒക്കെ കാണൂല്ലെ..

പൊറാടത്ത് said...

ആശംസകൾ..

ശ്രീ said...

സാന്റോസേ...

രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍... ഇടയ്ക്കൊക്കെ വല്ലതും എഴുതി പോസ്റ്റൂ...
:)

അനംഗാരി said...

എടാ...മൈ...കുണാപ്പാ...
നീ നന്നാവില്ലെടെ..നന്നാവാന്‍ മഞ്ഞുമ്മല്‍ കാര് സമ്മതിക്കൂല്ലാ...
നന്നായാ പിന്നെ പള്ളിപ്പെരുന്നാളിന് ആരുടെ മുതുകത്താ ബാ‍ന്റ് വായിക്കുന്നത്...?

ബൈദബൈ..ബീനാ ആന്റണിയുടെ ആരായിട്ട് വരും?
(മഞ്ഞുമ്മല്‍ കാരനായത് ഒരു സൈബര്‍ കുറ്റമാണോ ഡോക്ടര്‍?)

ഓ:ടോ:എന്റെ ഫ്ലാറ്റില്‍ കിടന്ന് വാള് വെച്ചതിന്റെ നാറ്റം...കൊതുകിന്റെ ആക്രമണത്തെക്കാള്‍ ഭയങ്കരം..

മുസ്തഫ|musthapha said...

ആങ്ഹാ... നീയും ആഗസ്റ്റ് അഞ്ചുകാരനാണോ! ഒരേ ദിവസം രണ്ട് മഹാന്മാര്‍ ബ്ലോഗര്‍മാരാവില്ലെന്ന് ആരാ പറഞ്ഞേ... :)

ആശംസ... ആശംസ... സത്യായിട്ടും ആശംസാസ്

ഓ.ടോ: ഒരു ഹോണോലുലു ബീഫ് കഴിച്ച കാലം മറന്നു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:രണ്ട് ദിവസം മുന്‍പ് ദേണ്ടേ സാന്‍ഡോസിന്റെ പ്രേതം എന്ന് ചാറ്റില്‍ പച്ചകത്തിക്കണ്ടപ്പോള്‍ സ്റ്റാറ്റസിട്ടതാ അതിനിടയില്‍ പോസ്റ്റുമിട്ടാ!!

ഇതുവരെ സില്‍‌വാസാ എന്ന സ്ഥലത്തെപ്പറ്റി കേട്ടിട്ടേയില്ലായിരുന്നു. ഇനിയിപ്പോള്‍ അങ്ങനൊരു സ്ഥലം ചരിത്രത്താളുകളില്‍ മാത്രമേ കാണൂ എന്നാക്കുവോ?

ഉഗാണ്ട രണ്ടാമന്‍ said...

:)

[ nardnahc hsemus ] said...

വെല്‍ഡണ്‍ മിസ്റ്റര്‍ പെരേരാ....

ആ “ബാച്ചി” പാര ഇഷ്ടായി...

സില്‍ വാസ ഇവിടന്ന് വെറും 4 മണിക്കൂറേ ഉള്ളു ട്ടാ...

“മന്മദ രാസാ... മന്മദ രാസാ... “

കണ്ണൂസ്‌ said...

ഇനി ഇവിടുന്നങ്ങോട്ട് എങ്ങനെയാ ചുള്ളാ? ഇബിടൊക്കെത്തന്നെ കാണുമോ?

കുറുമാന്‍ said...

നിന്നെ കാണാണ്ടായപ്പോ ഞാന്‍ വിചാ‍രിച്ചു വല്ലോരും നിന്നെ പിടിച്ച് കാളിക്ക് (കാളിക്കാ‍വുമ്പോ കഴുത്തിലണിയാന്‍, തലയോടും എല്ലും മതി, ചോരയില്ലെങ്കിലും കുഴപ്പമില്ല) നരബലി നല്‍കികാണുമെന്ന്. ഇപ്പോള്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ സന്തോയം സന്റോയം, സാന്റോയം, പൈന്റോയം.

ഇനി ഇവിട്വെക്കെ തന്നെ കാണണംട്ടാ ചുള്ളാ, പിന്നെ യൂണിയന്‍ ടെറിട്ടറിയിലാണ്, വെള്ളത്തിലും ചീപ്പാണ് എന്നൊന്നും കരുതി കരള് വാട്ടണ്ടട്ടാ (ഇനിയെന്ത് വാടാന്‍ അല്ലെ)

അപ്പോ രണ്ടാം വാര്‍ഷികത്തിനാശംസകള്‍.

അല്ല നിനക്കനോണിയേ പ്യാടിയാ? അല്ല അനോണികമന്റ്റെല്ലാം ബ്ലോക്കിയിരിക്കുന്നു

Ziya said...

ആ വന്നല്ലോ കുത്തുകാരന്‍.............
വെള്ളത്തിലും കരയിലുമായി മുങ്ങിപ്പൊങ്ങി നടക്കുന്ന ഉഭയജീവീ, വല്ലപ്പളും ബ്ലോഗിലൊന്ന് പൊങ്ങഡാ...
രണ്ടാം ബ്ലോഗ് വാര്‍ഷികത്തിന് അഭിവാദ്യങ്ങള്‍!

smitha adharsh said...

എല്ലാം സൈബര്‍ കുറ്റം തന്നെ...മുടങ്ങാതെ പോസ്ടിട്ടാല്‍ ക്ഷമിക്കും.
രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍.

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

മിസ്റ്റര്‍ പെരേരാ... ഇനി പോസ്റ്റുകള്‍ ഇടാതെ മുതലയ്ക്ക് തീറ്റകൊടുക്കാന്‍ പോയാല്‍ ശുട്ടിടുവേന്‍... ( കുറേ കാലമായി വക്കാരിയെ കണ്ടിട്ട് :) )

ആശംസകള്‍...

ഈ ‘മഹാന്‍‘ എന്ന പദത്തിന്റെ അര്‍ത്ഥം പാദമുദ്രയില്‍ (പദമുദ്രയല്ല... നോട്ട് ദി പോയിന്റ്.) നോക്കട്ടേ... ഇക്കണക്കിന് അഗ്രൂന് ഹസ്തമുദ്ര പ്രതീക്ഷിക്കാം... :)

പട്ടേരി l Patteri said...

:)) W.B !!!
Welcome Back!!! Why Back?

Pramod.KM said...

:)

Yasir said...

സാന്റോ സംഭവം കിടുക്കി ... മഞ്ഞുമല്‍ പോസ്റ്റ് ഇപ്പൊ അധികം ഇല്ലേ ? "ജോസും ആന്റോയും തകരുന്ന പള്ളിയും" പോലെ ഒന്നു കൂടി പോരട്ടെ ... :)

ഗുപ്തന്‍ said...

ഹഹഹ പഴയ ഒരു കമന്റില്‍ നിന്ന് തപ്പി വന്ന് പഴയ പോസ്റ്റൊക്കെ പിന്നേം വായിക്കാന്‍ നോക്കുവാരുന്നു. പക്ഷേ ഇത് ഇപ്പഴാ കാണുന്നേ.

ജീവനോടൊണ്ടോ അണ്ണാ. ഒണ്ടെങ്കില്‍ സമാധാനം. ആപ്പീ ക്രിസ്മസ്